play-sharp-fill

പകര്‍ച്ചവ്യാധി പ്രതിരോധം: അനധികൃതമായി ജോലിയില്‍ നിന്ന് വിട്ടുനിന്നാല്‍ പിരിച്ചുവിടും ; ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി : ആരോഗ്യമന്ത്രി

സ്വന്തം ലേഖകൻ തിരുവനന്തപുരം: അനധികൃതമായി ജോലിയില്‍ നിന്നും വിട്ടു നില്‍ക്കുന്ന ആരോഗ്യ വകുപ്പ് ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. അനധികൃതമായി വിട്ടുനില്‍ക്കുന്ന ജീവനക്കാര്‍ക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിച്ച് പിരിച്ചുവിടല്‍ ഉള്‍പ്പെടെയുള്ള നടപടി സ്വീകരിക്കും. പകര്‍ച്ചവ്യാധി പ്രതിരോധത്തിനായി ആരോഗ്യ പ്രവര്‍ത്തകര്‍ ഏകോപനത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. എന്നാല്‍ ചില ജീവനക്കാര്‍ അനധികൃതമായി അവധിയിലാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഇത് ഒരു തരത്തിലും അംഗീകരിക്കാന്‍ പറ്റില്ലെന്നും ആരോഗ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. ജില്ലകളില്‍ അനധികൃതമായി അവധിയിലുള്ള ജീവനക്കാരുടെ വിവരങ്ങള്‍ അടുത്ത 5 […]

അച്ഛനോടുള്ള വൈരാഗ്യത്തിൽ മകനെ കൊലപ്പെടുത്താൻ ശ്രമം : കുപ്രസിദ്ധ ഗുണ്ട അലോട്ടിയെ അറസ്റ്റ് ചെയ്ത് കോട്ടയം ഈസ്റ്റ് പോലീസ്

  കോട്ടയം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കുപ്രസിദ്ധ ഗുണ്ട അലോട്ടി അടക്കം രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ആർപ്പൂക്കര സ്വദേശി അലോട്ടി എന്ന് വിളിക്കുന്ന ജെയിസ് മോൻ (30), മീനടം സ്വദേശി ടിജോ.കെ.തോമസ് (38) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.   ജെയിസ് മോനും, ടിജോയും സുഹൃത്തുക്കളും ചേർന്ന് കഴിഞ്ഞദിവസം രാത്രി 10:30 മണിയോടുകൂടി പുതുപ്പള്ളി പേരച്ചുവട് ഭാഗത്തുള്ള ഹോട്ടലിൽ ഇരുന്ന് ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന യുവാവിനെ മർദ്ദിച്ചു. തുടർന്ന് കയ്യിൽ കരുതിയിരുന്ന കത്തികൊണ്ട് കുത്തി […]

കൗമാരക്കാരനായ 16 കാരനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമം; കേസിൽ ഒളിവില്‍ കഴിഞ്ഞിരുന്നയാളെ ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തു

സ്വന്തം ലേഖകൻ ഈരാറ്റുപേട്ട: കൗമാരക്കാരനായ 16 കാരനെ ആക്രമിച്ച കേസിൽ ഒളിവില്‍ കഴിഞ്ഞിരുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട തോട്ടുമുക്ക് ഭാഗത്ത് വെള്ളൂപ്പറമ്പിൽ വീട്ടിൽ മുഹമ്മദ് ഫസിൽ വി.എസ് (41) എന്നയാളെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തുക്കളും ചേര്‍ന്ന് കഴിഞ്ഞ മാസം 24 ആം തീയതി വൈകിട്ട് 10 :45 മണിയോടുകൂടി ഈരാറ്റുപേട്ട സ്വദേശിയായ കൗമാരക്കാരനെയും, സുഹൃത്തിനെയും നടക്കൽ ക്രോസ് വേ ജംഗ്ഷൻ ഭാഗത്ത് വച്ച് മർദ്ദിക്കുകയും, കയ്യിൽ കരുതിയിരുന്ന മരക്കൊമ്പ് കൊണ്ട് കൗമാരക്കാരനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. തുടർന്ന് ഇവർ […]

ചാവറയച്ചന്റെ ജീവിതം പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയത് സ്വാഗതാർഹം : ജോസ് കെ മാണി

