play-sharp-fill

അരുണാചലിൽ കോട്ടയം മീനടം സ്വദേശികളായ ദമ്പതികളുടെയും സുഹൃത്തിന്റെയും ദുരൂഹ മരണം; ദേഹമാസകലം വ്യത്യസ്ത തരത്തിലുള്ള മുറിവുകളുണ്ടാക്കി രക്തം വാർന്നാണ് മൂവരുടെയും മരണം ; നവീൻ തോമസിന്റെ കോട്ടയത്തെ വീട്ടിൽ പൊലീസ് പരിശോധന ; മൂവരും അമാനുഷിക ചിന്തകളിലും വിശ്വാസങ്ങളിലുമായിരുന്നുവെന്ന ദുരൂഹത നീക്കാനുള്ള ശ്രമത്തിൽ അന്വേഷണ സംഘം 

സ്വന്തം ലേഖകൻ  കോട്ടയം ∙ അരുണാചൽ പ്രദേശിൽ ഹോട്ടൽ മുറിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ മൂന്നംഗ സംഘത്തിൽ ഉൾപ്പെട്ട മീനടം സ്വദേശി നെടുംപൊയ്കയിൽ നവീൻ തോമസിന്റെ വീട്ടിൽ പൊലീസ് പരിശോധന. നവീൻ തോമസിന്റെ കോട്ടയം മീനടത്തുള്ള വീട്ടിൽ വട്ടിയൂർക്കാവ് പൊലീസിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്. മൂവർ സംഘത്തിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ടാണ് പരിശോധന. വട്ടിയൂർക്കാവ് മേലത്തുമേലെ എംഎംആർഎ 198 ശ്രീരാഗത്തിൽ ആര്യ ബി.നായർ (29), ആയുർവേദ ഡോക്ടർമാരായ കോട്ടയം മീനടം നെടുംപൊയ്കയിൽ നവീൻ തോമസ് (39), ഭാര്യ വട്ടിയൂർക്കാവ് മൂന്നാംമൂട് അഭ്രകുഴി എംഎംആർഎ […]

അത്തര്‍ വില്‍ക്കാൻ എത്തുന്നത് പതിവായി; കുട്ടിയുമായി പരിചയം സ്ഥാപിച്ച്‌ പീഡത്തിന് ഇരയാക്കി; പത്തുവയസുകാരനെ പീഡിപ്പിച്ച കേസില്‍ വയോധികൻ അറസ്റ്റില്‍

മലപ്പുറം: പത്തുവയസുകാരനെ ശാരീരികമായി പീഡിപ്പിച്ച കേസില്‍ വയോധികൻ അറസ്റ്റില്‍. ചുങ്കത്തറ സ്വദേശിയായ മുഹമ്മദലിയാണ് അറസ്റ്റിലായത്. ആശുപത്രിയില്‍ വച്ച്‌ നടത്തിയ കൗണ്‍സിലിങ്ങിനിടെയാണ് കുട്ടി പീഡനം വിവരം പുറത്തു പറഞ്ഞത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞ ദിവസമാണ് കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയനായത്. 2018 മുതല്‍ ചുങ്കത്തറ സ്വദേശിയായ മുഹമ്മദലി കുട്ടിയെ പീഡനത്തിന് ഇരയാക്കി വരികയാണ്. അത്തർ കച്ചവടക്കാരനാണ് മുഹമ്മദലി. കുട്ടിയെ പഠനത്തിനായി പ്രവേശിപ്പിച്ച സ്ഥാപനത്തില്‍ ഇയാള്‍ അത്തർ വില്‍ക്കാൻ എത്തുന്നത് പതിവായിരുന്നു. തുടർന്നാണ് കുട്ടിയുമായി പരിചയം സ്ഥാപിച്ച്‌ പീഡത്തിന് ഇരയാക്കിയത്. ആശുപത്രി അധികൃതർ നല്‍കിയ പരാതിയിലാണ് വണ്ടൂർ […]

