play-sharp-fill

ദൂരദർശനിൽ കേരള സ്റ്റോറിയുടെ പ്രദർശനം ബിജെപിയുടെ മത ഭിന്നിപ്പ് എന്ന ലക്ഷ്യത്തെ സാഫല്യമാക്കും ; സി പി ഐ എം

തിരുവനന്തപുരം ; ദൂരദർശനിൽ കേരള സ്റ്റോറി  പ്രദർശിപ്പിക്കുന്നതിനെതിരെ വിമർശനവുമായി  എത്തിയിരിക്കുകയാണ് സിപിഐഎം.ലോക്സഭ  തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് ബി ജെ പി യുടെ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഈ നീക്കത്തെ തടയണമെന്നാണ് സി പി ഐ എം ന്റെ നിലപാട്. സിനിമ പ്രദര്‍ശിപ്പിക്കാനുള്ള തീരുമാനത്തില്‍ നിന്ന് ദൂരദര്‍ശന്‍ പിന്മാറണമെന്നും സിപിഐഎം ആവശ്യപ്പെട്ടു. കേരളത്തില്‍ മത വര്‍ഗീയതയുടെ വിത്തിട്ട് ഭിന്നിപ്പുണ്ടാക്കാനാണ് ബിജെപി ശ്രമമെന്നും സിപിഐഎം കുറ്റപ്പെടുത്തി. ദൂരദര്‍ശനില്‍ കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവശ്യപ്പെട്ടു.തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ സര്‍ക്കാരിന്റെ ഔദ്യോഗിക സംവിധാനത്തിലൂടെ […]

‘ബോര്‍ഡ് നോക്കെടാ…’! ബസിന്റെ സമയം ചോദിച്ച യാത്രക്കാരനെ റോഡില്‍ വലിച്ചിഴച്ച്‌ മര്‍ദ്ദിച്ചു; കെഎസ്‌ആര്‍ടിസി ജീവനക്കാരൻ അറസ്റ്റിൽ

കൊല്ലം: കൊല്ലത്ത് ബസിന്റെ സമയം ചോദിച്ച യാത്രക്കാരന് കെഎസ്‌ആർടിസി ജീവനക്കാരൻ്റെ മർദനം. കൊട്ടാരക്കര സ്വദേശി ഷാജിമോനാണ് മർദ്ദനമേറ്റത്. സംഭവത്തില്‍ ഡിപ്പോ ഗാർഡ് സുനില്‍കുമാറിനെ പൊലീസ് അറസ്റ്റു ചെയ്‌തു. കെഎസ്‌ആർടിസി ഡിപ്പോയ്ക്ക് സമീപം ലിങ്ക് റോഡില്‍ തിങ്കളാഴ്ചയായിരുന്നു മർദ്ദനം. രാത്രി 12 ന് ബസ് സ്‌റ്റാൻഡിലെത്തിയ ഷാജിമോൻ ആറ്റിങ്ങലിലേക്ക് പോകുന്ന ബസിൻ്റെ സമയം തിരക്കി. ബോർഡ് നോക്കഡാ എന്നായിരുന്നു കെഎസ്‌ആർടിസി ജീവനക്കാരൻ്റെ മറുപടി. പിന്നാലെ വാക്കേറ്റമായി. പ്രകോപിതനായ സുനില്‍കുമാർ അസഭ്യം പറഞ്ഞ് ഷാജിമോനെ റോഡിലേക്ക് വലിച്ചിട്ട് മർദ്ദിച്ചു. മറ്റൊരു യാത്രക്കാരൻ മർദന ദൃശ്യം പകർത്തി. പരാതിയെ […]

ഏറ്റുമാനൂർ – അതിരമ്പുഴ റോഡില്‍ അപകടത്തില്‍പ്പെട്ട കാര്‍ റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍; രണ്ടു തവണ പോലീസില്‍ വിവരമറിയിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് പരാതി; ദുരിതത്തിലായി യാത്രക്കാർ

