സി എസ് ഐ മധ്യകേരള മഹായിടവക അത്മായ ഫെലോഷിപ്പ് സുവർണ്ണ ജൂബിലി ആഘോഷം ; ഉദ്ഘാടനം ഒക്ടോബർ 2ന് ഒളശ്ശ സെന്റ് മാർക്സ് സി എസ് ഐ പള്ളിയിൽ
സ്വന്തം ലേഖകൻ
കോട്ടയം: സി എസ് ഐ മധ്യകേരള മഹായിടവക അത്മായ ഫെലോഷിപ്പ് 49 -മത് വാർഷിക സമ്മേളനവും സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും ഒളശ്ശ സെന്റ് മാർക്സ് സി എസ് ഐ പള്ളിയിൽ വെച്ച് നടത്തപ്പെടും.
ആത്മായ ഫെലോഷിപ്പ് വൈസ് പ്രസിഡന്റ് റവ. ഷാജി ജേക്കബ് തോമസ് അധ്യക്ഷത വഹിക്കുന്ന പൊതുസമ്മേളനം ബിഷപ്പ് മലയിൽ സാബു കോശി ചെറിയാൻ ഉദ്ഘാടനം ചെയ്യും. അഡ്വ. ടി. എൽ. സാംകുട്ടി മുഖ്യ സന്ദേശം നൽകും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
റവ. ജിജി ജോൺ ജേക്കബ്, റവ. അനിയൻ കെ പോൾ, അഡ്വ. സ്റ്റീഫൻ ജെ ഡാനിയേൽ, അഡ്വ. ഷീബാ തരകൻ, മത്തായിച്ചൻ ഈട്ടിക്കൽ, ജോൺസൺ പി. കുരുവിള, സോളമൻ ജോസഫ്, പ്രൊഫ. ജോർജ് മാത്യു, റവ. ജേക്കബ് ജോർജ്, റവ. ചെറിയാൻ തോമസ്, മാണി ജോസഫ് എന്നിവർ പ്രസംഗിക്കും.
സുവർണ്ണ ജൂബിലി (1975 -2025) ആഘോഷങ്ങളുടെ ഉദ്ഘാടനം, ജൂബിലി പദ്ധതികളുടെ അവതരണം, സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് സുനിൽ കെ. എസ് ന് ആദരവ്, മഹായിടവക ആത്മായ ബൈബിൾ ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനദാനം എന്നിവ നടത്തപ്പെടും. മധ്യകേരള മഹായിടവകയിലെ 400ൽ പരം പള്ളികളിൽ നിന്നും 2000 അൽമായ പ്രതിനിധികൾ പങ്കെടുക്കും