play-sharp-fill

പേരിന്റെ പേരിലുള്ള തടസം വിദ്യാർത്ഥികളുടെ ഭാവിനശിപ്പിക്കരുത്: ഡൽഹി സർവകലാശാലയിൽ മലയാളി വിദ്യാർത്ഥികൾക്ക് പ്രവേശനം നിഷേധിക്കുന്നു: സർക്കാർ ഉടനടി ഇടപെടണം

സ്വന്തം ലേഖകൻ ന്യൂഡൽഹി :കേരളത്തിലെ ഹയർ സെക്കൻഡറി ബോർഡ്, അംഗീകൃത ബോർഡുകളുടെ പട്ടികയിലില്ലെന്ന കാരണം പറ ഞ്ഞ് മലയാളി വിദ്യാർഥികൾക്ക് പ്രവേശനം നിഷേധിക്കുന്നത് ഡൽഹി സർവകലാശാലയിൽ തുടരുന്നു. ബിരുദ പ്രവേശനത്തിനുള്ള 3-ാം ഘട്ട അലോട്‌മെന്റ് ലിസ്‌റ്റ് ഇന്നലെ പുറത്തുവന്നു. കഴിഞ്ഞ 29ന് ഒന്നാം വർഷ ബിരുദ ക്ലാസുകളും ആരംഭിച്ചു. എന്നിട്ടും മലയാളി വിദ്യാർഥികൾക്ക് പ്രവേശനം ഉറപ്പാക്കാനുള്ള നടപടി സ്വീകരിക്കാൻ സംസ്‌ഥാന സർ ക്കാരും തയാറായിട്ടില്ല. കേരളത്തിൽ 12-ാം ക്ലാസ് പൂർ ത്തിയാക്കിയവരുടെ സർട്ടിഫിക്കറ്റിൽ ‘കേരള ബോർഡ് ഓഫ് ഹയർ സെക്കൻഡറി എക്സ‌ാമി നേഷൻ’ എന്നു […]

കുരുക്ക് മുറുകുന്നു : വടക്കാഞ്ചേരിയിലെ ഹോട്ടലില്‍ വച്ച്‌ അപമര്യാദയായി പെരുമാറി ; ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിൽ മുകേഷിനെതിരെ വീണ്ടും കേസ്

തൃശൂർ : നടനും എംഎല്‍എയുമായ മുകേഷിനെതിരെ തൃശൂർ വടക്കാഞ്ചേരിയിലും കേസ്. വടക്കാഞ്ചേരിക്കടുത്തെ ഹോട്ടലില്‍ വച്ച്‌ മുകേഷ് അപമര്യാദയായി പെരുമാറി എന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. 2011 ല്‍ നടന്ന സംഭവമാണ് കേസിനാസ്പദമായത്. ഭാരതീയ ന്യായ സംഹിത 354,294 ബി വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മൂന്ന് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. കേസില്‍ നോട്ടീസ് നല്‍കി മുകേഷിനെ വിളിപ്പിക്കും. കേസിന്റെ തുടർനടപടികള്‍ ആലോചിച്ച ശേഷം സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. അതേസമയം, മുകേഷിന്റെ മുൻകൂർ ജാമ്യാപേക്ഷക്കെതിരെ പൊലീസ് രംഗത്തെത്തി. മുകേഷിന് ജാമ്യം നല്‍കരുതെന്നാണ് പൊലീസിന്റെ ആവശ്യം. ഇത് […]

ഫേസ്ബുക്ക് പോസ്റ്റുമായി ജയസൂര്യ ഈ ജന്മദിനം ദുഃഖപൂര്‍ണമാക്കിയതിന് നന്ദി; പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ, പാപികളുടെ നേരെ മാത്രം

