യാത്രക്കാരുടെ ശ്രദ്ധയ്ക്ക്….! സംസ്ഥാനത്ത് ഇന്ന് ട്രെയിൻ ഗതാഗതത്തില്‍ നിയന്ത്രണം; നാല് ട്രെയിനുകള്‍ പൂര്‍ണമായും എട്ട് ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി; നിയന്ത്രണം കൂടുതൽ ബാധിക്കുക എറണാകുളം കോട്ടയം റൂട്ടില്‍ ഓടുന്ന ട്രെയിനുകളെ; റദ്ദാക്കിയ ട്രെയിനുകള്‍ ഇവ
തിരുവനന്തപുരം: ട്രാക്ക് മെഷീൻ ജോലികള്‍ നടക്കുന്നതിനാല്‍ കേരളത്തില്‍ ഇന്ന് ട്രെയിൻ ഗതാഗതത്തില്‍ നിയന്ത്രണമുണ്ടാകുമെന്ന് റെയില്‍വേ അറിയിച്ചു.
നാല് ട്രെയിനുകള്‍ പൂർണമായും എട്ട് ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി. ഇന്ന് ചാലക്കുടി യാർഡില്‍ ട്രാക്ക് മെഷീൻ ജോലികള്‍ നടക്കുന്നതിനാലാണ് നിയന്ത്രണം. എറണാകുളം കോട്ടയം റൂട്ടില്‍ ഓടുന്ന ട്രെയിനുകളെയാണ് കൂടുതലായും നിയന്ത്രണം ബാധിയ്ക്കുക.
പൂർണ്ണമായ റദ്ദാക്കിയ ട്രെയിനുകള്‍
Whatsapp Group 1 | Whatsapp Group 2 |Telegram Group
1. ട്രെയിൻ നമ്പർ 06453 എറണാകുളം-കോട്ടയം പാസഞ്ചർ
2. ട്രെയിൻ നമ്പർ 06434 കോട്ടയം-എറണാകുളം പാസഞ്ചർ
3. ട്രെയിൻ നമ്പർ 06017 ഷൊർണൂർ-എറണാകുളം മെമു
4. ട്രെയിൻ നമ്പർ 06018 എറണാകുളം- ഷൊർണൂർ മെമു
ഭാഗികമായി റദ്ദാക്കിയവ
1. ട്രെയിൻ നമ്പർ 16127 ചെന്നൈ എഗ്‌മോർ – ഗുരുവായൂർ എക്‌സ്‌പ്രസ് എറണാകുളത്തിനും ഗുരുവായൂരിനും ഇടയില്‍ ഭാഗികമായി റദ്ദാക്കി.
2. ഗുരുവായൂരില്‍ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16128 ഗുരുവായൂർ – ചെന്നൈ എഗ്മോർ എക്‌സ്പ്രസ് ഗുരുവായൂരിനും എറണാകുളത്തിനും ഇടയില്‍ ഭാഗികമായി റദ്ദാക്കി. എറണാകുളത്ത് നിന്ന് ട്രെയിൻ പുറപ്പെടും.
3. ട്രെയിൻ നമ്പർ 16341 ഗുരുവായൂർ-തിരുവനന്തപുരം സെൻട്രല്‍ ഇൻ്റർസിറ്റി എക്‌സ്പ്രസ് എറണാകുളത്ത് നിന്ന് 05.20 ന് പുറപ്പെടും.
4. ട്രെയിൻ നമ്പർ 16342 തിരുവനന്തപുരം സെൻട്രല്‍ – ഗുരുവായൂർ ഇൻ്റർസിറ്റി എക്സ്പ്രസ് ട്രെയിൻ എറണാകുളത്ത് അവസാനിക്കും.
5. 16187 നമ്പർ കാരക്കല്‍-എറണാകുളം എക്‌സ്പ്രസ് പാലക്കാടിനും എറണാകുളത്തിനും ഇടയില്‍ ഭാഗികമായി റദ്ദാക്കി.
6. എറണാകുളത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16188 എറണാകുളം – കാരക്കല്‍ എക്‌സ്പ്രസ് എറണാകുളത്തിനും പാലക്കാടിനും ഇടയില്‍ ഭാഗികമായി റദ്ദാക്കി. ഏപ്രില്‍ 06 ന് 01.40 ന് പാലക്കാട് നിന്ന് ട്രെയിൻ പുറപ്പെടും.
7. ട്രെയിൻ നമ്പർ 16328 ഗുരുവായൂർ – മധുരൈ എക്‌സ്പ്രസ് എറണാകുളം ടൗണില്‍ നിന്ന് 08.00 മണിക്ക് പുറപ്പെടും.
8. മധുര-ഗുരുവായൂർ എക്‌സ്പ്രസ് നമ്പർ 16327 സർവീസ് എറണാകുളം ടൗണില്‍ അവസാനിക്കും.