ഗുജറാത്തിനെ എറിഞ്ഞിട്ട് ലക്നൗ ;യാഷ് താകൂർ നു 5 വിക്കറ്റ്
ലക്നൗ : ഇന്നലെ നടന്ന ഐ പി എൽ പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ ലക്നൗ നിലം പരിശാക്കുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്.താരതമ്യേന ചെറിയ സ്കോറിൽ ഒതുങ്ങിയ മത്സരം കാണികൾക്ക് തീർത്തും ആലോസരമായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ലക്നൗ മർകസ് സ്റ്റോയിനിസിന്റെ അർദ്ധ സെഞ്ച്വറി മികവിൽ 163 ന് 5 എന്ന സ്കോറിൽ എത്തുകയായിരുന്നു.ബാറ്റ്സ്മാൻ മാരുടെ മെല്ലപ്പോക്ക് ലക്നൗ ന്റെ ബാറ്റിങ്ങിൽ ശെരിക്കും പ്രകടമായിരുന്നു.ആയതിനാൽ തന്നെ അവർക്ക് സ്കോർ അധികം ഉയർത്താൻ സാധിച്ചില്ല.
മറുപടി ബാറ്റിങ്ങിൽ തുടക്കം മുതൽ ഗുജറാത്തിന്റെ പതനമാണ് കാണികൾ സാക്ഷ്യം വഹിച്ചത്.ആർക്കും തന്നെ പിടിച്ചു നിൽക്കാൻ പോലും സാധിച്ചില്ല.യാഷ് താക്കുറിന്റെ മാരക സ്പെല്ലിന് മുൻപിൽ ഗുജറാത്ത് മധ്യനിര തകർന്ന് അടിയുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആൾറൗണ്ടർ രാഹുൽ ടെവാട്ടിയ അവസാന നിമിഷം രക്ഷാപ്രവർത്തനം ഏറ്റെടുത്തു എങ്കിലും ഗുജറാത്തിന്റെ ജയത്തിന് പോന്ന പ്രകടനം നടത്താൻ ടെവാട്ടിയക്കും സാധിച്ചില്ല.