തിരുവനന്തപുരം: തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്കെതിരെ പ്രതികരിച്ച്‌ നടന്‍ ജയസൂര്യ. ആരോപണങ്ങള്‍ ഉയർന്ന് ദിവസങ്ങള്‍ക്ക് ശേഷം തന്റെ ജന്മദിനത്തില്‍ ആണ് നടന്റെ പ്രതികരണം. തനിക്ക് നേരെ ഉയരുന്നത് വ്യാജ ആരോപണങ്ങളാണെന്നും ഇത്രയും നാള്‍ മരവിപ്പില്‍ ആയിരുന്നു ഇനി നിയമപോരാട്ടത്തിന് തയ്യാറെടുക്കുകയാണെന്നും ജയസൂര്യ ഫേസ്ബുക്കില്‍ കുറിച്ചു. ജന്മദിനം ആശംസിച്ചവര്‍ക്ക് നന്ദി എന്ന് പറഞ്ഞാണ് കുറിപ്പ് ആരംഭിക്കുന്നത്. തനിക്ക് നേരെ ഉയരുന്നത് വ്യാജ ആരോപണങ്ങളാണെന്നും അത് തനിക്കും കുടുംബത്തിനും വേദനയുണ്ടാക്കി എന്നും താരം പറയുന്നു. ഈ ആരോപണങ്ങള്‍ തന്റെ കുടുംബത്തെ തകര്‍ത്തു. മരവിപ്പിന് ഒടുവില്‍ താന്‍ നിയമ വിദഗ്ധരുമായി […]

പൊൻകുന്നം പുത്തൻപുരയ്ക്കൽ ടി.കെ. ശശിധരൻ നായർ (78) നിര്യാതനായി.

പൊൻകുന്നം: പുത്തൻപുരയ്ക്കൽ ടി.കെ. ശശിധരൻ നായർ (78) നിര്യാതനായി.സംസ്കാരം ഇന്ന് (ഞായർ )വൈകിട്ട് നാലിന് വീട്ടുവളപ്പിൽ . ഭാര്യ :ശാന്തി.എസ് .നായർ (ആനിക്കാട്, വള്ളിയാങ്കൽ കുടുംബാംഗം) മക്കൾ:ശ്രീജിത്ത്.എസ്. നായർ, ശ്രുതി തരുൺ. മരുമക്കൾ: തരുൺ.എസ്.മേനോൻ (ആലപ്പുഴ, ചന്ദനക്കാവ്), ആര്യ.ആർ(പിച്ചകപ്പള്ളിൽ, ചിറക്കടവ്)

നടി കാര്‍ത്തിക സിനിമാ ഉപേക്ഷിച്ചതിന് കാരണം കമല്‍ ഹാസന്റെ പകയോ? നടിയെ പറ്റി വൈറല്‍ കുറിപ്പ്

സിനിമാ മേഖലയിലെ പുരുഷമേധാവിത്വത്തെ കുറിച്ചും ചൂഷണങ്ങളെ കുറിച്ചും നിരവധി കഥകളാണ് പുറത്ത് വരുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും അനുബന്ധ പ്രശ്‌നങ്ങളും മലയാള സിനിമയിലാണ് നടക്കുന്നത്.എന്നാല്‍ മറ്റ് ഇന്‍ഡസ്ട്രികളിലും സമാനമായ സംഭവങ്ങള്‍ നടക്കുന്നുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാവുന്നത്. സിനിമയില്‍ നിന്നുണ്ടാവുന്ന മോശം അനുഭവങ്ങള്‍ കാരണം അഭിനയം ഉപേക്ഷിച്ച്‌ പോകുന്ന നിരവധി നായികമാരുണ്ട്. മലയാളത്തിന് എന്നും പ്രിയങ്കരിയായ നടി കാര്‍ത്തികയും അങ്ങനെ സിനിമ ഉപേക്ഷിച്ച്‌ പോയതാണെന്നൊരു കഥ വീണ്ടും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുകയാണ്. നടന്‍ കമല്‍ ഹാസനുമായിട്ടുണ്ടായ പ്രശ്‌നങ്ങളാണ് കാര്‍ത്തികയെ കൊണ്ട് അങ്ങനൊരു തീരുമാനം […]

എഡിജിപി എം. ആർ അജിത് കുമാറിനെതിരെ കൂടുതൽ രൂക്ഷമായ വിമർശനം ഉയർത്തി പി.വി അൻവർ എംഎൽഎ: അജിത്ത് കുമാർ സ്വർണ്ണകള്ളക്കടത്ത് സംഘത്തിന്റെ കൂട്ടാളി

