play-sharp-fill
ഷാര്‍ജയില്‍ മലയാളി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത; യാസ്നയുടെ ശരീരമാസകലം മര്‍ദ്ദനമേറ്റ പാടുകള്‍; മൃതദേഹത്തിനൊപ്പം ഭര്‍ത്താവും നാട്ടിലേക്ക് മടങ്ങതാത്തത് സംശയത്തിനിടയാക്കി; അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍

ഷാര്‍ജയില്‍ മലയാളി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത; യാസ്നയുടെ ശരീരമാസകലം മര്‍ദ്ദനമേറ്റ പാടുകള്‍; മൃതദേഹത്തിനൊപ്പം ഭര്‍ത്താവും നാട്ടിലേക്ക് മടങ്ങതാത്തത് സംശയത്തിനിടയാക്കി; അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍

തിരുവനന്തപുരം: ഷാർജയില്‍ മലയാളി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ച്‌ ബന്ധുക്കള്‍.

വർക്കല ഓടയം സ്വദേശിനി യാസ്നയുടെ മരണത്തിലാണ് ബന്ധുക്കള്‍ ദുരൂഹത ആരോപിക്കുന്നത്. മാർച്ച്‌ 23 ന് ഷാർജയില്‍ വീട്ടിലെ കുളിമുറിയിലാണ് യാസ്നയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞദിവസം നാട്ടിലെത്തിച്ച മൃതദേഹത്തില്‍ മർദനമേറ്റ പാടുകള്‍ കണ്ടെത്തിയതാണ് സംശയത്തിന് കാരണം.

മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ വർക്കല അയിരൂർ പൊലിസീല്‍ പരാതി നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യാസ്നയും ഭർത്താവും അഞ്ചര വയസുള്ള കുഞ്ഞും ഷാർജയിലായിരുന്നു താമസം. മാർച്ച്‌ 23 നാണ് യാസ്നയെ ഷാർജയിലെ വീട്ടിലെ കുളിമുറിക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഉടൻ ഭർത്താവ് ഷംനാദ് ഷാർജ പൊലീസിനെ വിവരമറിയിച്ചു. വിവരമറിഞ്ഞ് ബന്ധുക്കളും ഷാർജയിലെത്തി. നടപടി ക്രമങ്ങള്‍ പൂർത്തിയാക്കി ഇന്നലെ മൃതദേഹം നാട്ടിലെത്തിച്ചു.

യുവതിയുടെ ശരീരത്തില്‍ മർദനമേറ്റ പാടുകള്‍ കണ്ടെത്തിയതോടെ നാട്ടിലെത്തിച്ച ശേഷം ബന്ധുക്കള്‍ പോസ്റ്റ്മോർട്ടം ആവശ്യപ്പെട്ടു. മൃതദേഹത്തിനൊപ്പം നാട്ടിലേക്ക് വരാൻ ഷംനാദ് തയാറാകാത്തതും ബന്ധുക്കളില്‍ സംശയം വർധിപ്പിച്ചു.