play-sharp-fill

റമദാന്‍ വിഷു ആഘോഷത്തിന് മുന്നോടിയായി സംസ്ഥാന ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽ

തിരുവനന്തപുരം : സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍. രണ്ട് ഗഡുക്കളായി വിതരണം ചെയ്യും. റമദാന്‍ വിഷു ആഘോഷത്തിന് മുന്നോടിയായാണ് പെന്‍ഷന്‍ വിതരണം.62 ലക്ഷം ഗുണഭോക്താക്കളില്‍ മസ്റ്ററിങ് നടത്തിയ മുഴുവന്‍ പേര്‍ക്കും തുക ലഭിക്കും. കേന്ദ്ര സര്‍ക്കാര്‍ കേരളത്തോടു കാണിക്കുന്ന അവഗണനക്കെതിരെ കേരളം കോടതി നടപടികളിലേക്കു കടന്നതോടെയാണ് അര്‍ഹമായ വിഹിതത്തില്‍ നിന്നു പണം നല്‍കാന്‍ കേന്ദ്രം തയ്യാറായത്. ഇതോടെയാണ് പെന്‍ഷന്‍ വിതരണം അടക്കമുള്ള നടപടികള്‍ സുഗമമായത്. പെന്‍ഷന്‍ മുടങ്ങിയത് പ്രതിപക്ഷം രാഷ്ട്രീയ വിഷയമാക്കിയിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പിച്ചച്ചട്ടിയുമായി പലരും സമരത്തിനിറക്കിയതോടെ പെന്‍ഷന്‍ […]

ക്ഷേത്രത്തില്‍ തൊഴാനെത്തിയ ഭക്തര്‍ക്കും ജീവനക്കാര്‍ക്കും നേരെ അസഭ്യവര്‍ഷവുമായി അയല്‍ക്കാര്‍; ദീപാരാധനയടക്കം അരമണിക്കൂറോളം വൈകി; പരാതി നൽകി ക്ഷേത്രം ഭാരവാഹികള്‍

തൊടുപുഴ: തൊണ്ടിക്കുഴ ശ്രീ അമൃതകലശ ശാസ്താ ക്ഷേത്രത്തിലെ പൂജാദി കർമ്മങ്ങള്‍ തടസപ്പെടുത്തി ഏതാനും പേർ അസഭ്യവർഷവും ഭീഷണിയും നടത്തിയതായി പരാതി. ക്ഷേത്രത്തില്‍ തൊഴാനായി എത്തിയ കുട്ടികളടക്കമുള്ള ഭക്തജനങ്ങള്‍, ട്രസ്റ്റ് ഭരണ സമിതി, വനിതാ ജീവനക്കാരി, മേല്‍ശാന്തി എന്നിവരെയാണ് ചീത്ത വിളിച്ചത്. ശനിയാഴ്ച വൈകിട്ട് 6 മണിയോടെ നടക്കേണ്ട ദീപാരാധന ഇതോടെ 25 മിനിറ്റോളം വൈകിയാണ് നടന്നത്. സംഭവത്തില്‍ ക്ഷേത്രം ഭാരവാഹികള്‍ തൊടുപുഴ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. ക്ഷേത്രഭൂമി കൈയേറിയതുമായി ബന്ധപ്പെട്ട് 1981 മുതല്‍ കേസ് നടന്നുവരുന്നുണ്ട്. ഇത്തരത്തില്‍ ഭൂമി കൈയേറിയ അയല്‍വാസിയുടെ മകളും […]

കുമളി സ്പ്രിംഗ് വാലിയില്‍ കാട്ടുപോത്തിന്‍റെ അക്രമണം; പരിക്കേറ്റ രാജീവന്റെ ചികിത്സ വഴിമുട്ടിയ അവസ്ഥയിൽ; ചെലവ് ഏറ്റെടുത്ത് സര്‍ക്കാര്‍ ഉത്തരവായില്ല

