രണ്ടുമാസത്തെ ഇടവേളയ്ക്ക് ശേഷം മൂന്നാര്‍ രാജമല നാളെ തുറക്കും;പ്രവേശനം രാവിലെ എട്ടു മുതല്‍ വൈകീട്ട് നാലുമണി വരെ..!

സ്വന്തം ലേഖകൻ മൂന്നാര്‍: വരയാടുകളുടെ പ്രസവകാലത്തെത്തുടര്‍ന്ന് അടച്ചിട്ട മൂന്നാര്‍ രാജമല രണ്ടുമാസത്തെ ഇടവേളയ്ക്ക് ശേഷം നാളെ തുറക്കും.രാവിലെ എട്ടു മുതല്‍ വൈകീട്ട് നാലുമണി വരെയാണ് പ്രവേശന സമയം. മുന്‍കൂറായും പ്രവേശനകവാടമായ അഞ്ചാം മൈലിലെത്തിയും സഞ്ചാരികള്‍ക്ക് ടിക്കറ്റുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം. 2880 പേര്‍ക്കേ ഒരു ദിവസം പ്രവേശനം അനുവദിക്കൂ. അഞ്ചാം മൈല്‍ മുതല്‍ താര്‍ എന്‍ഡ് വരെയുള്ള അഞ്ചര കിലോമീറ്റര്‍ ദൂരം തഗ്ഗി കാറില്‍ യാത്ര ചെയ്യാന്‍ സൗകര്യമുണ്ടാകും. അഞ്ചുപേര്‍ക്ക് മടക്കയാത്രയ്ക്ക് ഉള്‍പ്പെടെ 7500 രൂപയാണ് നിരക്ക്.വരയാടുകളുടെ പ്രസവകാലത്തെത്തുടര്‍ന്ന് ഫെബ്രുവരി ഒന്നിനാണ് ഇരവികുളം ദേശീയോദ്യാനം […]

ബം​ഗ​ളൂ​രു​വിൽ ബൈ​ക്ക​പ​ക​ടം; കൊ​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​യാ​യ വി​ദ്യാ​ർത്ഥിക്ക് ദാരുണാന്ത്യം; മരിച്ചത് ഒ​ന്നാം​വ​ർ​ഷ ബി.​ബി.​എ വി​ദ്യാ​ർ​ത്ഥി​

സ്വന്തം ലേഖകൻ ബം​ഗ​ളൂ​രു: ബൈ​ക്ക​പ​ക​ട​ത്തി​ൽ കൊ​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​യാ​യ വി​ദ്യാ​ർത്​ഥി മ​രി​ച്ചു. കൊ​ടു​ങ്ങ​ല്ലൂ​ര്‍ പെ​രി​ഞ്ഞ​നം വെ​സ്റ്റ് അ​ര​വീ​ട്ടി​ല്‍ അ​ഭി​ഷേ​ക് (19) ആ​ണ് അപകടത്തിൽ മരണപ്പെട്ടത്. ബം​ഗ​ളൂ​രു​വി​ലെ കോ​ശി കോ​ള​ജി​ൽ ഒ​ന്നാം​വ​ർ​ഷ ബി.​ബി.​എ വി​ദ്യാ​ർ​ത്ഥി​യാ​ണ് അ​ഭി​ഷേ​ക്. ഡെ​ലി​വ​റി ക​മ്പ​നി​യി​ല്‍ പാ​ര്‍ട്ട് ടൈം ​ജോ​ലി ചെ​യ്തി​രു​ന്നു. ഡെ​ലി​വ​റി​ക്കാ​യി ബൈ​ക്കി​ല്‍ സ​ഞ്ച​രി​ക്ക​വേ ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി 1.30ഓ​ടെ​യാ​ണ് അ​പ​ക​ട​മെ​ന്ന് ക​രു​തു​ന്നു. രാ​വി​ലെ​യാ​യി​ട്ടും അ​ഭി​ഷേ​കി​നെ കാ​ണാ​ത്ത​തി​നെ തു​ട​ര്‍ന്ന് റൂ​മി​ല്‍ താ​മ​സി​ക്കു​ന്ന സു​ഹൃ​ത്തു​ക്ക​ള്‍ ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ട്ട​പ്പോ​ഴാ​ണ് പൊ​ലീ​സ് അ​പ​ക​ട​വി​വ​രം അ​റി​യി​ക്കു​ന്ന​ത്. തു​ട​ർ​ന്ന് എ.​ഐ.​കെ.​എം.​സി.​സി കെ.​ആ​ര്‍ പു​രം ഏ​രി​യ ക​മ്മി​റ്റി പ്ര​വ​ര്‍ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍ത്തി​യാ​ക്കി […]

