play-sharp-fill
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചു ;പോക്സോ കേസിൽ 45 കാരനെ അറസ്റ്റ് ചെയ്ത് ഗാന്ധിനഗർ പോലീസ്

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചു ;പോക്സോ കേസിൽ 45 കാരനെ അറസ്റ്റ് ചെയ്ത് ഗാന്ധിനഗർ പോലീസ്

ഗാന്ധിനഗർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. ചെമ്പ്, ബ്രഹ്മമംഗലം യു.പി സ്കൂളിന് സമീപം തൊട്ടിയിൽ വീട്ടിൽ പ്രജീഷ് എന്ന് വിളിക്കുന്ന അനിരുദ്ധൻ (45) ആണ് അറസ്റ്റിലായത്.

ഗാന്ധിനഗർ പോലീസ് ആണ് പോക്സോ കേസ് ചുമത്തി ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതി പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വീട്ടിൽ ആളില്ലാത്ത സമയം ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

പീഡന പരാതിയെ തുടർന്ന് ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് ഇയാളെ പിടികൂടുകയായിരുന്നു. ഗാന്ധിനഗർ സ്റ്റേഷൻ എസ്.എച്ച്.ഓ കെ.വിനോദ്, എ.എസ്.ഐ മാരായ പത്മകുമാർ, സാബു, സി.പി.ഓ മാരായ അജികുമാർ, സെബാസ്റ്റ്യൻ ജോർജ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group