play-sharp-fill

പാനൂർ സ്ഫോടനവുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ല എന്ന് സിപിഎം പാനൂർ ഏരിയ കമ്മിറ്റി

പാനൂർ : പാനൂര്‍ സ്‌ഫോടനവുമായി സി പി എമ്മിന് യാതൊരു ബന്ധവുമില്ലെന്ന് പാര്‍ട്ടി പാനൂര്‍ ഏരിയാ കമ്മിറ്റി. മരിച്ച ഷെറിനും പരുക്കേറ്റ വിനീഷും സി പി എം പ്രവര്‍ത്തകരെ ആക്രമിച്ച കേസിലുള്‍പ്പെടെ പ്രതികളാണ്.ഇതിനെ തുടർന്ന് തന്നെ അവരെ സിപിഎമ്മിൽ നിന്നും പുറത്താക്കിയതായിരുന്നു. കഴിഞ്ഞ കാലങ്ങളായി സിപിഎമ്മുമായൊ സിപിഎം പ്രവർത്തകരുമായോ അവർക്ക് യാതൊരു ബന്ധവുമില്ലായിരുന്നു.ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ നടക്കുന്നത് കരുതിക്കൂട്ടിയുള്ള കരിവാരിത്തേക്കലാണെന്നും സിപിഎം പാനൂർ ഏരിയ കമ്മിറ്റി പറഞ്ഞു. അതിനിടെ, പാനൂരില്‍ സ്‌ഫോടനമുണ്ടായ സ്ഥലത്ത് പൊട്ടാത്ത ബോംബ് കണ്ടെടുത്തു. ബോംബ് ഉണ്ടാക്കുന്നതിനുള്ള സ്‌ഫോടകവസ്തുക്കളും കണ്ടെത്തി. ബോംബ് […]

ഇന്ത്യയുടെ ആദ്യ ബഹിരാകാശ ദൗത്യത്തിന്റെ 40 ആം വാർഷികത്തോടനുബന്ധിച്ച് വാർത്താ ഏജൻസിയായ ടാസും റഷ്യൻ എംബസിയുമായി സഹകരിച്ച്‌ റഷ്യൻ ഹൗസില്‍ എക്സിബിഷൻ സംഘടിപ്പിച്ചു.

തിരുവനന്തപുരം : ബഹിരാകാശത്ത് ഒരു ഇന്ത്യക്കാരൻ എത്തിയിട്ട് 40 വർഷം തികയുന്ന വേളയിലാണ് നമ്മൾ കടന്നു പോകുന്നത്.രാകേഷ് ശർമ്മയായിരുന്നു ആ ദൗത്യത്തിന് ചുക്കാൻ പിടിച്ചത്.ഈ മഹത് വേളയോട് അനുബന്ധിച്ച് വാർത്താ ഏജൻസിയായ ടാസും റഷ്യൻ എംബസിയുമായി സഹകരിച്ച്‌ റഷ്യൻ ഹൗസില്‍ എക്സിബിഷൻ സംഘടിപ്പിച്ചു. ‘ഗഗൻയാൻ ദൗത്യത്തില്‍ നിയുക്തരായ നാല് ഇന്ത്യൻ ബഹിരാകാശ സഞ്ചാരികള്‍ തനിക്ക് പരിശീലനം ലഭിച്ച ഗഗാറിൻ കോസ്‌മോനട്ട് ട്രെയിനിംഗ് സെന്ററില്‍ നിന്നാണ് പരിശീലനം നേടിയതെന്നും നാല്‍പതു വർഷങ്ങള്‍ക്കുള്ളില്‍ സാങ്കേതികവിദ്യയില്‍ ചെറിയ മാറ്റങ്ങള്‍ മാത്രമേ ഉണ്ടായിട്ടുള്ളുവെന്നും വീഡിയോ സന്ദേശത്തില്‍ രാകേഷ് ശർമ്മ പറഞ്ഞു. […]

കെ എസ് ആർ ടി സി ബസ് കയറിയിറങ്ങി സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം

കെ എസ് ആർ ടി സി ബസ് കയറി സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം   തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ കെ എസ് ആർ ടി സി ബസ് കയറി സ്കൂട്ടർ യാത്രക്കാരിക്ക് ദാരണാന്ത്യം. കൂവളശ്ശേരി സ്വദേശി ശ്രീജയാണ്  അപകടത്തിൽ മരിച്ചത്.. നെയ്യാറ്റിൻകരയിൽ ക്ഷേത്ര ഉത്സവുമായി ബന്ധപ്പെട്ട് റോഡിൽ നല്ലപോലെ ഗതാഗത തടസം ഉണ്ടായിരുന്നു. ബസ് സ്കൂട്ടറിനെ മറികടക്കാൻ നോക്കിയപ്പോൾ ബസിന്റെ ടയർ  സ്കൂട്ടറിൽ കേറിയാണ് അപകടം സംഭവിച്ചത്. സംഭവസ്ഥലത്ത് വെച്ച് തന്നെ യുവതി മരിച്ചിരുന്നു.മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.  

മൂവാറ്റുപുഴ രണ്ടാർക്കരയിൽ വയോധികയും കൊച്ചുമകളും മുങ്ങി മരിച്ചു

എറണാകുളം : മൂവാറ്റുപുഴ രണ്ടാർക്കരയിൽ വയോധികയും കൊച്ചുമകളും മുങ്ങിമരിച്ചു. മൂവാറ്റുപുഴ സ്വദേശിനി ആമിന,ഇവരുടെ കൊച്ചുമകൾ ഫർഷ എന്നിവരാണ് മരിച്ചത്. കൊച്ചു മക്കൾക്കൊപ്പം പുഴയിൽ കുളിക്കുന്നതിനിടെയാണ് അപകടം. ആമിനയും ഫർഷയും സഹോദരി ഫനയുമാണ് അപകടത്തിൽപ്പെട്ടത്. രണ്ടാർക്കരയിൽ കുളിച്ചു കൊണ്ടിരിക്കെ ഒഴുക്കിൽപ്പെടുകയായിരുന്നു. അപകടം നടന്ന ഉടൻ തന്നെ മൂവരേയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ആമിനയെയും ഫർഷയെയും രക്ഷിക്കാൻ സാധിച്ചില്ല, ഫന ചികിത്സയിൽ കഴിയുകയാണ്.      

സിദ്ധാർത്ഥന്റെ മരണത്തിൽ സിബിഐ അന്വേഷണം ഉടൻ വിജ്ഞാപനം പുറപ്പെടുവിപ്പിക്കണമെന്ന് കേന്ദ്രത്തോട് ഹൈകോടതി

കൊച്ചി : പൂക്കോട് വെറ്റിനറി കോളേജ് സിദ്ധാർത്ഥിന്റെ മരണത്തിൽ സിബിഐ അന്വേഷണം വൈകുന്നത് നീതി നിഷേധിക്കൽ എന്ന് ഹൈക്കോടതി. അന്വേഷണം വൈകുന്നത് നീതിയെ ബാധിക്കുമെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ ഓർമ്മപ്പെടുത്തി.രേഖകൾ കൈമാറാൻ ഇത്രയും കാലതാമസം എടുത്തതിന്റെ വിശദാംശങ്ങൾ സർക്കാറിനോട് ചോദിച്ചു.കേസിൽ ഒരു നീക്കുപോക്കും ഉണ്ടാകാത്തതിനെ തുടർന്ന് സിദ്ധാർത്ഥിന്റെ അച്ഛൻ ജയപ്രകാശ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ് ഇറങ്ങിയത്. കേന്ദ്ര വിജ്ഞാപനം ഇല്ലാതെ കേസ് അന്വേഷണം ആരംഭിക്കാൻ സാധിക്കില്ല എന്നായിരുന്നു സിബിഐ ഹൈക്കോടതിയെ അറിയിച്ചത്.കേസ് അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുന്നു എന്നായിരുന്നു സിദ്ധാർത്ഥിന്റെ അച്ഛൻറെ ആരോപണം.തുടർന്ന് ചൊവ്വാഴ്ചയും […]

ഓട്ടോ പെര്‍മിറ്റ് പുതുക്കാന്‍ 400ല്‍ നിന്നും 4000 ആക്കി, പിണറായിക്കെതിരെ പോസ്റ് ഇട്ട അഖിൽ മാരാര്‍ പെട്ടു,ഉടൻ തന്നെ പോസ്റ് മുക്കി

