പഠിക്കാന്‍ വന്നാല്‍ പഠിച്ചിട്ട് പോണം, പോര്‍വിളികളും തമ്മില്‍ തല്ലും ഇവിടെ വേണ്ടയെന്ന് നാട്ടുകാർ ; പാലാ ടൗണ്‍ ബസ് സ്റ്റാന്‍ഡില്‍ സാമൂഹികവിരുദ്ധരെക്കാള്‍ വലിയ ഭീഷണി ഇവിടുത്തെ വിദ്യാര്‍ത്ഥികള്‍ ; വിദ്യാര്‍ത്ഥികള്‍ തമ്മിൽ അടിപിടിയും അസഭ്യവര്‍ഷവും ; പട്രോളിംങിന് പോലും പൊലീസ് ഇല്ലാത്തത്തിന്റെ അമര്‍ഷത്തിൽ യാത്രക്കാര്‍
സ്വന്തം ലേഖകൻ പാലാ: പഠിക്കാന്‍ വന്നാല്‍ പഠിച്ചിട്ട് പോണം, പോര്‍വിളികളും തമ്മില്‍ തല്ലും ഇവിടെ വേണ്ട. പാലാ ടൗണ്‍ ബസ് സ്റ്റാന്‍ഡില്‍ ഇപ്പോഴത്തെ പ്രശ്‌നം സാമൂഹ്യവിരുദ്ധ ശല്യമല്ല. മറിച്ച് ബസ് കയറാനെത്തുന്ന വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള പോര്‍വിളികളും തമ്മില്‍ത്തല്ലുമാണ്. വിദ്യാര്‍ത്ഥികള്‍ക്കൊപ്പം അവരുടെ ശിങ്കിടികളായ യുവാക്കള്‍ പുറത്തുനിന്നുകൂടി എത്തുന്നതോടെ സംഭവം കൈവിട്ട് പോകും. ബസ് സ്റ്റാന്റ് പലപ്പോഴും സംഘര്‍ഷഭൂമി ആവുന്നതിന്റെ അമര്‍ഷത്തിലാണ് യാത്രക്കാര്‍. ഈ അദ്ധ്യയന വര്‍ഷം തുടങ്ങിയതില്‍പ്പിന്നെ പത്തോ പതിനഞ്ചോ തവണ വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള അടിപിടിയും അസഭ്യവര്‍ഷവും നടന്നുകഴിഞ്ഞു. പ്ലസ് ടു മുതല്‍ പ്രൊഫഷണല്‍ കോഴ്സുകള്‍ […]