ഏറ്റുമാനൂർ: അപകടത്തില്‍പ്പെട്ട കാർ റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍. രണ്ട് ആഴ്ചയിലേറെയായി റോഡരികില്‍ കിടക്കുന്ന കാർ സ്ഥലത്തുനിന്നു നീക്കാൻ നടപടിയില്ല. രണ്ടു തവണ പോലീസില്‍ വിവരമറിയിച്ചെങ്കിലും ഫലമുണ്ടായില്ല. ഏറ്റുമാനൂർ – അതിരമ്പുഴ റോഡില്‍ കോടതിപ്പടിക്കും മനയ്ക്കപ്പാടത്തിനുമിടയിലാണ് കാർ കിടക്കുന്നത്. രണ്ടാഴ്ച മുൻപാണ് ഇവിടെ അപകടമുണ്ടായത്. ലോട്ടറി വില്‍പനക്കാരിയില്‍നിന്ന് ലോട്ടറി വാങ്ങാൻ നിർത്തിയ ഓട്ടോറിക്ഷയില്‍ കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണംവിട്ട കാർ സമീപത്തെ മതിലില്‍ ഇടിച്ചുകയറിയാണ് നിന്നത്. കാറിന്‍റെ മുൻഭാഗം തകർന്നു. പിൻചക്രം റോഡിലേക്ക് ഇറങ്ങി നില്‍ക്കുന്ന നിലയിലാണ്. റോഡിന് വളവുള്ള ഭാഗമായതിനാല്‍ അപകട ഭീതിയുമുണ്ട്. […]

കോട്ടയം പാമ്പാടിയിൽ കാട്ടുപന്നി ഇടിച്ച് നിയന്ത്രണം നഷ്ടമായ ബൈക്ക് മറിഞ്ഞ് അപകടം; യാത്രികന് പരിക്ക്

പാമ്പാടി: കാട്ടുപന്നി ഇടിച്ചു നിയന്ത്രണം നഷ്ടമായ ബൈക്ക് മറിഞ്ഞു യാത്രികനു പരിക്ക്. ബുധനാഴ്ച രാത്രിയില്‍ പാമ്പാടി കാളച്ചന്തയ്ക്കുസമീപം വട്ടമലപ്പടിയിലാണ് സംഭവം. 15-ാം മൈല്‍ കല്ലോലിക്കല്‍ ബിനുവിനാണു പരിക്കേറ്റത്. താടിയെല്ലിനു പരിക്കേറ്റ ബിനുവിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. ജോലി കഴിഞ്ഞു വീട്ടിലേക്കു മടങ്ങുംവഴിയാണു അപകടം. കൂട്ടമായെത്തിയ പന്നിക്കൂട്ടം റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കില്‍ ഇടിക്കുകയായിരുന്നു. പാമ്പാടിയിലും സമീപപ്രദേശങ്ങളിലും പന്നിശല്യം രൂക്ഷമായിട്ട് നാളുകളായി. കൂരോപ്പട, ളാക്കാട്ടൂര്‍, ആര്‍ഐടി, വെന്നിമല, സൗത്ത് പാമ്പാടി പ്രദേശങ്ങളില്‍ പന്നികളുടെ ശല്യം മുൻപ് രൂക്ഷമായിരുന്നു.

സാത്താൻ സേവകരുടെ കയ്യില്‍ നിന്നും ആര്യയെ മോചിപ്പിക്കാൻ കഠിന പരിശ്രമം; മനസ് മാറി വിവാഹത്തിന് തയ്യാറായ ആര്യയെ നവീൻ വീണ്ടും എങ്ങനെ വലയിലാക്കി എന്നറിയാതെ വീട്ടുകാര്‍; നാടാകെ വലവിരിച്ച ദുര്‍മന്ത്രവാദ റാക്കറ്റ് കോട്ടയത്തും സജീവം…!

തിരുവനന്തപുരം: അരുണാചല്‍പ്രദേശില്‍ ദമ്പതികള്‍ക്കൊപ്പം തിരുവനന്തപുരം സ്വദേശിനിയായ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിന് പിന്നില്‍ സാത്താൻ സേവകരെന്ന സംശയം ബലപ്പെടുന്നു. വട്ടിയൂർക്കാവ് മണികണ്ഠേശ്വരം മേലത്തുമേലെ ജങ്ഷൻ ‘ശ്രീരാഗ’ത്തില്‍ ആര്യ നായർ (29) സാത്താൻ സേവകരുടെ കെണിയില്‍ അകപ്പെട്ടതാകാമെന്നാണ് നാട്ടുകാരും ബന്ധുക്കളും നല്‍കുന്ന സൂചന. ആര്യക്കൊപ്പം ഇറ്റാനഗറിലെ ഹോട്ടല്‍മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശിനി ദേവി (40), ഭർത്താവ് കോട്ടയം മീനടം നെടുംപൊയ്കയില്‍ നവീൻതോമസ് (40) എന്നിവർ സാത്താൻ സേവകരായിരുന്നെന്നാണ് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നത്. ഇവരാകാം യുവതിയേയും കുടുക്കിയതെന്നും ആരോപണം ഉയരുന്നുണ്ട്. ആര്യയുടെ പിതാവ് അനില്‍കുമാർ […]