മലപ്പുറം:എഡിജിപി എം.ആർ അജിത് കുമാറിനെതിരെ വീണ്ടും അതിരൂക്ഷ വിമർശനം ഉയർത്തി പി.വി അൻവർ എംഎൽഎയുടെ വാർത്താ സമ്മേളനം. കള്ളക്കടത്ത് സംഘവുമായി അജിത് കുമാറിന് നേരിട്ട് ബന്ധമുണ്ട്. അജിത് കുമാറിന് മുമ്പിൽ ദാവൂദ് ഇബ്രാഹിം വരെ തോറ്റു പോകുമെന്നും എംഎൽഎയുടെ പരിഹാസം. മന്ത്രിമാരുടെ ഫോൺ വരെ അജിത് കുമാർ ചോർത്തുന്നുണ്ട്. ഇത് സൈബർ സംഘത്തിന് അടക്കം കണ്ടെത്താൻ സാധിക്കുന്നില്ല. പല പോലീസ് ഉദ്യോഗസ്ഥരുടെയും ഫോൺകോൾ താൻ ചോർത്തിയിട്ടുണ്ടെന്നും പി വി അൻവർ എംഎൽഎ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. പത്തനംതിട്ട എസ്.പി സുജിത് കുമാറിന്റെ ഓഡിയോ ക്ലിപ്പുകൾ […]

“മലർന്ന് കിടന്ന് തുപ്പരുത്”; ദുരനുഭവം തുറന്ന് പറഞ്ഞതിന് ഡബ്ബിംഗ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി തന്നെ ശാസിച്ചെന്ന പരാതിയുമായി ഹെയർ സ്റ്റൈലിസ്റ്റ്

തിരുവനന്തപുരം : ഡബ്ബിംഗ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കെതിരെ പരാതിയുമായി ഹെയർ സ്റ്റൈലിസ്റ്റ്.  തനിക്കുണ്ടായ ദുരനുഭവം മാധ്യമങ്ങളോട് തുറന്ന് പറഞ്ഞതിന് ഭാഗ്യലക്ഷ്മി തന്നെ ശാസിച്ചെന്ന് തൃശൂര്‍ സ്വദിശേയായ ഹെയർ സ്റ്റൈലിസ്റ്റ് ആരോപിച്ചു. മലർന്ന് കിടന്ന് തുപ്പരുത് എന്ന് ഭാഗ്യലക്ഷ്മി തന്നോട് പറഞ്ഞു. ഭാഗ്യലക്ഷ്മി പരാതി പറഞ്ഞവരുടെ വായടപ്പിച്ചുവെന്നും ആരോപണം. കൊച്ചിയിലെ ഫെഫ്ക യോഗത്തില്‍ വെച്ചായിരുന്നു സംഭവം എന്നാണ് പരാതിക്കാരി പറയുന്നത്. അതേസമയം, ആരോപണം ഭാഗ്യലക്ഷ്മി നിഷേധിച്ചു.ആരെയും ശാസിച്ചിട്ടില്ലെന്നാണ് ഭാഗ്യലക്ഷ്മിയുടെ പ്രതികരണം. കൊച്ചിയിലെ ഫെഫ്ക യോഗം മുഴുവൻ റെക്കോർഡ് ചെയ്തിട്ടുണ്ട് എന്നും ഭാഗ്യലക്ഷ്‌മി പറയുന്നു.

സി പി എം സമ്മേളനങ്ങൾക്ക് കൊടി ഉയരുമ്പോൾ: കഴിഞ്ഞ പാർട്ടി കോൺഗ്രസിൽ  മുഖ്യമന്ത്രി അവരിപ്പിച്ച വികസന രേഖ കാലാസിലൊതുങ്ങി

കൊല്ലം :ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിനു മുന്നോടിയായുള്ള സിപിഎം സമ്മേളനങ്ങൾ ഇന്ന് ആരംഭിക്കുമ്പോൾ, കൊച്ചിയിലെ കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച രേഖയിലെ പ്രധാന പദ്ധതി നിർദേശങ്ങൾ കടലാസിൽ തുടരുന്നു. ‘നവകേരളത്തിനുള്ള പാർട്ടി കാഴ്ചപ്പാട്’ എന്ന പേരിൽ മുഖ്യമന്ത്രി അവതരിപ്പിച്ച 48 പേജുള്ള രേഖ അന്ന് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. വിദേശ മുലധനം, സ്വകാര്യ- വിദേശ സർവകലാശാലകൾ, ആരോഗ്യ- മാലിന്യ സംസ്‌കരണ മേഖലകളിൽ സ്വകാര്യ പങ്കാളിത്തം ഉൾപ്പെടെ വിവിധ പദ്ധതികൾക്കായുള്ള രേഖയിലെ ചില നിർദേശങ്ങൾ വിവാദമാകുകയും ചെയ്തു. 2022 മാർച്ച് ഒന്നു മുതൽ […]

