play-sharp-fill
വല്യച്ചന്‍റെ തിരുനാളിന് ഒരുങ്ങി വിശ്വാസികൾ; അരുവിത്തുറ സെന്‍റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാളിന് ഏപ്രിൽ 22ന് കൊടിയേറും; പ്രധാന തിരുനാള്‍ 23 മുതല്‍ 25 വരെ

വല്യച്ചന്‍റെ തിരുനാളിന് ഒരുങ്ങി വിശ്വാസികൾ; അരുവിത്തുറ സെന്‍റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാളിന് ഏപ്രിൽ 22ന് കൊടിയേറും; പ്രധാന തിരുനാള്‍ 23 മുതല്‍ 25 വരെ

അരുവിത്തുറ: ചരിത്രപ്രസിദ്ധ തീര്‍ഥാടനകേന്ദ്രമായ അരുവിത്തുറ സെന്‍റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ (അരുവിത്തുറ വല്യച്ചൻ) തിരുനാളിന് 22ന് കൊടിയേറും.

മേയ് രണ്ടിനു സമാപിക്കും. 23 മുതല്‍ 25 വരെയാണ് പ്രധാന തിരുനാള്‍.

തിരുനാളിന് ഒരുക്കമായുള്ള നൊവേന 15ന് ആരംഭിക്കും. 23ന് വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുസ്വരൂപം പ്രതിഷ്ഠിക്കും. പൂര്‍ണ ദണ്ഡവിമോചന ദിനമായ 24ന് ഉച്ചയ്ക്കാണ് പ്രദക്ഷിണം. 25ന് ഇടവകക്കാരുടെ തിരുനാളായി ആഘോഷിക്കും. അന്നു വൈകുന്നേരം തിരുസ്വരൂപം പുനഃ പ്രതിഷ്ഠിക്കും. മേയ് ഒന്നിന് എട്ടാമിടമായും ആഘോഷിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

22നു വൈകുന്നേരം നാലിന് മോണ്‍. ജോസഫ് തടത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്ന് വികാരി ഫാ. സെബാസ്റ്റ്യന്‍ വെട്ടുകല്ലേല്‍ കൊടിയേറ്റും. ആറിന് പുറത്തു നമസ്‌കാരം. 6.30ന് കഴിഞ്ഞവര്‍ഷം തുടക്കം കുറിച്ച 101 പൊന്‍കുരിശുകളുമായുള്ള നഗര പ്രദക്ഷിണം. 23നു രാവിലെ 9.30ന് വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുസ്വരൂപം മോണ്ടളത്തില്‍ പ്രതിഷ്ഠിക്കും. തുടര്‍ന്ന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് സുറിയാനി കുര്‍ബാന അര്‍പ്പിച്ച്‌ സന്ദേശം നല്‍കും.

വൈകുന്നേരം നാലിന് ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച്‌ സന്ദേശം നല്‍കും. തുടര്‍ന്ന് പ്രദക്ഷിണം. 24ന് രാവിലെ എട്ടിന് ബിഷപ് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. 10.30ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി തിരുനാള്‍ റാസ അര്‍പ്പിച്ച്‌ സന്ദേശം നല്‍കും. തുടര്‍ന്ന് 12ന് തിരുനാള്‍ പ്രദക്ഷിണം.

25നു രാത്രി ഏഴിനു തിരുസ്വരൂപം പുനഃ പ്രതിഷ്ഠിക്കും. തിരുനാള്‍ നൊവേന 15ന് ആരംഭിക്കും. 15 മുതല്‍ 30 വരെയുള്ള ദിവസങ്ങളില്‍ പുലര്‍ച്ചെ 5.30നും 6.30നും 7.30നും 10.30നും വൈകുന്നേരം നാലിനും രാത്രി ഏഴിനും വിശുദ്ധ കുര്‍ബാനയും നൊവേനയും ഉണ്ടായിരിക്കും.

അരുവിത്തുറ വല്യച്ചന്‍റെ മാധ്യസ്ഥ്യം തേടി തിരുനാള്‍ ദിവസങ്ങളില്‍ ദേവാലയത്തിലെത്തുന്ന വിശ്വാസികള്‍ക്കായി എല്ലാവിധ ക്രമീകരണങ്ങളും ഒരുക്കിയതായും ഇത്തവണത്തെ തിരുനാള്‍ അരുവിത്തുറയുടെ വലിയ ആത്മീയ ആഘോഷമായി മാറുമെന്നും ഫൊറോന വികാരി ഫാ. സെബാസ്റ്റ്യന്‍ വെട്ടുകല്ലേല്‍ പറഞ്ഞു.

സീനിയര്‍ അസിസ്റ്റന്‍റ് വികാരി ഫാ. ജോയല്‍ പണ്ടാരപ്പറമ്ബില്‍, സഹ വികാരിമാരായ ഫാ. ജോസ് കദളിയില്‍, ഫാ. ഫ്രാന്‍സിസ് മാട്ടേല്‍, ഫാ. ഏബ്രഹാം കുഴിമുള്ളില്‍, കോളജ് ബര്‍സാര്‍ ഫാ. ബിജു കുന്നയ്ക്കാട്ട് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു.