play-sharp-fill
സിദ്ധാർത്ഥന്റെ മരണത്തിൽ സിബിഐ അന്വേഷണം ഉടൻ വിജ്ഞാപനം പുറപ്പെടുവിപ്പിക്കണമെന്ന് കേന്ദ്രത്തോട് ഹൈകോടതി

സിദ്ധാർത്ഥന്റെ മരണത്തിൽ സിബിഐ അന്വേഷണം ഉടൻ വിജ്ഞാപനം പുറപ്പെടുവിപ്പിക്കണമെന്ന് കേന്ദ്രത്തോട് ഹൈകോടതി

കൊച്ചി : പൂക്കോട് വെറ്റിനറി കോളേജ് സിദ്ധാർത്ഥിന്റെ മരണത്തിൽ സിബിഐ അന്വേഷണം വൈകുന്നത് നീതി നിഷേധിക്കൽ എന്ന് ഹൈക്കോടതി.

അന്വേഷണം വൈകുന്നത് നീതിയെ ബാധിക്കുമെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ ഓർമ്മപ്പെടുത്തി.രേഖകൾ കൈമാറാൻ ഇത്രയും കാലതാമസം എടുത്തതിന്റെ വിശദാംശങ്ങൾ സർക്കാറിനോട് ചോദിച്ചു.കേസിൽ ഒരു നീക്കുപോക്കും ഉണ്ടാകാത്തതിനെ തുടർന്ന് സിദ്ധാർത്ഥിന്റെ അച്ഛൻ ജയപ്രകാശ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ് ഇറങ്ങിയത്.

കേന്ദ്ര വിജ്ഞാപനം ഇല്ലാതെ കേസ് അന്വേഷണം ആരംഭിക്കാൻ സാധിക്കില്ല എന്നായിരുന്നു സിബിഐ ഹൈക്കോടതിയെ അറിയിച്ചത്.കേസ് അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുന്നു എന്നായിരുന്നു സിദ്ധാർത്ഥിന്റെ അച്ഛൻറെ ആരോപണം.തുടർന്ന് ചൊവ്വാഴ്ചയും ഇതിൻറെ വിധി ഉണ്ടായിരിക്കുമെന്ന് കോടതി അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group