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്….! സംസ്ഥാനത്ത് ഇന്ന് ട്രെയിൻ ഗതാഗതത്തില്‍ നിയന്ത്രണം; നാല് ട്രെയിനുകള്‍ പൂര്‍ണമായും എട്ട് ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി; നിയന്ത്രണം കൂടുതൽ ബാധിക്കുക എറണാകുളം കോട്ടയം റൂട്ടില്‍ ഓടുന്ന ട്രെയിനുകളെ; റദ്ദാക്കിയ ട്രെയിനുകള്‍ ഇവ

തിരുവനന്തപുരം: ട്രാക്ക് മെഷീൻ ജോലികള്‍ നടക്കുന്നതിനാല്‍ കേരളത്തില്‍ ഇന്ന് ട്രെയിൻ ഗതാഗതത്തില്‍ നിയന്ത്രണമുണ്ടാകുമെന്ന് റെയില്‍വേ അറിയിച്ചു. നാല് ട്രെയിനുകള്‍ പൂർണമായും എട്ട് ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി. ഇന്ന് ചാലക്കുടി യാർഡില്‍ ട്രാക്ക് മെഷീൻ ജോലികള്‍ നടക്കുന്നതിനാലാണ് നിയന്ത്രണം. എറണാകുളം കോട്ടയം റൂട്ടില്‍ ഓടുന്ന ട്രെയിനുകളെയാണ് കൂടുതലായും നിയന്ത്രണം ബാധിയ്ക്കുക. പൂർണ്ണമായ റദ്ദാക്കിയ ട്രെയിനുകള്‍ 1. ട്രെയിൻ നമ്പർ 06453 എറണാകുളം-കോട്ടയം പാസഞ്ചർ 2. ട്രെയിൻ നമ്പർ 06434 കോട്ടയം-എറണാകുളം പാസഞ്ചർ 3. ട്രെയിൻ നമ്പർ 06017 ഷൊർണൂർ-എറണാകുളം മെമു 4. ട്രെയിൻ നമ്പർ 06018 […]

വല്യച്ചന്‍റെ തിരുനാളിന് ഒരുങ്ങി വിശ്വാസികൾ; അരുവിത്തുറ സെന്‍റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാളിന് ഏപ്രിൽ 22ന് കൊടിയേറും; പ്രധാന തിരുനാള്‍ 23 മുതല്‍ 25 വരെ

അരുവിത്തുറ: ചരിത്രപ്രസിദ്ധ തീര്‍ഥാടനകേന്ദ്രമായ അരുവിത്തുറ സെന്‍റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ (അരുവിത്തുറ വല്യച്ചൻ) തിരുനാളിന് 22ന് കൊടിയേറും. മേയ് രണ്ടിനു സമാപിക്കും. 23 മുതല്‍ 25 വരെയാണ് പ്രധാന തിരുനാള്‍. തിരുനാളിന് ഒരുക്കമായുള്ള നൊവേന 15ന് ആരംഭിക്കും. 23ന് വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുസ്വരൂപം പ്രതിഷ്ഠിക്കും. പൂര്‍ണ ദണ്ഡവിമോചന ദിനമായ 24ന് ഉച്ചയ്ക്കാണ് പ്രദക്ഷിണം. 25ന് ഇടവകക്കാരുടെ തിരുനാളായി ആഘോഷിക്കും. അന്നു വൈകുന്നേരം തിരുസ്വരൂപം പുനഃ പ്രതിഷ്ഠിക്കും. മേയ് ഒന്നിന് എട്ടാമിടമായും ആഘോഷിക്കും. 22നു വൈകുന്നേരം നാലിന് മോണ്‍. ജോസഫ് […]

ഫോണ്‍വഴി തട്ടിപ്പ്: വ്യക്തിഗത വിവരം പുതുക്കാൻ ആപ്പ് വഴി അടച്ചത് പത്ത് രൂപ; എരുമേലി മുക്കൂട്ടുതറ സ്വദേശിക്ക് നഷ്ടമായത് വീട് നിർമിക്കാൻ കരുതി വെച്ചിരുന്ന അഞ്ച് ലക്ഷം രൂപ

