Spread the love

കുമരകം : കുമരകം കോട്ടത്തത്തോട്ടിൽ സംഘടിപ്പിക്കുന്ന ശ്രീനാരായണ ജയന്തി കുമരകം മത്സരവള്ളംകളിയുടെ കളിവള്ളങ്ങളുടെ രജിസ്ട്രേഷൻ ഇന്നു മുതൽ 10 വരെ നടത്തും.

video
play-sharp-fill

ശ്രീനാരായണ ജയന്തി പബ്ലിക് ബോട്ട് റേസ് ക്ലബ് നാടിൻ്റെ വിവിധ മേഖലകളുടെ സഹകരണത്തോടെ സെപ്റ്റംബർ 15 തിരുവോണനാളിലാണ് വള്ളം കളി നടത്തുന്നത്.
സെപ്റ്റംബർ 11-ന് ക്യാപ്റ്റൻമാരുടെ സാന്നിധ്യത്തിൽ നടക്കുന്ന യോഗത്തിൽ ട്രാക്ക് പ്രഖ്യാപനം നടത്തും.

ഇരുട്ടുകുത്തി,വെപ്പ്, ചുരുളൻ,കോവള്ളം തുടങ്ങി വിവിധ ഗ്രേഡുകളിലുള്ള വള്ളങ്ങൾ രജിസ്ട്രേഷൻ നടത്താവുന്നതാണ്. കളിവള്ളം ഉടമയുടെ
സമ്മതപത്രം,ക്യാപ്റ്റൻ, ലീഡിങ് ക്യാപ്റ്റൻ എന്നിവരുടെ ഫോട്ടോ, ആധാർ കാർഡ് കോപ്പി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നിവ സഹിതം വള്ളം രജിസ്ട്രേഷൻ സമയത്ത് കരുതണമെന്ന് ക്ലബ്ബ് പ്രസിഡണ്ട്
വി.എസ് സുഗേഷും ജനറൽ സെക്രട്ടറി എസ്.ഡി പ്രേംജിയും അറിയിച്ചു.

ശ്രീനാരായണഗുരു 1903-ൽ കുമരകം ശ്രീകുമാരമംഗലം ക്ഷേത്ര വിഗ്രഹ പ്രതിഷ്ഠയ്ക്ക് ഗ്രാമം സന്ദർശിച്ചതിൻ്റെ സ്മരണയ്ക്കായ് ശ്രീനാരായണ ജയന്തി പബ്ലിക് ബോട്ട് റേസ് ക്ലബ് നാടിൻ്റെ വിവിധ മേഖലകളുടെ സഹകരണത്തോടെ നടത്തുന്നതാണ് വളളം കളി
.