കോട്ടയം : സ്കൂൾ പാഠപുസ്തകത്തിൽ നവോത്ഥാന നായകരുടെ പട്ടികയിൽ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചനെയും ഉൾപ്പെടുത്താനുള്ള സർക്കാർ തീരുമാനം സ്വാഗതാർഹമാണെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി എം.പി. സാക്ഷരതയുടെ പിതാവ് എന്നറിയപ്പെടുന്ന ചാവറയച്ചൻ്റെ ജീവിതം പാഠ്യ പദ്ധതി പരിഷ്ക്കരിക്കുമ്പോൾ ഉൾപ്പെടുത്തണമെന്ന് 2022 ൽ വിദ്യാഭ്യാസ മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. പള്ളിയോട് ചേർന്ന് പള്ളിക്കുടം സ്ഥാപിക്കണമെന്ന അച്ചന്റെ  ആഹ്വാനം കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയിൽ വിവരാണീതമായ മാറ്റങ്ങൾക്കാണ് തുടക്കം കുറിച്ചത്. നേട്ടങ്ങളുടെ നെറുകയിൽ നമ്മുടെ വിദ്യാഭ്യാസ മേഖല എത്തി നിൽക്കുമ്പോഴുണ്ടായ ഈ തീരുമാനം ആഹ്ലാദകരമാണ് […]

നിരന്തര കുറ്റവാളിയായ പാലാ സ്വദേശിയ്ക്കെതിരെ കാപ്പ ചുമത്തി : 9 മാസത്തേക്ക് ജില്ലയിൽ പ്രവേശനമില്ല

  കോട്ടയം: പാലാ തലനാട് സ്വദേശി അക്ഷയ് സോണി (25) യെ കാപ്പ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കി. നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും ഒന്‍പത് മാസത്തേക്കാണ് നാടുകടത്തിയത്. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.   കഴിഞ്ഞ കുറെ നാളുകളായി ചങ്ങനാശ്ശേരി, കുമരകം, വൈക്കം, എറണാകുളം എക്സ്സൈസ് എൻഫോഴ്സ്മെന്റ് എന്നീ സ്റ്റേഷനുകളിൽ കബളിപ്പിച്ച് പണംതട്ടല്‍ ,കഞ്ചാവ് വില്പന തുടങ്ങി നിരവധി ക്രിമിനൽ കേസുകളില്‍ പ്രതിയാണ്. ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് തടസ്സം സൃഷ്ടിക്കുന്ന തരത്തിലുള്ള നിരന്തര കുറ്റവാളികൾക്കെതിരെ ശക്തമായ നിയമനടപടികളാണ് ജില്ലാ […]

പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 39 കാരനെ ഗാന്ധിനഗർ പൊലീസ് പിടികൂടി

സ്വന്തം ലേഖകൻ ഗാന്ധിനഗർ : പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൈപ്പുഴ ശാസ്താങ്കൽ ഭാഗത്ത് കുന്നപ്പള്ളീൽ വീട്ടിൽ സ്റ്റാലിൻ (39) എന്നയാളെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ ഇയാളെ പിടികൂടുകയുമായിരുന്നു. ഗാന്ധിനഗർ സ്റ്റേഷൻ എസ്.എച്ച്.ഓ ഷോജോ വർഗീസ്, എസ്.ഐ രൂപേഷ്, എ.എസ്.ഐ മാരായ പത്മകുമാർ, ബിജു, സി.പി.ഓ മാരായ അനൂപ് പി.റ്റി, സുജമോൾ എന്നിവർ ചേർന്നാണ് […]

വസ്തു പോക്കുവരവ് ചെയ്യുന്നതിന് അപേക്ഷകയുടെ കൈയ്യില്‍ നിന്നും 50,000 രൂപ കൈക്കൂലി വാങ്ങി ; മൂന്നിലവ് വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റായിരുന്ന റ്റി. റെജിക്ക് മൂന്നു വർഷം കഠിനതടവും 50,000 രൂപ പിഴയും വിധിച്ച് കോട്ടയം വിജിലൻസ് കോടതി

കോട്ടയം : കൈക്കൂലി കേസില്‍ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്‍റിന് മൂന്നു വർഷം കഠിനതടവും 50,000 രൂപ പിഴയും വിധിച്ച് കോട്ടയം വിജിലൻസ് കോടതി. കോട്ടയം മൂന്നിലവ് വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റായിരുന്ന റ്റി. റെജിയെയാണ് കോടതി ശിക്ഷിച്ചത്. 2020 ആഗസ്റ്റ് 17നാണ് കേസിനാസ്പദമായ സംഭവം. വസ്തു പോക്കുവരവ് ചെയ്യുന്നതിന് അപേക്ഷകയുടെ കൈയ്യില്‍ നിന്നും 50,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് റെജിയെ വിജിലൻസ് കോട്ടയം യൂനിറ്റ് ഡിവൈ.എസ്.പി വി.ജി. രവീന്ദ്രനാഥിന്‍റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. പൊലീസ് ഇൻസ്പെക്ടർമാരായിരുന്ന റിജോ പി. ജോസഫ്, കെ.എൻ. രാജേഷ്, രതീന്ദ്രകുമാർ എന്നിവർ അന്വേഷണം […]

മകനോടുള്ള മുൻവിരോധം ; സംഘം ചേർന്ന് മധ്യവയസ്കയുടെ വീട് കയറി ആക്രമിച്ച കേസിൽ മൂന്നുപേരെ പൊൻകുന്നം പൊലീസ് അറസ്റ്റ് ചെയ്തു

സ്വന്തം ലേഖകൻ പൊൻകുന്നം: മധ്യവയസ്കയെ വീട് കയറി ആക്രമിച്ച കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ചിറക്കടവ് പുതിയാത്ത് വീട്ടിൽ അനീഷ് പി.ആർ(38), ചിറക്കടവ് കുഴിപ്പള്ളാത്ത് വീട്ടിൽ ബിനു ചന്ദ്രൻ (33), കൂവപ്പള്ളി വിഴിക്കത്തോട് ഭാഗത്ത് കളവട്ടത്തിൽ വീട്ടിൽ അനിൽകുമാർ കെ.പി (39) എന്നിവരെയാണ് പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ സംഘം ചേർന്ന് കഴിഞ്ഞദിവസം രാത്രി പൊൻകുന്നം സ്വദേശിനിയായ മധ്യവയസ്കയുടെ വീട്ടിൽ അതിക്രമിച്ചു കയറി മധ്യവയസ്കയെയും, ഇവരുടെ മകനെയും ചീത്തവിളിക്കുകയും, മധ്യവയസ്കയെ ഉപദ്രവിക്കുകയും, കൊല്ലുമെന്ന് ഭീഷണിപെടുത്തുകയുമായിരുന്നു. തുടർന്ന് വീട്ടിനുള്ളിലെ ഫർണിച്ചർ സാധനങ്ങൾ […]

ലോഡ്ജുകൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന: പണം ഇടപാട് ഗൂഗിൾ പേയിലൂടെ, സംഘത്തിലെ ഒരാൾ പിടിയിൽ

  ആലപ്പുഴ: കഞ്ചാവുമായി കൃഷ്ണപുരം സ്വദേശി അൻഷാസ് ഖാൻ പിടിയില്‍. 100 ഗ്രാം കഞ്ചാവാണ് ആദ്യം പിടിച്ചെടുത്തത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ വില്‍ക്കാൻ വച്ചിരുന്ന 4 കിലോ കഞ്ചാവ് കായംകുളത്തെ ലോഡ്ജില്‍ നിന്ന് കണ്ടെത്തുകയും ചെയ്തു.   യുവാക്കളെ കേന്ദ്രീകരിച്ച്‌ കഞ്ചാവ് വില്‍പ്പന നടത്തുന്ന സംഘത്തിലെ കണ്ണിയാണ് പിടിയിലായതെന്നും ബാക്കിയുള്ളവർക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയതായും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.   ആലപ്പുഴ നർക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് സർക്കിള്‍ ഇൻസ്‌പെക്ടർ മഹേഷിന്റെ നേതൃത്വത്തില്‍ റെയ്ഡ് നടത്തുകയും കഞ്ചാവ് കണ്ടെടുക്കുകയുമായിരുന്നു. കൃഷ്ണപുരം സ്വദേശികളായ ബിനീഷ്, ലാലു എന്നിവരാണ് […]

മുണ്ടക്കയം ബൈപാസിൽ വീണ്ടും വാഹനാപകടം ; നിർത്തിയിട്ടിരുന്ന ഓട്ടോയിൽ കാറിടിച്ചു; ബൈപ്പാസ് സ്ഥിരം അപകടകേന്ദ്രമാകുന്നു

കോട്ടയം : മുണ്ടക്കയം ബൈപാസിൽ വീണ്ടും വാഹനാപകടം. നിർത്തിയിട്ടിരുന്ന ഓട്ടോയിൽ കാറിടിച്ചു. വ്യാഴാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് അപകടം നടന്നത്. മുണ്ടക്കയം ബൈപാസ് റോഡിൽ നിർത്തിയിട്ട ഓട്ടോയിൽ നിയന്ത്രണം നഷ്ടപെട്ട കാർ വന്ന് ഇടിക്കുകയായിരുന്നു. അപടത്തിൽ ആർക്കും പരുക്കുകൾ ഇല്ല,ഇതിനുമുമ്പ് നേരത്തെയും ഇവിടെ വാഹനാപകടങ്ങൾ ഉണ്ടായിട്ടുണ്ട്.