വിരട്ടലും, വിലപേശലും ഇങ്ങോട്ട് വേണ്ട, ഇത് പാർട്ടി വേറെയാണ് ; പിണറായിയുടെ പഴയ പരാമർശം രേഖപ്പെടുത്തിയ സിപിഎം ഫ്ലക്സ് ബോര്‍ഡ് അന്‍വറിന്റെ വീടിന് മുന്നില്‍ ; പിണറായിയുടെയും, ഗോവിന്ദന്റെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ ഫ്ലക്സ് സ്ഥാപിച്ചത് സി.പി.എം ഒതായി ബ്രാഞ്ചിന്റെ പേരില്‍ ; പിന്നിൽ അൻവറിൻെറ ആരോപണങ്ങള്‍ക്കുള്ള താക്കിതോ…
സ്വന്തം ലേഖകൻ
മലപ്പുറം : മുഖ്യമന്ത്രിക്ക് എതിരെ ഗുരുതര ആക്ഷേപങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെ പി.വി.അൻവറിൻെറ വീടിന് മുന്നില്‍ സി.പി.എം ഫ്ലക്സ് ബോർഡ് സ്ഥാപിച്ചു.
വിരട്ടലും, വിലപേശലും ഇങ്ങോട്ട് വേണ്ട, ഇത് പാർട്ടി വേറെയാണ് എന്ന പിണറായിയുടെ പഴയ പരാമർശമാണ് ഫ്ലക്സ് ബോർഡില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. സി.പി.എം ഒതായി ബ്രാഞ്ചിൻെറ പേരിലാണ് ഫ്ളക്സ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മുഖ്യമന്ത്രി പിണറായി വിജയൻെറയും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെയും ചിത്രങ്ങളും ഫ്ലക്സ് ബോർഡിലുണ്ട്. അൻവറിൻെറ ആരോപണങ്ങള്‍ക്കെതിരായ താക്കീതായാണ് രാത്രിതന്നെ ഫ്ലക്സ് സ്ഥാപിച്ചതെന്നാണ് പ്രാദേശിക പാർട്ടി പ്രവർത്തകരുടെ പ്രതികരണം.
എന്നാല്‍ മുന്നോട്ട് വെച്ച കാല്‍ പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് പി.വി.അൻവർ. പല വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി സി.പി.എമ്മിന് മുൻപ് നല്‍കിയ പരാതികള്‍ എല്ലാം വെളളിയാഴ്ച പുറത്തു വിടാനാണ് പിവി അൻവർ എംഎല്‍എയുടെ തീരുമാനം.
ഒൻപത് മാസങ്ങള്‍ക്ക് മുൻപ് പാർട്ടിക്ക് നല്‍കിയ പരാതികളില്‍ ഒന്നും തുടർനടപടികള്‍ ഉണ്ടായില്ലെന്ന ആരോപണത്തിന് തെളിവെന്ന നിലയിലാണ് പകർപ്പുകള്‍ പുറത്തുവിടുന്നത്. ഞായറാഴ്ച്ച സ്വന്തം നിലപാട് വിശദീകരിക്കാൻ പി.വി. അൻവർ പൊതുസമ്മേളനവും സംഘടിപ്പിക്കുന്നുണ്ട്.