ഇടുക്കി: കുമളിക്കടുത്ത് സ്പ്രിംഗ് വാലിയില്‍ കാട്ടുപോത്തിൻ്റെ അക്രമണത്തില്‍ പരുക്കേറ്റ രാജീവിൻ്റെ ചികിത്സ ചെലവുകള്‍ ഏറ്റെടുത്ത് സർക്കാർ ഉത്തരവായില്ല. ഇതോടെ രാജീവന്റെ ചികിത്സ വഴിമുട്ടിയ അവസ്ഥയിലാണ്. രേഖാമൂലമുള്ള ഉറപ്പെങ്കിലും നല്‍കിയില്ലെങ്കില്‍ ചികിത്സയ്ക്ക് ആവശ്യമുള്ള പണം കെട്ടിവയ്ക്കാൻ ആശുപത്രി അധികൃതർ ബന്ധുക്കളോട് ആവശ്യപ്പെട്ടു. കരളിനും ഡയഫ്രത്തിനും ശ്വാസകോശത്തിനും വാരിയെല്ലുകള്‍ക്കും പരുക്കേറ്റ രാജീവിൻ്റെ ചികിത്സാ ചെലവ് ഇപ്പോള്‍ തന്നെ അഞ്ചര ലക്ഷത്തിലധികം രൂപയായി. ഇപ്പോഴും ഐസിയുവില്‍ തുടരുകയാണ്. വനംവകുപ്പ് ഇതുവരെ അടച്ചത് ഒരു ലക്ഷം രൂപ മാത്രം. രാജീവിന്‍റെ ചികിത്സാ ചെലവ് സർക്കാർ വഹിക്കുമെന്ന പീരുമേട് എംഎല്‍എ വാഴൂർ […]

ഇന്ന് സൂര്യഗ്രഹണം : ഇന്ത്യയിൽ കാണാനാകില്ല, വടക്കേ അമേരിക്ക ഗ്രഹണ കാഴ്ചയ്ക്കായി ഒരുങ്ങി

ഇന്ന് വടക്കേ അമേരിക്കയിൽ സമ്പൂർണ സൂര്യഗ്രഹണം. സൂര്യന്റെ മുഖം ചന്ദ്രൻ മറയ്ക്കുന്ന കാഴ്ച പസിഫിക് സമയം രാവിലെ 11.07 മുതലാണ് ദൃശ്യമാകുക. മെക്സിക്കോയിലും കാനഡയിലും യുഎസിലെ ടെക്സസ് ഉൾപ്പെടെ ഏതാനും സംസ്ഥാനങ്ങളിലും ഗ്രഹണം നേരിട്ടു കാണാനാകും. ഏതാനും സ്ഥലങ്ങളിൽ മാത്രം മേഘങ്ങൾ കാഴ്ച മറച്ചേക്കാമെന്ന അറിയിപ്പ് ലഭിച്ചിട്ടുണ്ട്. ഇന്ത്യയിൽ ഗ്രഹണം ദൃശ്യമാകില്ല. ഗ്രീൻ ഡെവിൾസ് കോമറ്റ് (ചെകുത്താൻ വാൽനക്ഷത്രം) എന്നറിപ്പെടുന്ന 12/പി പോൺ‍സ് ബ്രൂക് വാൽനക്ഷത്രവും ഇന്ന് ഗ്രഹണമേഖലയിൽ ദൃശ്യമായേക്കും. കണ്ണുകൾ കൊണ്ടു നേരിട്ടു കാണാൻ സാധ്യത കുറവാണെങ്കിലും പ്രകാശ–വായു മലിനീകരണം കുറഞ്ഞ സ്ഥലങ്ങളിൽ […]

കോട്ടയം കിംസ്ഹെൽത്ത് ആശുപത്രിയിൽ മുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ക്യാമ്പ് ഏപ്രിൽ 8 മുതൽ 20 വരെ; ലാബ്, റേഡിയോളജി സേവനങ്ങൾക്ക് 10 ശതമാനം ഇളവ്; ഉടൻ രജിസ്റ്റർ ചെയ്യാം

