play-sharp-fill
ഫേസ്ബുക്ക് പോസ്റ്റുമായി ജയസൂര്യ ഈ ജന്മദിനം ദുഃഖപൂര്‍ണമാക്കിയതിന് നന്ദി; പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ, പാപികളുടെ നേരെ മാത്രം

ഫേസ്ബുക്ക് പോസ്റ്റുമായി ജയസൂര്യ ഈ ജന്മദിനം ദുഃഖപൂര്‍ണമാക്കിയതിന് നന്ദി; പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ, പാപികളുടെ നേരെ മാത്രം

തിരുവനന്തപുരം: തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്കെതിരെ പ്രതികരിച്ച്‌ നടന്‍ ജയസൂര്യ. ആരോപണങ്ങള്‍ ഉയർന്ന് ദിവസങ്ങള്‍ക്ക് ശേഷം തന്റെ ജന്മദിനത്തില്‍ ആണ് നടന്റെ പ്രതികരണം.

തനിക്ക് നേരെ ഉയരുന്നത് വ്യാജ ആരോപണങ്ങളാണെന്നും ഇത്രയും നാള്‍ മരവിപ്പില്‍ ആയിരുന്നു ഇനി നിയമപോരാട്ടത്തിന് തയ്യാറെടുക്കുകയാണെന്നും ജയസൂര്യ ഫേസ്ബുക്കില്‍ കുറിച്ചു.

ജന്മദിനം ആശംസിച്ചവര്‍ക്ക് നന്ദി എന്ന് പറഞ്ഞാണ് കുറിപ്പ് ആരംഭിക്കുന്നത്. തനിക്ക് നേരെ ഉയരുന്നത് വ്യാജ ആരോപണങ്ങളാണെന്നും അത് തനിക്കും കുടുംബത്തിനും വേദനയുണ്ടാക്കി എന്നും താരം പറയുന്നു. ഈ ആരോപണങ്ങള്‍ തന്റെ കുടുംബത്തെ തകര്‍ത്തു. മരവിപ്പിന് ഒടുവില്‍ താന്‍ നിയമ വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തി. അമേരിക്കയില്‍ നിന്നും തിരിച്ചെത്തിയ ശേഷം നിയമപോരാട്ടവുമായി മുന്നോട്ട് പോകുമെന്നും താരം കുറിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവിടുത്തെ നീതിന്യായ വ്യവസ്ഥയെ താന്‍ വിശ്വസിക്കുന്നു. ഈ ജന്മദിനം ഏറ്റവും ദുഃഖപൂര്‍ണമാക്കിയതിന് നന്ദി. പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, പാപികളുടെ നേരെ മാത്രം എന്നും ജയസൂര്യ കുറിച്ചു.