സിയാദ് വധക്കേസ്: ഒന്നും രണ്ടും പ്രതികള്‍ കുറ്റക്കാരെന്ന് കോടതി

സ്വന്തം ലേഖകൻ ആലപ്പുഴ: സിപിഎം പ്രവര്‍ത്തകനായിരുന്ന സിയാദ് വധക്കേസില്‍ ഒന്നും രണ്ടും പ്രതികളായ മുജീബ് റഹ്മാന്‍ (വെറ്റമുജീബ്), ഷെഫീഖ് എന്നിവര്‍ കുറ്റക്കാരെന്നു കോടതി. പ്രതികള്‍ക്ക് ഏപ്രില്‍ 9ന് മാവേലിക്കര അഡീഷനല്‍ ജില്ലാ ആന്‍ഡ് സെഷന്‍സ് കോടതി (3) ജഡ്ജി എസ്എസ് സീന ശിക്ഷ വിധിക്കും. കായംകുളം വൈദ്യന്‍ വീട്ടില്‍ തറയില്‍ സിയാദിനെ 2020 ഓഗസ്റ്റ് 18ന് രാത്രി 10 നാണ് ഒരു സംഘം ആക്രമിച്ചു കൊലപ്പെടുത്തിയത്. കോവിഡ് ബാധിച്ച് ക്വാറന്റീനില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണം എത്തിച്ച ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് കായംകുളം എംഎസ്എം സ്‌കൂളിന് സമീപം […]

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചു ;പോക്സോ കേസിൽ 45 കാരനെ അറസ്റ്റ് ചെയ്ത് ഗാന്ധിനഗർ പോലീസ്

ഗാന്ധിനഗർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. ചെമ്പ്, ബ്രഹ്മമംഗലം യു.പി സ്കൂളിന് സമീപം തൊട്ടിയിൽ വീട്ടിൽ പ്രജീഷ് എന്ന് വിളിക്കുന്ന അനിരുദ്ധൻ (45) ആണ് അറസ്റ്റിലായത്. ഗാന്ധിനഗർ പോലീസ് ആണ് പോക്സോ കേസ് ചുമത്തി ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതി പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വീട്ടിൽ ആളില്ലാത്ത സമയം ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പീഡന പരാതിയെ തുടർന്ന് ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് ഇയാളെ പിടികൂടുകയായിരുന്നു. ഗാന്ധിനഗർ സ്റ്റേഷൻ എസ്.എച്ച്.ഓ കെ.വിനോദ്, എ.എസ്.ഐ മാരായ പത്മകുമാർ, സാബു, സി.പി.ഓ മാരായ […]

കോട്ടയം അയർക്കുന്നത്ത് മോഷണക്കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ പോയി; കൂരോപ്പട സ്വദേശി അറസ്റ്റിൽ

അയർക്കുന്നം: മോഷണക്കേസിൽ കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞുവന്നിരുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. കൂരോപ്പട മധുമല വീട്ടിൽ കുഞ്ഞുമോൻ പി.കെ (53) നെയാണ് അയർക്കുന്നം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തും ചേർന്ന് 2019 ൽ അമയന്നൂർ സ്വദേശിയായ ഗൃഹനാഥന്റെ വീട്ടിൽ നിന്നും സ്വർണ്ണവും പണവും അടക്കം ഒരുലക്ഷത്തി നാൽപതിനായിരം രൂപയുടെ മുതലുകൾ മോഷ്ടിച്ചുകൊണ്ട് കടന്നു കളയുകയായിരുന്നു. തുടർന്ന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പിന്നീട് കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി ഇയാൾ ഒളിവില്‍ പോവുകയുമായിരുന്നു. ഇത്തരത്തിൽ കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി […]

ഒരു മാസത്തിനുള്ളിൽ വില്പന നടത്തിയത് 10 കുട്ടികളെ, വില 4 മുതൽ 5 ലക്ഷം രൂപ വരെ ; സിബിഐ നടത്തിയ റെയ്ഡിൽ രക്ഷപ്പെടുത്തിയത് മൂന്ന് കുട്ടികളെ

ഡല്‍ഹി : രാജ്യത്ത് നവജാത ശിശുക്കളെ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്ന റാക്കറ്റുകള്‍ സജീവം. കൈക്കുഞ്ഞുങ്ങളെ വില്‍ക്കുന്നതിനെക്കുറിച്ച്‌ സിബിഐക്ക് വിവരം ലഭിച്ചതിനെ തുടർന്ന് ഡല്‍ഹിയിലും ഹരിയാനയിലുമായി നടത്തിയ റെയ്‌ഡില്‍ കേശവപുരത്തെ ഒരു വീട്ടില്‍ നിന്ന് മൂന്ന് നവജാത ശിശുക്കളെ സിബിഐ രക്ഷപ്പെടുത്തി. സംഭവത്തില്‍ സ്ത്രീകളും ആശുപത്രി ജീവനക്കാരും ഉള്‍പ്പെടെ ഏഴ് പേരെ സിബിഐ അറസ്റ്റ് ചെയ്തു. കുട്ടികളെ വില്‍പ്പന നടത്തിയ സ്ത്രീയും വാങ്ങിയവരും ഉള്‍പ്പെടെ എല്ലാവരെയും സിബിഐ ചോദ്യം ചെയ്തുവരികയാണ്. അറസ്റ്റിലായവരില്‍ ഒരു ആശുപത്രി വാര്‍ഡ് ബോയിയും നിരവധി സ്ത്രീകളും ഉള്‍പ്പെടുന്നുണ്ട്.കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ മാത്രം […]

സിദ്ധാര്‍ഥന്‍റെ മരണത്തില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ച്‌ സിബിഐ; മൊഴിയെടുക്കാൻ സിദ്ധാര്‍ത്ഥന്‍റെ അച്ഛനോട് ചൊവ്വാഴ്ച ഹാജരാകാൻ നിര്‍ദ്ദേശം

കല്‍പ്പറ്റ: വയനാട് പൂക്കോട് വെറ്റിനറി സര്‍വകലാശാലയിലെ വിദ്യാർത്ഥിയായിരുന്ന സിദ്ധാർഥന്‍റെ മരണത്തില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ച്‌ സിബിഐ. ഇതിന്റെ ഭാഗമായി സിദ്ധാര്‍ത്ഥന്‍റെ അച്ഛന്‍റെ മൊഴി ചൊവ്വാഴ്ച എടുക്കും. കല്‍പ്പറ്റ പൊലീസ് വഴിയാണ് ഇക്കാര്യം സിദ്ധാര്‍ത്ഥന്‍റെ കുടുംബത്തെ സിബിഐ വിവരം അറിയിച്ചത്. ഇന്ന് ഉച്ചയോടെ സിബിഐ സംഘം വയനാട് എസ്പി ടി. നാരായണനുമായി സംസാരിച്ചു. സിദ്ധാർത്ഥന്‍റെ മരണം അന്വേഷിച്ച കല്‍പ്പറ്റ ഡിവൈഎസ്പി ടി എൻ സജീവനുമായും സിബിഐ ഉദ്യോഗസ്ഥർ സംസാരിച്ചു. വൈത്തിരി റസ്റ്റ് ഹൗസിലാണ് താല്‍ക്കാലിക ക്യാമ്പ്. ഡൽഹിയില്‍ നിന്ന് ഒരു എസ്പിയുടെ നേതൃത്വത്തില്‍ നാലാംഗ സംഘമാണ് […]

കണ്ണിൻ്റെ ശസ്ത്രക്രിയ നടക്കുന്നതിനിടെ ഒന്നര വയസുകാരിയുടെ മരണം; സ്വകാര്യ ആശുപത്രിയ്‌ക്കെതിരെ കേസെടുത്ത് പോലീസ്

കൊച്ചി: കണ്ണിൻ്റെ ശസ്ത്രക്രിയ നടക്കുന്നതിനിടെ ഒന്നരവയസുകാരി മരിച്ച സംഭവത്തില്‍ സ്വകാര്യ ആശുപത്രിക്കെതിരെ കേസ്. എറണാകുളം ഇടപ്പള്ളിയിലെ സ്വകാര്യ കണ്ണാശുപത്രിക്കെതിക്കെതിരെയാണ് കേസ്. എളമക്കര പൊലീസ് ആണ് കേസെടുത്തിരിക്കുന്നത്. ചികിത്സാ പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടി കുട്ടിയുടെ പിതാവിന്റെ സഹോദരൻ നല്‍കിയ പരാതിയിലാണ് നടപടി. ഇതര സംസ്ഥാന തൊഴിലാളിയുടെ മകളായ അങ്കിതയാണ് ഏപ്രില്‍ മൂന്നിന് മരിച്ചത്. സർജറിക്കിടെ പള്‍സ് കുറഞ്ഞെന്ന് പറഞ്ഞ് കുട്ടിയെ ആശുപത്രി അധികൃതർ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിച്ചിരുന്നു. ഇതിനിടെയാണ് കുട്ടി മരിച്ചതെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്.