കോട്ടയം : കോട്ടയം കിംസ്ഹെൽത്ത് ആശുപത്രിയിൽ അസ്ഥിരോഗ വിദഗ്ധരുടെ നേതൃത്വത്തിൽ കുറഞ്ഞ നിരക്കിൽ (1.65 Lakhs) മുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ക്യാമ്പ് നടത്തുന്നു. ഏപ്രിൽ 8 മുതൽ 20 വരെ തിയതികളിൽ സമയം രാവിലെ 10 മുതൽ 4 വരെ. സൗജന്യ രജിസ്ട്രേഷനും കൺസൽട്ടേഷനും ഇതു കൂടാതെ ലാബ്, റേഡിയോളജി സേവനങ്ങൾക്ക് 10% (for pre anesthesia checkup) ഇളവുകളും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനമായി വിളിക്കു : 04812941000, 9072726190

ഗുജറാത്തിനെ എറിഞ്ഞിട്ട് ലക്നൗ ;യാഷ് താകൂർ നു 5 വിക്കറ്റ്

ലക്നൗ : ഇന്നലെ നടന്ന ഐ പി എൽ പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ ലക്നൗ നിലം പരിശാക്കുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്.താരതമ്യേന ചെറിയ സ്കോറിൽ ഒതുങ്ങിയ മത്സരം കാണികൾക്ക് തീർത്തും ആലോസരമായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ലക്നൗ മർകസ് സ്റ്റോയിനിസിന്റെ അർദ്ധ സെഞ്ച്വറി മികവിൽ 163 ന് 5 എന്ന സ്കോറിൽ എത്തുകയായിരുന്നു.ബാറ്റ്സ്മാൻ മാരുടെ മെല്ലപ്പോക്ക് ലക്നൗ ന്റെ ബാറ്റിങ്ങിൽ ശെരിക്കും പ്രകടമായിരുന്നു.ആയതിനാൽ തന്നെ അവർക്ക് സ്കോർ അധികം ഉയർത്താൻ സാധിച്ചില്ല. മറുപടി ബാറ്റിങ്ങിൽ തുടക്കം മുതൽ ഗുജറാത്തിന്റെ പതനമാണ് കാണികൾ സാക്ഷ്യം വഹിച്ചത്.ആർക്കും […]

കടുത്ത ചൂടിന് ആശ്വാസം….! സംസ്ഥാനത്ത് ഒൻപത് ജില്ലകളില്‍ ഇന്ന് മഴ സാധ്യത; കേരള തീരത്ത് വീണ്ടും ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും ജാഗ്രത നിര്‍ദ്ദേശം

തിരുവനന്തപുരം: കടുത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് 9 ജില്ലകളില്‍ ഇന്ന് മഴ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഏറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് മഴ അറിയിപ്പ് നല്‍കിയിരിക്കുന്നത്. അതേസമയം കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാത്രി ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് അറിയിപ്പ്. സെക്കൻഡില്‍ 05 cm നും 20 cm നും ഇടയില്‍ വേഗത മാറിവരുവാൻ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്നും അറിയിപ്പുണ്ട്. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള […]

വേനലവധിക്ക് നാട്ടിലെത്താൻ സ്പെഷ്യൽ ട്രെയിൻ ; കോട്ടയം വഴിസർവ്വീസ് നടത്തുന്ന ട്രെയിന് കേരളത്തിൽ 13 സ്റ്റോപ്പുകൾ

സ്വന്തം ലേഖകൻ  മുംബൈ : വേനലവധിക്കാലത്ത് നാട്ടിലെത്താൻ ട്രെയിൻ ടിക്കറ്റ് ഇല്ലാതിരിക്കെ കുർള എൽടിടി–കൊച്ചുവേളി സ്പെഷൽ ട്രെയിൻ പ്രഖ്യാപിച്ചത് മുംബൈ മലയാളികൾക്ക് വലിയ ആശ്വാസമായി. കൊങ്കൺ പാതയിലൂടെ കോട്ടയം വഴിയാണ് ട്രെയിൻ. ടിക്കറ്റ് ബുക്കിങ് ഉടൻ തുടങ്ങും. കഴിഞ്ഞ കുറെ നാളുകളായി മുംബൈയിൽ നിന്ന് ഓണത്തിനും ക്രിസ്മസിനും അവതരിപ്പിക്കുന്ന സ്പെഷൽ ട്രെയിനുകളെല്ലാം കന്യാകുമാരിക്ക് ആയിരുന്നെങ്കിൽ ഇത്തവണ സ്പെഷൽ ട്രെയിൻ കൊച്ചുവേളിയിലേക്ക് അനുവദിച്ചത് മലയാളികൾക്ക് കൂടുതൽ സീറ്റുകൾ ലഭിക്കാൻ അവസരമൊരുക്കും. ഇൗ മാസം 11നും ജൂൺ 29നും മധ്യേ ആഴ്ചയിൽ ഒന്നുവീതം ഇരുവശത്തേക്കും 12 വീതം […]

വ്യോമസേനാ ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തി തട്ടിയത് ലക്ഷങ്ങൾ ; അശ്ലീല ചിത്രങ്ങളും വീഡിയോ ക്ലിപ്പുകളും പകർത്തി ഭീഷണി ; ഒടുവിൽ പരിചയപ്പെട്ടയാളുടെ പേരും ജോലിയും എല്ലാം വ്യാജമാണെന്ന് മനസിലാക്കിയ യുവതി പരാതിയുമായി പൊലീസിൽ

സ്വന്തം ലേഖകൻ വ്യോമസേനാ ഉദ്യോഗസ്ഥനെന്ന് ഫേസ്‍ബുക്കിലൂടെ സ്വയം പരിചയപ്പെടുത്തിയ യുവാവിനോടുള്ള അടുപ്പം ചെന്നവസാനിച്ചത് ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പിൽ. അശ്ലീല ചിത്രങ്ങളും വീഡിയോ ക്ലിപ്പുകളും പകർത്തി അതുപയോഗിച്ചുള്ള ഭീഷണികളുടെ കെണിയിൽ വീണ് നാല് ലക്ഷത്തോളം രൂപയാണ് യുവതി ഇയാൾക്ക് കൈമാറിയത്. ഒടുവിൽ പരിചയപ്പെട്ടയാളുടെ പേരും ജോലിയും എല്ലാം വ്യാജമാണെന്ന് മനസിലാക്കിയതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു. നാഗ്പൂർ സ്വദേശിനിയായ 36 വയസുകാരി ഏകദേശം നാല് വർഷം മുമ്പാണ് യുവാവിനെ ഫേസ്‍ബുക്ക് വഴി പരിചയപ്പെടുന്നത്. ശ്യാം വർമ എന്നായിരുന്നു ഫേസ്‍ബുക്ക് പ്രൊഫൈലിലെ പേര്. ഇന്ത്യൻ വ്യോമ സേനയിൽ ജോലിയെന്നായിരുന്നു […]

അമിതവേഗതയിലെത്തിയ ബൈക്ക് കാല്‍നടയാത്രക്കാരനെ  ഇടിച്ചുതെറിപ്പിച്ചു ;അപകടത്തില്‍ രണ്ടു പേർക്ക് ദാരുണാന്ത്യം ; ഒരാൾക്ക് ഗുരുതര പരിക്ക്

സ്വന്തം ലേഖകൻ  തിരുവനന്തപുരം: കാല്‍നടയാത്രക്കാരനെ ബൈക്ക് ഇടിച്ചുതെറിപ്പിച്ചു. അപകടത്തില്‍ രണ്ടു പേർക്ക് ദാരുണാന്ത്യം. ഒരാള്‍ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. ബൈക്കോടിച്ചിരുന്ന മണക്കാട് സ്വദേശി അല്‍ താഹിര്‍(20), റോഡ് മുറിച്ചുകടക്കുകയായിരുന്ന സുനീഷ്(29) എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെ കഴക്കൂട്ടം കുളത്തൂര്‍ തമ്ബുരാന്‍മുക്കിലായിരുന്നു അപകടം. കഴക്കൂട്ടം ഭാഗത്തേക്ക് അമിത വേഗതയിലായിരുന്നു ബൈക്ക് വന്നതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. അമിതവേഗതയിലെത്തിയ ബൈക്ക് സുനീഷിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ അപകടം നടന്ന സ്ഥലത്തുനിന്നും 100 മീറ്റര്‍ മാറിയാണ് സുനീഷ് തെറിച്ചുവീണത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും മെഡിക്കല്‍ കോളേജിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. […]