“മലർന്ന് കിടന്ന് തുപ്പരുത്”; ദുരനുഭവം തുറന്ന് പറഞ്ഞതിന് ഡബ്ബിംഗ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി തന്നെ ശാസിച്ചെന്ന പരാതിയുമായി ഹെയർ സ്റ്റൈലിസ്റ്റ്
തിരുവനന്തപുരം : ഡബ്ബിംഗ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കെതിരെ പരാതിയുമായി ഹെയർ സ്റ്റൈലിസ്റ്റ്. തനിക്കുണ്ടായ ദുരനുഭവം മാധ്യമങ്ങളോട് തുറന്ന് പറഞ്ഞതിന് ഭാഗ്യലക്ഷ്മി തന്നെ ശാസിച്ചെന്ന് തൃശൂര്‍ സ്വദിശേയായ ഹെയർ സ്റ്റൈലിസ്റ്റ് ആരോപിച്ചു.
മലർന്ന് കിടന്ന് തുപ്പരുത് എന്ന് ഭാഗ്യലക്ഷ്മി തന്നോട് പറഞ്ഞു. ഭാഗ്യലക്ഷ്മി പരാതി പറഞ്ഞവരുടെ വായടപ്പിച്ചുവെന്നും ആരോപണം.
കൊച്ചിയിലെ ഫെഫ്ക യോഗത്തില്‍ വെച്ചായിരുന്നു സംഭവം എന്നാണ് പരാതിക്കാരി പറയുന്നത്. അതേസമയം, ആരോപണം ഭാഗ്യലക്ഷ്മി നിഷേധിച്ചു.ആരെയും ശാസിച്ചിട്ടില്ലെന്നാണ് ഭാഗ്യലക്ഷ്മിയുടെ പ്രതികരണം. കൊച്ചിയിലെ ഫെഫ്ക യോഗം മുഴുവൻ റെക്കോർഡ് ചെയ്തിട്ടുണ്ട് എന്നും ഭാഗ്യലക്ഷ്‌മി പറയുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0