ലോഡ്ജുകൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന: പണം ഇടപാട് ഗൂഗിൾ പേയിലൂടെ, സംഘത്തിലെ ഒരാൾ പിടിയിൽ

Spread the love

 

ആലപ്പുഴ: കഞ്ചാവുമായി കൃഷ്ണപുരം സ്വദേശി അൻഷാസ് ഖാൻ പിടിയില്‍. 100 ഗ്രാം കഞ്ചാവാണ് ആദ്യം പിടിച്ചെടുത്തത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ വില്‍ക്കാൻ വച്ചിരുന്ന 4 കിലോ കഞ്ചാവ് കായംകുളത്തെ ലോഡ്ജില്‍ നിന്ന് കണ്ടെത്തുകയും ചെയ്തു.

video
play-sharp-fill

 

യുവാക്കളെ കേന്ദ്രീകരിച്ച്‌ കഞ്ചാവ് വില്‍പ്പന നടത്തുന്ന സംഘത്തിലെ കണ്ണിയാണ് പിടിയിലായതെന്നും ബാക്കിയുള്ളവർക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയതായും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.

 

ആലപ്പുഴ നർക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് സർക്കിള്‍ ഇൻസ്‌പെക്ടർ മഹേഷിന്റെ നേതൃത്വത്തില്‍ റെയ്ഡ് നടത്തുകയും കഞ്ചാവ് കണ്ടെടുക്കുകയുമായിരുന്നു. കൃഷ്ണപുരം സ്വദേശികളായ ബിനീഷ്, ലാലു എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ലാലുവിന്റെ പേരിലായിരുന്നു അൻഷാസ് ലോഡ്ജില്‍ മുറിയെടുത്തിരുന്നത്. ഗൂഗിള്‍ പേയില്‍ പണമിട്ടതിന് ശേഷം വളരെ ആസൂത്രിതമായി ലാലുവിനെ കൊണ്ടായിരുന്നു പ്രതികള്‍ കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നത്. റെയ്ഡ് നടക്കുന്ന വിവരം ലഭിച്ചതോടെ ബിനീഷും ലാലുവും ഒളിവില്‍പോയി. ഇവർക്കായുള്ള തെരച്ചില്‍ ആരംഭിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു.