ഉന്നയിച്ച ആക്ഷേപങ്ങളെല്ലാം സത്യരഹിതവും, അടിസ്ഥാനരഹിതവും; സജി മഞ്ഞക്കടമ്പൻ യുഡിഎഫിനെ വഞ്ചിച്ചു: മോൻസ് ജോസഫ്
കോട്ടയം: സജി മഞ്ഞക്കടമ്പൻ യുഡിഎഫിനെ വഞ്ചിച്ചെന്ന് മോൻസ് ജോസഫ്.
ഉന്നയിച്ച ആക്ഷേപങ്ങളെല്ലാം സത്യരഹിതവും, അടിസ്ഥാനരഹിതവുമാണ്. സജി മഞ്ഞക്കടമ്പനെ പൂർണമായും സഹകരിപ്പിച്ചും അംഗീകാരം നൽകികൊണ്ടുമാണ് പാർട്ടിയിൽ എല്ലാ പ്രവർത്തനങ്ങളും നടത്തിയിരുന്നത്.
മുന്നണിയും, പാർട്ടിയും വിടാനുള്ള സജിയുടെ തീരുമാനം നിർഭാഗ്യമായി പോയി.
യുഡിഎഫ് സ്ഥാനാർത്ഥിക്ക് ദോഷം വരുന്നതും, മറു ചേരിയെ സഹായിക്കുന്നതുമായ തീരുമാനം വഞ്ചനാപരമാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സജിയുടെ മുന്നണി വിടാനുള്ള സാഹചര്യം പരിശോധിക്കണം. അദ്ദേഹം ഉന്നയിച്ച പരാതികൾ ഒന്നും മുമ്പ് പാർട്ടി ഫോറത്തിൽ പറഞ്ഞിട്ടില്ല. പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് പാർട്ടിയുടെയോ, മുന്നണിയുടെയോ ഫോറത്തിലാണ് ആദ്യം പറയേണ്ടത്. സജിയുടെ നീക്കത്തിനു പിന്നിൽ ആരോ ഉണ്ടെന്നും മോൻസ് ജോസഫ് ആരോപിച്ചു.
യു ഡി എഫ് സ്ഥാനാർഥിക്കെതിരായ അപരന്മാരുടെ പത്രിക തള്ളിയത് പലർക്കും തട്ടുകേടുണ്ടായി. ഇതിനു പിന്നാലെയാണ് സജിയുടെ രാജിയെന്നും മോൻസ് ജോസഫ് ചൂണ്ടിക്കാട്ടി.