തേന്‍ ശേഖരിക്കാന്‍ പോയ ആദിവാസി യുവാവിന് നേരെ കരടിയുടെ ആക്രമണം; ഗുരുതര പരിക്കേറ്റ യുവാവ് ആശുപത്രിയില്‍
സ്വന്തം ലേഖകൻ
മാനന്തവാടി: വയനാട്ടിൽ തേന്‍ ശേഖരിക്കാന്‍ പോയ യുവാവിന് കരടിയുടെ ആക്രമണത്തിൽ പരിക്ക്. പുകലമാളം കാട്ടുനായ്ക്ക കോളനിയിലെ രാജനാണ് പരിക്കേറ്റത്.
വയനാട് ചെതലയത്ത് കുറിച്യാട് വനമേഖലയില്‍ ഇന്ന് രാവിലെയാണ് സംഭവം. തേന്‍ ശേഖരിക്കാന്‍ വനത്തിനുള്ളില്‍ പോയതായിരുന്നു ആദിവാസി യുവാവായ രാജന്‍. രാജനൊപ്പം ഭാര്യയുമുണ്ടായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കാട്ടിലൂടെ നടന്നുപോവുകയായിരുന്ന രാജനെ കരടി ആക്രമിക്കുകയായിരുന്നു. ഉള്‍വനത്തില്‍ വച്ചാണ് ആക്രമണം ഉണ്ടായതെന്ന് വനം വകുപ്പ് അറിയിച്ചു.
കഴുത്തിന് ഗുരുതരമായി പരിക്കേറ്റ രാജന്‍ സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
Third Eye News Live
0
Tags :