വസ്തു പോക്കുവരവ് ചെയ്യുന്നതിന് അപേക്ഷകയുടെ കൈയ്യില്‍ നിന്നും 50,000 രൂപ കൈക്കൂലി വാങ്ങി ; മൂന്നിലവ് വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റായിരുന്ന റ്റി. റെജിക്ക് മൂന്നു വർഷം കഠിനതടവും 50,000 രൂപ പിഴയും വിധിച്ച് കോട്ടയം വിജിലൻസ് കോടതി

Spread the love

കോട്ടയം : കൈക്കൂലി കേസില്‍ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്‍റിന് മൂന്നു വർഷം കഠിനതടവും 50,000 രൂപ പിഴയും വിധിച്ച് കോട്ടയം വിജിലൻസ് കോടതി. കോട്ടയം മൂന്നിലവ് വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റായിരുന്ന റ്റി. റെജിയെയാണ് കോടതി ശിക്ഷിച്ചത്.

video
play-sharp-fill

2020 ആഗസ്റ്റ് 17നാണ് കേസിനാസ്പദമായ സംഭവം. വസ്തു പോക്കുവരവ് ചെയ്യുന്നതിന് അപേക്ഷകയുടെ കൈയ്യില്‍ നിന്നും 50,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് റെജിയെ വിജിലൻസ് കോട്ടയം യൂനിറ്റ് ഡിവൈ.എസ്.പി വി.ജി. രവീന്ദ്രനാഥിന്‍റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

പൊലീസ് ഇൻസ്പെക്ടർമാരായിരുന്ന റിജോ പി. ജോസഫ്, കെ.എൻ. രാജേഷ്, രതീന്ദ്രകുമാർ എന്നിവർ അന്വേഷണം നടത്തിയ കേസില്‍ ഡിവൈ.എസ്.പി. വിദ്യാധരൻ കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ കെ.കെ. ശ്രീകാന്ത് ഹാജരായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊതുജനങ്ങളുടെ ശ്രദ്ധയില്‍ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ വിജിലൻസിന്റെ ടോള്‍ ഫ്രീ നമ്ബരായ 1064 എന്ന നമ്ബരിലോ 8592900900 എന്ന നമ്ബരിലോ വാട്സ് ആപ് നമ്ബരായ 9447789100 എന്ന നമ്ബരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറ്കടർ ടി.കെ. വിനോദ്‌ കുമാർ ഐ.പി.എസ് അറിയിച്ചു.