നിരന്തര കുറ്റവാളിയായ പാലാ സ്വദേശിയ്ക്കെതിരെ കാപ്പ ചുമത്തി : 9 മാസത്തേക്ക് ജില്ലയിൽ പ്രവേശനമില്ല
കോട്ടയം: പാലാ തലനാട് സ്വദേശി അക്ഷയ് സോണി (25) യെ കാപ്പ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കി. നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും ഒന്‍പത് മാസത്തേക്കാണ് നാടുകടത്തിയത്. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കഴിഞ്ഞ കുറെ നാളുകളായി ചങ്ങനാശ്ശേരി, കുമരകം, വൈക്കം, എറണാകുളം എക്സ്സൈസ് എൻഫോഴ്സ്മെന്റ് എന്നീ സ്റ്റേഷനുകളിൽ കബളിപ്പിച്ച് പണംതട്ടല്‍ ,കഞ്ചാവ് വില്പന തുടങ്ങി നിരവധി ക്രിമിനൽ കേസുകളില്‍ പ്രതിയാണ്. ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് തടസ്സം സൃഷ്ടിക്കുന്ന തരത്തിലുള്ള നിരന്തര കുറ്റവാളികൾക്കെതിരെ ശക്തമായ നിയമനടപടികളാണ് ജില്ലാ പോലീസ് സ്വീകരിക്കുന്നത്.
Third Eye News Live
0