play-sharp-fill
‘ബോര്‍ഡ് നോക്കെടാ…’! ബസിന്റെ സമയം ചോദിച്ച യാത്രക്കാരനെ റോഡില്‍ വലിച്ചിഴച്ച്‌ മര്‍ദ്ദിച്ചു; കെഎസ്‌ആര്‍ടിസി ജീവനക്കാരൻ അറസ്റ്റിൽ

‘ബോര്‍ഡ് നോക്കെടാ…’! ബസിന്റെ സമയം ചോദിച്ച യാത്രക്കാരനെ റോഡില്‍ വലിച്ചിഴച്ച്‌ മര്‍ദ്ദിച്ചു; കെഎസ്‌ആര്‍ടിസി ജീവനക്കാരൻ അറസ്റ്റിൽ

കൊല്ലം: കൊല്ലത്ത് ബസിന്റെ സമയം ചോദിച്ച യാത്രക്കാരന് കെഎസ്‌ആർടിസി ജീവനക്കാരൻ്റെ മർദനം.

കൊട്ടാരക്കര സ്വദേശി ഷാജിമോനാണ് മർദ്ദനമേറ്റത്.
സംഭവത്തില്‍ ഡിപ്പോ ഗാർഡ് സുനില്‍കുമാറിനെ പൊലീസ് അറസ്റ്റു ചെയ്‌തു.

കെഎസ്‌ആർടിസി ഡിപ്പോയ്ക്ക് സമീപം ലിങ്ക് റോഡില്‍ തിങ്കളാഴ്ചയായിരുന്നു മർദ്ദനം. രാത്രി 12 ന് ബസ് സ്‌റ്റാൻഡിലെത്തിയ ഷാജിമോൻ ആറ്റിങ്ങലിലേക്ക് പോകുന്ന ബസിൻ്റെ സമയം തിരക്കി. ബോർഡ് നോക്കഡാ എന്നായിരുന്നു കെഎസ്‌ആർടിസി ജീവനക്കാരൻ്റെ മറുപടി. പിന്നാലെ വാക്കേറ്റമായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രകോപിതനായ സുനില്‍കുമാർ അസഭ്യം പറഞ്ഞ് ഷാജിമോനെ റോഡിലേക്ക് വലിച്ചിട്ട് മർദ്ദിച്ചു. മറ്റൊരു യാത്രക്കാരൻ മർദന ദൃശ്യം പകർത്തി. പരാതിയെ തുടർന്ന് ഈസ്‌റ്റ് പൊലീസ് സുനില്‍കുമാറിനെ അറസ്‌റ്റ് ചെയ്തു‌.

നിർമാണമേഖലയിലെ ഫയർ ആൻഡ് സേഫ്റ്റി കരാറുകാരനാണ് ഷാജിമോൻ. വിരലിനും തലയ്ക്കും പരിക്കേറ്റ ഷാജി ജില്ലാ ആശുപത്രിയില്‍ ചികില്‍സ തേടി. ഗാർഡിനെതിരെ ഗതാഗതമന്ത്രിക്ക് പരാതി നല്‍കി.