ചാവറയച്ചന്റെ ജീവിതം പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയത് സ്വാഗതാർഹം : ജോസ് കെ മാണി

Spread the love

കോട്ടയം : സ്കൂൾ പാഠപുസ്തകത്തിൽ നവോത്ഥാന നായകരുടെ പട്ടികയിൽ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചനെയും ഉൾപ്പെടുത്താനുള്ള സർക്കാർ തീരുമാനം സ്വാഗതാർഹമാണെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി എം.പി.

video
play-sharp-fill

സാക്ഷരതയുടെ പിതാവ് എന്നറിയപ്പെടുന്ന ചാവറയച്ചൻ്റെ ജീവിതം പാഠ്യ പദ്ധതി പരിഷ്ക്കരിക്കുമ്പോൾ ഉൾപ്പെടുത്തണമെന്ന് 2022 ൽ വിദ്യാഭ്യാസ മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.

പള്ളിയോട് ചേർന്ന് പള്ളിക്കുടം സ്ഥാപിക്കണമെന്ന അച്ചന്റെ  ആഹ്വാനം കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയിൽ വിവരാണീതമായ മാറ്റങ്ങൾക്കാണ് തുടക്കം കുറിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേട്ടങ്ങളുടെ നെറുകയിൽ നമ്മുടെ വിദ്യാഭ്യാസ മേഖല എത്തി നിൽക്കുമ്പോഴുണ്ടായ ഈ തീരുമാനം ആഹ്ലാദകരമാണ് – ജോസ് കെ മാണി പ്രസ്താവനയിൽ പറഞ്ഞു.