play-sharp-fill
കടുത്ത ചൂടിന് ആശ്വാസം….! സംസ്ഥാനത്ത് ഒൻപത് ജില്ലകളില്‍ ഇന്ന് മഴ സാധ്യത; കേരള തീരത്ത് വീണ്ടും ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും ജാഗ്രത നിര്‍ദ്ദേശം

കടുത്ത ചൂടിന് ആശ്വാസം….! സംസ്ഥാനത്ത് ഒൻപത് ജില്ലകളില്‍ ഇന്ന് മഴ സാധ്യത; കേരള തീരത്ത് വീണ്ടും ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും ജാഗ്രത നിര്‍ദ്ദേശം

തിരുവനന്തപുരം: കടുത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് 9 ജില്ലകളില്‍ ഇന്ന് മഴ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഏറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് മഴ അറിയിപ്പ് നല്‍കിയിരിക്കുന്നത്.
അതേസമയം കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാത്രി ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് അറിയിപ്പ്.

സെക്കൻഡില്‍ 05 cm നും 20 cm നും ഇടയില്‍ വേഗത മാറിവരുവാൻ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്നും അറിയിപ്പുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് (08-04-2024) രാത്രി 11.30 വരെ 0.5 മുതല്‍ 1.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ആയതിന്റെ വേഗത സെക്കൻഡില്‍ 05 cm നും 20 cm നും ഇടയില്‍ മാറിവരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.