തണ്ണീർമുക്കം ബണ്ടിൻ്റെ ഷട്ടറുകൾ അടഞ്ഞു തന്നെ; ഷട്ടറുകൾ എന്ന് തുറക്കുമെന്ന് അറിയാതെ അധികൃതർ; മത്സ്യത്തൊഴിലാളികൾക്കും ഹൗസ് ബോട്ട് ജീവനക്കാർക്കും തിരിച്ചടി

തണ്ണീർമുക്കം ബണ്ടിൻ്റെ ഷട്ടറുകൾ അടഞ്ഞു തന്നെ; ഷട്ടറുകൾ എന്ന് തുറക്കുമെന്ന് അറിയാതെ അധികൃതർ; മത്സ്യത്തൊഴിലാളികൾക്കും ഹൗസ് ബോട്ട് ജീവനക്കാർക്കും തിരിച്ചടി

സ്വന്തം ലേഖകൻ ആലപ്പുഴ: കലണ്ടർ പ്രകാരം ഇന്ന് ഉയർത്തേണ്ടിയിരുന്ന തണ്ണീർമുക്കം ബണ്ട് ഷട്ടറുകൾ എന്ന് ഉയർത്താനാകുമെന്നുപോലും അറിയാതെ ഇരുട്ടിൽ തപ്പി അധികൃതർ. ഏപ്രിൽ പകുതിയോടെയെങ്കിലും തുറക്കാമെന്ന പ്രതീക്ഷ മാത്രമാണ് ഇപ്പൊൾ ഉദ്യോഗസ്ഥർക്കുള്ളത്. ഏപ്രിൽ ആദ്യവാരം ഉദ്യോഗസ്ഥരുടെയും കർഷകരുടെയും യോഗം ചേരുമെന്നും ഏപ്രിൽ 15നകം ഷട്ടറുകൾ പൂർണമായും തുറക്കാനാകുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.

എന്നാൽ, കുട്ടനാട്ടിലെ നെൽക്കൃഷി വിളവെടുപ്പ് ഇനിയും വൈകിയാൽ മേയ് പകുതി കഴിഞ്ഞാലേ ഷട്ടറുകൾ തുറക്കാനാകൂ എന്നും ആശങ്കയുണ്ട്.

കഴിഞ്ഞ വർഷം മേയ് 14നാണ് ഷട്ടറുകൾ പൂർണമായും തുറന്നത്. ഷട്ടറുകൾ തുറക്കാത്തതിനാൽ ബണ്ടിന്റെ തെക്കൻ പ്രദേശത്തു ജലനിരപ്പു താഴ്ന്നു തുടങ്ങി. കൂടാതെ മാലിന്യങ്ങളും കെട്ടിക്കിടക്കുകയാണ്. ചേർത്തല, വൈക്കം താലൂക്കുകളിൽ നിന്നു വൻതോതിലാണു ശുചിമുറി മാലിന്യം വേമ്പനാട്ട് കായലിലേക്ക് ഒഴുക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വേനൽ കടുത്തതോടെ കായലിൽ ചൂടുകൂടി വെള്ളത്തിൽ ഓക്സിജന്റെ അളവു കുഞ്ഞ് കറുത്ത കക്ക നശിക്കുന്നുണ്ട്. മത്സ്യസമ്പത്തിലും
കാര്യമായ കുറവു വന്നിട്ടുണ്ടെന്നു മത്സ്യത്തൊഴിലാളികൾ പറയുന്നു. ഏപ്രിൽ പകുതിയോടെയെങ്കിലും ഷട്ടറുകൾ തുറന്നില്ലെങ്കിൽ മത്സ്യത്തൊഴിലാളികളും സമീപവാസികളും ബുദ്ധിമുട്ടിലാകും. ഷട്ടർ തുറക്കാൻ വൈകുന്നത് അവധിക്കാല മത്സ്യത്തൊഴിലാളികളെ മാത്രമല്ല സീസൺ പ്രതീക്ഷിച്ചു കഴിയുന്ന ഹൗസ്ബോട്ട് ജീവനക്കാർക്കും തിരിച്ചടിയാണ്.