മൂന്ന് പവന്റെ സ്വർണ്ണമാല വിൽക്കാൻ യുവാവ് ജ്വല്ലറിയിലെത്തി ; മാല പരിശോധിച്ച ജ്വല്ലറി ഉടമയ്ക്ക് പന്തികേട് തോന്നിയതോടെ എസ്.ഐ സുജിത്തിനെ വിളിച്ചറിയിച്ചു ; ജ്വല്ലറി ഉടമയുടെ ഫോണ്‍കോളില്‍ തെളിഞ്ഞത് മാലപൊട്ടിക്കല്‍ കേസ്

ഫറോക്ക് : കോഴിക്കോട് ഫറോക്ക് സ്പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ. എസ്.പി. സുജിത്തിന് ലഭിച്ച ജൂവലറി ഉടമയുടെ ഫോണ്‍കോളില്‍ തെളിഞ്ഞത് ഒരു മാലപൊട്ടിക്കല്‍ കേസ്. ഫോണ്‍ വന്നതിനുപിന്നാലെ എസ്.ഐ. അന്വേഷിച്ചിറങ്ങിയതുകൊണ്ട് പ്രതിയെ കൈയോടെ പിടികൂടാൻ സാധിച്ചു. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് തന്റെ സുഹൃത്തും ഫറോക്കിലെ തങ്കം ജൂവലറി ഉടമയുമായ ഗോപി, സുജിത്തിനെ വിളിക്കുന്നത്. ‘ഏകദേശം മൂന്നുപവനോളം തൂക്കം വരുന്ന സ്വർണമാല വില്‍ക്കാൻ ഒരാള്‍ വന്നിരുന്നു. മാല പരിശോധിച്ചപ്പോള്‍ മാലയില്‍ വലിച്ചില്‍ സംഭവിച്ചിട്ടുണ്ട്. കൊളുത്ത് വളഞ്ഞ മട്ടുമുണ്ട്. മാല ഞങ്ങള്‍ വാങ്ങിയിട്ടില്ല. അയാള്‍ ഇപ്പോള്‍ കടയില്‍നിന്ന് […]

ശ്രീനാരായണ ജയന്തി കുമരകം മത്സരവളളംകളി: വള്ളം രജിസ്ട്രേഷൻ ഇന്നു മുതൽ 10 വരെ: സെപ്റ്റംബർ 15-നാണ് വള്ളംകളി

കുമരകം : കുമരകം കോട്ടത്തത്തോട്ടിൽ സംഘടിപ്പിക്കുന്ന ശ്രീനാരായണ ജയന്തി കുമരകം മത്സരവള്ളംകളിയുടെ കളിവള്ളങ്ങളുടെ രജിസ്ട്രേഷൻ ഇന്നു മുതൽ 10 വരെ നടത്തും. ശ്രീനാരായണ ജയന്തി പബ്ലിക് ബോട്ട് റേസ് ക്ലബ് നാടിൻ്റെ വിവിധ മേഖലകളുടെ സഹകരണത്തോടെ സെപ്റ്റംബർ 15 തിരുവോണനാളിലാണ് വള്ളം കളി നടത്തുന്നത്. സെപ്റ്റംബർ 11-ന് ക്യാപ്റ്റൻമാരുടെ സാന്നിധ്യത്തിൽ നടക്കുന്ന യോഗത്തിൽ ട്രാക്ക് പ്രഖ്യാപനം നടത്തും. ഇരുട്ടുകുത്തി,വെപ്പ്, ചുരുളൻ,കോവള്ളം തുടങ്ങി വിവിധ ഗ്രേഡുകളിലുള്ള വള്ളങ്ങൾ രജിസ്ട്രേഷൻ നടത്താവുന്നതാണ്. കളിവള്ളം ഉടമയുടെ സമ്മതപത്രം,ക്യാപ്റ്റൻ, ലീഡിങ് ക്യാപ്റ്റൻ എന്നിവരുടെ ഫോട്ടോ, ആധാർ കാർഡ് കോപ്പി എന്നിവ […]