play-sharp-fill
ക്ഷേത്രത്തില്‍ തൊഴാനെത്തിയ ഭക്തര്‍ക്കും ജീവനക്കാര്‍ക്കും നേരെ അസഭ്യവര്‍ഷവുമായി അയല്‍ക്കാര്‍; ദീപാരാധനയടക്കം അരമണിക്കൂറോളം വൈകി; പരാതി നൽകി ക്ഷേത്രം ഭാരവാഹികള്‍

ക്ഷേത്രത്തില്‍ തൊഴാനെത്തിയ ഭക്തര്‍ക്കും ജീവനക്കാര്‍ക്കും നേരെ അസഭ്യവര്‍ഷവുമായി അയല്‍ക്കാര്‍; ദീപാരാധനയടക്കം അരമണിക്കൂറോളം വൈകി; പരാതി നൽകി ക്ഷേത്രം ഭാരവാഹികള്‍

തൊടുപുഴ: തൊണ്ടിക്കുഴ ശ്രീ അമൃതകലശ ശാസ്താ ക്ഷേത്രത്തിലെ പൂജാദി കർമ്മങ്ങള്‍ തടസപ്പെടുത്തി ഏതാനും പേർ അസഭ്യവർഷവും ഭീഷണിയും നടത്തിയതായി പരാതി.

ക്ഷേത്രത്തില്‍ തൊഴാനായി എത്തിയ കുട്ടികളടക്കമുള്ള ഭക്തജനങ്ങള്‍, ട്രസ്റ്റ് ഭരണ സമിതി, വനിതാ ജീവനക്കാരി, മേല്‍ശാന്തി എന്നിവരെയാണ് ചീത്ത വിളിച്ചത്. ശനിയാഴ്ച വൈകിട്ട് 6 മണിയോടെ നടക്കേണ്ട ദീപാരാധന ഇതോടെ 25 മിനിറ്റോളം വൈകിയാണ് നടന്നത്. സംഭവത്തില്‍ ക്ഷേത്രം ഭാരവാഹികള്‍ തൊടുപുഴ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി.

ക്ഷേത്രഭൂമി കൈയേറിയതുമായി ബന്ധപ്പെട്ട് 1981 മുതല്‍ കേസ് നടന്നുവരുന്നുണ്ട്. ഇത്തരത്തില്‍ ഭൂമി കൈയേറിയ അയല്‍വാസിയുടെ മകളും ഇവർക്കൊപ്പം വന്ന മറ്റൊരാളും ഭീഷണി മുഴക്കിയെന്നാണ് പരാതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്ഷേത്രത്തിന്റെ പിൻവശത്തെ ചുറ്റുമതിലിന് പുറത്ത് നിന്നായിരുന്നു അസഭ്യവർഷം. റോഡിലൂടെ ക്ഷേത്രത്തിലേക്ക് തൊഴാനായി എത്തിയവരേയും ചീത്തപറഞ്ഞു. ഇതോടെ അമ്പലത്തില്‍ ദർശത്തിനെത്തിയവർ ഭയന്ന് പുറത്തേക്ക് പോയി.

ചീത്ത കേട്ട് പലരും തൊഴാതെ മടങ്ങുകയും പൂജകള്‍ വൈകുകയും ചെയ്തു. ഈ മാസം 18 മുതല്‍ 21 വരെ ക്ഷേത്രത്തില്‍ അഷ്ടബന്ധ കലശം നടക്കാനിരിക്കെയാണ് മന:പൂർവമായ ഈ പ്രകോപനമെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു.