സിയാദ് വധക്കേസ്: ഒന്നും രണ്ടും പ്രതികള്‍ കുറ്റക്കാരെന്ന് കോടതി
സ്വന്തം ലേഖകൻ
ആലപ്പുഴ: സിപിഎം പ്രവര്‍ത്തകനായിരുന്ന സിയാദ് വധക്കേസില്‍ ഒന്നും രണ്ടും പ്രതികളായ മുജീബ് റഹ്മാന്‍ (വെറ്റമുജീബ്), ഷെഫീഖ് എന്നിവര്‍ കുറ്റക്കാരെന്നു കോടതി. പ്രതികള്‍ക്ക് ഏപ്രില്‍ 9ന് മാവേലിക്കര അഡീഷനല്‍ ജില്ലാ ആന്‍ഡ് സെഷന്‍സ് കോടതി (3) ജഡ്ജി എസ്എസ് സീന ശിക്ഷ വിധിക്കും.
കായംകുളം വൈദ്യന്‍ വീട്ടില്‍ തറയില്‍ സിയാദിനെ 2020 ഓഗസ്റ്റ് 18ന് രാത്രി 10 നാണ് ഒരു സംഘം ആക്രമിച്ചു കൊലപ്പെടുത്തിയത്. കോവിഡ് ബാധിച്ച് ക്വാറന്റീനില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണം എത്തിച്ച ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് കായംകുളം എംഎസ്എം സ്‌കൂളിന് സമീപം വെച്ച് സിയാദിനെ കുത്തി കൊലപ്പെടുത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേസില്‍ മൂന്നാം പ്രതിയായിരുന്ന കായംകുളം നഗരസഭ മുന്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ നൗഷാദിനെ കോടതി വെറുതെ വിട്ടു. ഒന്നാം പ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ചു എന്നതായിരുന്നു നൗഷാദിനെതിരായ കേസ്. തെളിവുകള്‍ നശിപ്പിച്ച കുറ്റത്തിന് പ്രതിയായ ഷമോന്‍ വിചാരണക്കിടെ ഒളിവില്‍ പോയി. 4 ദ്യക്‌സാക്ഷികള്‍ ഉള്‍പ്പെടെ 69 സാക്ഷികളെ പ്രോസിക്യൂഷന്‍ വിസ്തരിച്ചു. 104 രേഖകളും 27 തൊണ്ടി മുതലുകളും കോടതിയില്‍ ഹാജരാക്കിയിരുന്നു.