കൊച്ചി: ഓട്ടോറിക്ഷയുടെ പെര്‍മിറ്റ് പുതുക്കാന്‍ 400 രൂപയില്‍ നിന്നും 4300 രൂപയാക്കി ഫീസ് വര്‍ദ്ധിപ്പിച്ചെന്ന സോഷ്യല്‍ മീഡിയ പ്രചാരണം ഏറ്റെടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത അഖില്‍ മാരാര്‍ പെട്ടു. ഓട്ടോ ചാര്‍ജ് വര്‍ധിപ്പിക്കാനുള്ള കാരണമായി ഇത് മാറുമെന്നും സംസ്ഥാനത്തെ സാധാരണക്കാര്‍ക്കായിരിക്കും ഇതിന്റെ ഭാരമെന്നും പിണറായി വിജയന്റെ ബുദ്ധിയാണ് പിറകിലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു അഖില്‍ മാരാര്‍ പോസ്റ്റ് എഴുതിയത്. ഇതുസംബന്ധിച്ച പ്രചാരണം വസ്തുതാ വിരുദ്ധമാണെന്നും സംസ്ഥാന സര്‍ക്കാര്‍ അല്ല ഇത്തരം ഫീസുകള്‍ വര്‍ദ്ധിപ്പിക്കുന്നതെന്നും അറിഞ്ഞതോടെ അഖില്‍ മാരാര്‍ പോസ്റ്റ് മുക്കി ന്യായീകരണവുമായെത്തി. അത് കേന്ദ്രമായാലും തനിക്ക് ഒരുപോലെയാണെന്നായി […]

വെള്ളം എടുക്കുന്നതിനെ ചൊല്ലി തർക്കം;മറയൂരിൽ സ്ത്രീക്ക് കുത്തേറ്റു

  മറയൂർ:  വെള്ളം എടുക്കുന്നതിനെ ചൊല്ലി തർക്കത്തിൽ യുവതിയെ ശൂലം ഉപയോഗിച്ച് കുത്തി പരിക്കേൽപിച്ചു. ചന്ദന റിസർവിനുള്ളിലെ ഈച്ചാംപെട്ടിയിലാണ് സംഭവം.ആദിവാസി ഊരിലെ സോമന്‍റെ ഭാര്യ (45) ക്ക് കുത്തേറ്റത്. വഴക്ക് തടയാനെത്തിയ ഭർത്താവ് സോമന് (49) തലയ്ക്കടിയേറ്റു. ആലം പെട്ടിയില്‍നിന്ന് ഈച്ചാം പെട്ടി ഊരില്‍ താമസത്തിനെത്തിയ സെല്‍വമാണ് ശൂലം കൊണ്ട് കുത്തിയത്. സംഭവസ്ഥലത്തുനിന്നു സെല്‍വം ഉള്‍വനത്തിലേക്ക് ഓടി രക്ഷപ്പെട്ടു. സംഭവത്തെ തുടർന്ന് മറയൂർ പൊലിസ്  അന്വേഷണം ആരംഭിച്ചു.  

കോവിഡിനേക്കാൾ 100ഇരട്ടി ശക്തിയുള്ള പകർച്ചവ്യാധി വരുന്നു മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധർ

തിരുവനന്തപുരം : H5N1 എന്ന പക്ഷിപ്പനിയുടെ വകഭേദമാണ് വിദഗ്ധരെ ആശങ്കപ്പെടുത്തുന്നത്. മൃഗങ്ങളേയും മനുഷ്യരേയും ഒരുപോലെ ബാധിക്കുന്ന ഈ വൈറസ് വകഭേദം സ്ഥിരീകരിക്കുന്ന പകുതി പേരും മരണപ്പെട്ടേക്കുമെന്നാണ് റിപ്പോർട്ട്. ഇതുവരെ ലോകത്തില്ലാത്ത ഒരു വൈറസിനെ കുറിച്ചല്ല ആശങ്കപ്പെടുന്നതെന്നും ഇിനോടകം തന്നെ സാന്നിധ്യമറിയിച്ച, സസ്തനികളെ ബാധിച്ചുകൊണ്ടിരിക്കുന്ന വൈറസിനെ കുറിച്ചാണ് ആശങ്കപ്പെടുന്നതെന്നുമാണ് പക്ഷിപ്പനി ഗവേഷകൻ ഡോ.സുരേഷ് കുച്ചിപ്പുടി പറയുന്നത്. കൊവിഡിനേക്കാള്‍ 100 മടങ്ങ് പകർച്ചാശേഷിയും അപകടകാരിയുമായും ഈ വൈറസെന്ന് ഫാർമസ്യൂട്ടിക്കല്‍ ഇൻഡസ്ട്രി കണ്‍സള്‍ട്ടന്റ് ജോണ്‍ ഫുള്‍ട്ടൻ പറഞ്ഞു.2003 മുതലുള്ള കണക്കെടുത്താല്‍ H5n1 ബാധിക്കപ്പെട്ട 100 ല്‍ 50 പേരും […]

പ്രകടനപത്രികയില്‍ വീണ്ടും ജാതി സെൻസസ് കാർഡ് ഇറക്കി കോണ്‍ഗ്രസ്.പ്രകടനപത്രിക പാർട്ടി അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഗാർഗെയും സോണിയയും രാഹുലും ചേർന്ന് പുറത്തിറക്കി.

ന്യുഡൽഹി : ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസിന്റെ പ്രകടനപത്രിക പാർട്ടി അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഗാർഗെയും സോണിയയും രാഹുലും ചേർന്ന് പുറത്തിറക്കി. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ ആണിക്കല്ലായ ജിഎസ്ടി പൊളിച്ചെഴുതുമെന്ന് പ്രകടനപത്രികയില്‍ പറയുന്നു. ജിഎസ്ടി 2.0 എന്ന പേരിലാണ് പുതിയത് അവതരിപ്പിക്കുക. ജിഡിപി പത്ത് വർഷം കൊണ്ട് ഇരട്ടിയാക്കി തരുമെന്നാണ് മറ്റൊരു വാഗ്ദാനം ഇത് കൂടാതെ സ്വാമിനാഥൻ കമ്മീഷൻ ശുപാർശ ചെയ്ത പ്രകാരം രാജ്യത്തുടനീളമുള്ള കർഷകർക്ക് മിനിമം താങ്ങുവിലയും (എംഎസ്പി) ഉറപ്പ് നല്‍കുന്നുണ്ട്. 2010ല്‍ യുപിഎ സർക്കാർ ശരാശരി ഉല്‍പ്പാദനച്ചെലവിനേക്കാള്‍ അധികമെന്ന് ചൂണ്ടിക്കാട്ടി സ്വാമിനാഥൻ കമ്മിഷൻ […]

മുണ്ടക്കയം സ്വദേശിയായ പെൺകുട്ടിയെ കോട്ടയം നഗരമധ്യത്തിലെ ഹോസ്റ്റലിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി; മരിച്ചത് ഫെബ്രുവരി മാസം കല്യാണം കഴിഞ്ഞ സി എ വിദ്യാർത്ഥിനി

കോട്ടയം: മുണ്ടക്കയം സ്വദേശിയായ പെൺകുട്ടിയെ നഗരമധ്യത്തിലെ ഹോസ്റ്റലിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി ജില്ലാ ആശുപത്രിയ്ക്ക് എതിർവശത്തുള്ള ഹോണസ്റ്റി ലേഡീസ് ഹോസ്റ്റലിലാണ് പെൺകുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മുണ്ടക്കയം വലിയപുരയ്ക്കൽ വീട്ടിൽ ശ്രുതിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഫെബ്രുവരിയിലായിരുന്നു ശ്രുതിയുടെ കല്യാണം. ഇന്നലെ രാത്രി മുതൽ ഭർത്താവ് പല തവണ ശ്രുതിയെ വിളിച്ചെങ്കിലും ഫോണെടുത്തില്ല. തുടർന്ന് രാവിലെ നടത്തിയ പരിശോധനയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വെസ്റ്റ് എസ്എച്ച്ഒ ശ്രീകുമാറിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇൻക്വസ്റ്റ് നടത്തി മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും. യുവതിയുടെ ഭർത്താവ് […]