എരുമേലി: ഫോണില്‍ ലഭിച്ച നിർദേശപ്രകാരം വ്യക്തിഗത വിവരം പുതുക്കാൻ ആപ്പ് വഴി പത്തു രൂപ അടച്ച മുക്കൂട്ടുതറ കുരുനൻമൂഴി സ്വദേശികളായ ദമ്പതികള്‍ക്ക് നഷ്‌ടമായത് വീട് നിർമിക്കാൻ കരുതി വച്ചിരുന്ന അഞ്ചു ലക്ഷം രൂപ. എസ്ബിഐ ബാങ്ക് അക്കൗണ്ടില്‍ നിന്നാണ് തുക നഷ്‌ടമായത്. കഴിഞ്ഞ ദിവസമാണ് സംഭവം. എരുമേലി അക്ഷയ സെന്‍റർ മുഖേനെ പോലീസ് സൈബർ സെല്ലില്‍ ഓണ്‍ലൈനായി പരാതി നല്‍കിയതോടെ അന്വേഷണം ആരംഭിച്ചെന്ന് പോലീസ് അറിയിച്ചു. തുക നഷ്‌ടപ്പെട്ടെന്ന് ബാങ്ക് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. കരൂർ വൈശ്യ ബാങ്കിന്‍റെ മുംബൈയിലുള്ള അക്കൗണ്ടിലേക്കാണ് പണം പോയിരിക്കുന്നതെന്ന് ബാങ്ക് […]

ഷാര്‍ജയില്‍ മലയാളി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത; യാസ്നയുടെ ശരീരമാസകലം മര്‍ദ്ദനമേറ്റ പാടുകള്‍; മൃതദേഹത്തിനൊപ്പം ഭര്‍ത്താവും നാട്ടിലേക്ക് മടങ്ങതാത്തത് സംശയത്തിനിടയാക്കി; അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍

തിരുവനന്തപുരം: ഷാർജയില്‍ മലയാളി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ച്‌ ബന്ധുക്കള്‍. വർക്കല ഓടയം സ്വദേശിനി യാസ്നയുടെ മരണത്തിലാണ് ബന്ധുക്കള്‍ ദുരൂഹത ആരോപിക്കുന്നത്. മാർച്ച്‌ 23 ന് ഷാർജയില്‍ വീട്ടിലെ കുളിമുറിയിലാണ് യാസ്നയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞദിവസം നാട്ടിലെത്തിച്ച മൃതദേഹത്തില്‍ മർദനമേറ്റ പാടുകള്‍ കണ്ടെത്തിയതാണ് സംശയത്തിന് കാരണം. മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ വർക്കല അയിരൂർ പൊലിസീല്‍ പരാതി നല്‍കി. യാസ്നയും ഭർത്താവും അഞ്ചര വയസുള്ള കുഞ്ഞും ഷാർജയിലായിരുന്നു താമസം. മാർച്ച്‌ 23 നാണ് യാസ്നയെ ഷാർജയിലെ വീട്ടിലെ […]

ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകനെ വര്‍ഗീയവാദി എന്നുവിളിച്ചത് അംഗീകരിക്കാനാകില്ല; ഉണ്ണിത്താനെതിരെ കെയുഡബ്ല്യുജെ

കാസർകോ‍ട്: ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകനെ വർഗീയ വാദിയെന്ന് വിളിച്ച യുഡിഎഫ് സ്ഥാനാർഥിയും എംപിയുമായ രാജ്മോഹൻ ഉണ്ണിത്താനെതിരെ മാധ്യമപ്രവർത്തകുടെ സംഘടനയായ കെയുഡബ്ല്യുജെ. രാജ്മോഹൻ ഉണ്ണിത്താന്റെ ഭാഗത്തുനിന്നുണ്ടായ പെരുമാറ്റത്തില്‍ സംഘടന പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും മാധ്യമ പ്രവർത്തകനെ വർഗീയവാദിയെന്ന് വിളിച്ചത് അംഗീകരിക്കാനാകില്ലെന്നും സംഘടനയുടെ കാസർകോട് യൂണിറ്റ് അറിയിച്ചു. പരാമർശ സമയത്തുതന്നെ തിരുത്തണമെന്നും പിൻവലിക്കണമെന്നും ആവശ്യപ്പെട്ടതാണ്. എന്നാല്‍ ഉണ്ണിത്താൻ അതിന് തയ്യാറായില്ല. തെരഞ്ഞെടുപ്പ് സമയമായതിനാണ് സംഘടന പരസ്യ പ്രതിഷേധത്തിലേക്ക് പോകാത്തത്. എന്നാല്‍, വിഷയം ഡിസിസി നേതൃത്വത്തെയും യുഡിഎഫ് നേതൃത്വത്തെയും അറിയിക്കാനാണ് തീരുമാനം. ഉണ്ണിത്താൻ പ്രസ്താവന തിരുത്തണമെന്നും സംഘടന ആവശ്യപ്പെട്ടു. കാസർകോട് […]