play-sharp-fill
കണ്ണിൻ്റെ ശസ്ത്രക്രിയ നടക്കുന്നതിനിടെ ഒന്നര  വയസുകാരിയുടെ മരണം; സ്വകാര്യ ആശുപത്രിയ്‌ക്കെതിരെ കേസെടുത്ത് പോലീസ്

കണ്ണിൻ്റെ ശസ്ത്രക്രിയ നടക്കുന്നതിനിടെ ഒന്നര വയസുകാരിയുടെ മരണം; സ്വകാര്യ ആശുപത്രിയ്‌ക്കെതിരെ കേസെടുത്ത് പോലീസ്

കൊച്ചി: കണ്ണിൻ്റെ ശസ്ത്രക്രിയ നടക്കുന്നതിനിടെ ഒന്നരവയസുകാരി മരിച്ച സംഭവത്തില്‍ സ്വകാര്യ ആശുപത്രിക്കെതിരെ കേസ്.

എറണാകുളം ഇടപ്പള്ളിയിലെ സ്വകാര്യ കണ്ണാശുപത്രിക്കെതിക്കെതിരെയാണ് കേസ്. എളമക്കര പൊലീസ് ആണ് കേസെടുത്തിരിക്കുന്നത്. ചികിത്സാ പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടി കുട്ടിയുടെ പിതാവിന്റെ സഹോദരൻ നല്‍കിയ പരാതിയിലാണ് നടപടി.

ഇതര സംസ്ഥാന തൊഴിലാളിയുടെ മകളായ അങ്കിതയാണ് ഏപ്രില്‍ മൂന്നിന് മരിച്ചത്. സർജറിക്കിടെ പള്‍സ് കുറഞ്ഞെന്ന് പറഞ്ഞ് കുട്ടിയെ ആശുപത്രി അധികൃതർ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിച്ചിരുന്നു. ഇതിനിടെയാണ് കുട്ടി മരിച്ചതെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group