പ്രളയകാലത്ത് സ്വന്തം മുതുകില്‍ ചവിട്ടി സ്ത്രീകളെ തോണിയിലേക്ക് കയറാന്‍ സഹായിച്ച രക്ഷാപ്രവർത്തകൻ,അന്ന് ഏറ്റുവാങ്ങിയത് നിരവധി സമ്മാനങ്ങളും അഭിനന്ദനങ്ങളും ; സ്വർണ്ണം തട്ടിയ കേസിൽ അറസ്റ്റിലായി പ്രളയകാലത്തെ താരം

കോഴിക്കോട് : പ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനത്തിലൂടെ ശ്രദ്ധേയനായ യുവാവ് സ്വർണ്ണം തട്ടിയെടുത്ത കേസിൽ അറസ്റ്റിൽ. പരപ്പനങ്ങാടി ആവില്‍ ബീച്ചില്‍ കുട്ടിയച്ചന്റെ പുരയ്ക്കല്‍ ജൈസൽ (37) ആണ് അറസ്റ്റിലായത്. കഴിഞ്ഞ മാര്‍ച്ചില്‍ വിമാനത്താവളം കേന്ദ്രീകരിച്ചാണ് സ്വര്‍ണം തട്ടിയെടുത്തത്. ഈ കേസില്‍ മൂന്നുപേരെ പൊലീസ് പിടികൂടിയിരുന്നു. ഇവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരത്തെ ജയിലില്‍നിന്ന് ജൈസലിനെ അറസ്റ്റ് ചെയ്തത്. കൊല്ലത്തെ ഒരു കേസില്‍ അറസ്റ്റിലായാണ് ഇയാള്‍ തിരുവനന്തപുരത്തെ ജയിലിലെത്തിയത്. 2018ലെ പ്രളയകാലത്ത് സ്വന്തം മുതുകില്‍ ചവിട്ടി സ്ത്രീകളെ തോണിയിലേക്ക് കയറാന്‍ സഹായിച്ച്‌ രക്ഷാപ്രവര്‍ത്തനം നടത്തിയാണ് ജൈസല്‍ ശ്രദ്ധ […]

ഉന്നയിച്ച ആക്ഷേപങ്ങളെല്ലാം സത്യരഹിതവും, അടിസ്ഥാനരഹിതവും; സജി മഞ്ഞക്കടമ്പൻ യുഡിഎഫിനെ വഞ്ചിച്ചു: മോൻസ് ജോസഫ്

കോട്ടയം: സജി മഞ്ഞക്കടമ്പൻ യുഡിഎഫിനെ വഞ്ചിച്ചെന്ന് മോൻസ് ജോസഫ്. ഉന്നയിച്ച ആക്ഷേപങ്ങളെല്ലാം സത്യരഹിതവും, അടിസ്ഥാനരഹിതവുമാണ്. സജി മഞ്ഞക്കടമ്പനെ പൂർണമായും സഹകരിപ്പിച്ചും അംഗീകാരം നൽകികൊണ്ടുമാണ് പാർട്ടിയിൽ എല്ലാ പ്രവർത്തനങ്ങളും നടത്തിയിരുന്നത്. മുന്നണിയും, പാർട്ടിയും വിടാനുള്ള സജിയുടെ തീരുമാനം നിർഭാഗ്യമായി പോയി. യുഡിഎഫ് സ്ഥാനാർത്ഥിക്ക് ദോഷം വരുന്നതും, മറു ചേരിയെ സഹായിക്കുന്നതുമായ തീരുമാനം വഞ്ചനാപരമാണ്. സജിയുടെ മുന്നണി വിടാനുള്ള സാഹചര്യം പരിശോധിക്കണം. അദ്ദേഹം ഉന്നയിച്ച പരാതികൾ ഒന്നും മുമ്പ് പാർട്ടി ഫോറത്തിൽ പറഞ്ഞിട്ടില്ല. പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് പാർട്ടിയുടെയോ, മുന്നണിയുടെയോ ഫോറത്തിലാണ് ആദ്യം പറയേണ്ടത്. സജിയുടെ നീക്കത്തിനു […]