play-sharp-fill
അനുരാഗ് താക്കൂറും രാജീവ് ശുക്ലയുമായി കൂടിക്കാഴ്ച നടത്തി മമ്മൂട്ടി; രമേശ് പിഷാരടി പങ്കുവെച്ച ചിത്രങ്ങള്‍ വൈറൽ

അനുരാഗ് താക്കൂറും രാജീവ് ശുക്ലയുമായി കൂടിക്കാഴ്ച നടത്തി മമ്മൂട്ടി; രമേശ് പിഷാരടി പങ്കുവെച്ച ചിത്രങ്ങള്‍ വൈറൽ

സ്വന്തം ലേഖകൻ

മലയാളത്തിൻ്റെ പ്രിയനടൻ മമ്മൂട്ടിയുടെ ഫോട്ടോകളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ പെട്ടന്ന് തരംഗം ആകാറുണ്ട്.അത്തരത്തിൽ മമ്മൂട്ടിയുടേതായി രമേശ് പിഷാരടി പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധനേടുന്നത്.

ബിസിസിഐ വൈസ് പ്രസിഡന്റും രാജ്യസഭാംഗവുമായ രാജീവ് ശുക്ലയും കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂറുമായി മമ്മൂട്ടി കൂടിക്കാഴ്ച നടത്തിയ ഫോട്ടോകളാണ് പുറത്തുവന്നിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രമേഷ് പിഷാരടിയാണ് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി ഫോട്ടോ പങ്കുവച്ചിരിക്കുന്നത്. ‘ജീവിതത്തിലെ ചില നിമിഷങ്ങള്‍ അസാധാരണമാണ്’എന്നാണ് ഫോട്ടോയ്ക്ക് പിഷാരടി നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. ജോണ്‍ബ്രിട്ടാസും ഇവര്‍ക്കൊപ്പം ഉണ്ട്.

മാലിന്യ സംസ്കരണ പ്ലാന്‍റിലെ തീപിടുത്തത്തെ തുടര്‍ന്ന് ആരോഗ്യപരമായ പ്രശ്നങ്ങള്‍ നേരിടുന്ന ബ്രഹ്‍മപുരത്തെയും പരിസരപ്രദേശങ്ങളിലെയും ജനങ്ങള്‍ക്ക് വൈദ്യ സഹായവുമായി മമ്മൂട്ടി രംഗത്തെത്തിയത് ഏറെ ശ്രദ്ധനേടിയിരുന്നു. രാജഗിരി ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ സംഘം ചൊവ്വാഴ്ച മുതല്‍ ആണ് സ്ഥലത്ത് പര്യടനം തുടങ്ങിയത്.

Tags :