പ്രായപൂര്‍ത്തിയാകാത്ത മകള്‍ സ്‌കൂട്ടര്‍ ഓടിച്ചു; ആര്‍സി ഉടമയായ മാതാവിന്‍റെ പേരിൽ കേസെടുത്ത് 25,000 രൂപ പിഴ വിധിച്ചു; സംഭവം കണ്ണൂരിൽ

സ്വന്തം ലേഖകൻ കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത മകള്‍ സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ മാതാവിനെതിരെ പോലീസ് കേസെടുത്തു. തളിപറമ്പ് സയ്യിദ് നഗര്‍ സി.എച്ച്. റോഡിലെ വീട്ടമ്മയുടെ പേരിലാണ് പോലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം ട്രാഫിക്ക് എസ്.ഐ. രഘുനാഥിന്‍റെ നേതൃത്വത്തില്‍ സയ്യിദ് നഗറില്‍ വാഹനപരിശോധന നടത്തുന്നതിനിടെയാണ് പതിനാറുകാരിയായ പെണ്‍കുട്ടി സ്‌കൂട്ടറില്‍ എത്തിയത്. തുടര്‍ന്ന്, ആര്‍സി ഉടമയായ മാതാവിന്‍റെ പേരില്‍ കേസ് എടുക്കുകയായിരുന്നു. 25,000 രൂപയാണ് ഇവര്‍ക്ക് പിഴ വിധിച്ചത്. മാത്രമല്ല, ഇത്തരം കേസുകളില്‍ പിടിയിലാകുന്ന കുട്ടികള്‍ക്ക് പിന്നീട് 25 വയസ് കഴിഞ്ഞാല്‍ മാത്രമേ ഡ്രൈവിങ് ലൈസന്‍സ് നല്‍കുകയുളളൂ. വാഹനത്തിന്‍റെ […]

പാലക്കാട് ടിപ്പർ ലോറിയിടിച്ച് അധ്യാപിക മരിച്ച കേസ്; ഡ്രൈവര്‍ക്ക് അഞ്ച് വര്‍ഷം കഠിനതടവും അര ലക്ഷം രൂപ പിഴയും; തടവും പിഴയും മനപൂർവമായ നരഹത്യക്ക്

സ്വന്തം ലേഖകൻ ഒറ്റപ്പാലം : പാലക്കാട് ടിപ്പർ ലോറിയിടിച്ച് അധ്യാപിക മരിച്ച കേസില്‍ ഡ്രൈവര്‍ക്ക് അഞ്ച് വര്‍ഷം കഠിനതടവും അര ലക്ഷം രൂപ പിഴയും ശിക്ഷ.കോട്ടൂര്‍ മോഡല്‍ സ്കൂള്‍ അധ്യാപിക രേഷ്മ മരിച്ച കേസിലാണ് വിധി. ആനക്കര കുമ്പിടി സ്വദേശി നൗഷാദിനെയാണ് ഒറ്റപ്പാലം അഡീഷനൽ ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്. 2020 ജനുവരി 30ന് തൃത്താല ഒതളൂര്‍ പറക്കുളം റോഡിലായിരുന്നു അപകടം.രേഷ്മ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനത്തില്‍ അമിത വേഗത്തിലെത്തിയ ടിപ്പര്‍ ലോറി ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തില്‍ സാരമായി പരുക്കേറ്റ രേഷ്മയുടെ ജീവന്‍ രക്ഷിക്കാനായില്ല. ലോറി […]

മുഖ്യമന്ത്രിയ്ക്ക് ആശ്വാസം; ദുരിതാശ്വാസ നിധി ദുരുപയോഗം ചെയ്‌തെന്ന കേസ് ; ലോകായുക്ത മൂന്നംഗ ബെഞ്ചിനു വിട്ടു

സ്വന്തം ലേഖകൻ തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുരുപയോഗം ചെയ്‌തെന്ന കേസ് ലോകായുക്ത മൂന്നംഗ ബെഞ്ചിനു വിട്ടു. മുഖ്യമന്ത്രിയും ഒന്നാം പിണറായി സര്‍ക്കാരിലെ മന്ത്രിമാരും ദുരിതാശ്വാസ നിധി സ്വജനപക്ഷപാതത്തോടെ ചെലവഴിച്ചെന്നാണ് കേസ്. അന്തരിച്ച ചെങ്ങന്നൂര്‍ മുന്‍ എംഎല്‍എ കെകെ രാമചന്ദ്രന്റെയും അന്തരിച്ച എന്‍സിപി നേതാവ് ഉഴവൂര്‍ വിജയന്റെയും കുടുംബങ്ങള്‍ക്കും കോടിയേരി ബാലകൃഷ്ണന്റെ അകമ്പടിവാഹനം അപകടത്തില്‍പ്പെട്ടപ്പോള്‍ മരിച്ച പൊലീസുകാരന്റെ കുടുംബത്തിനും ദുരിതാശ്വാസ നിധിയില്‍ നിന്നും പണം നല്‍കിയത് സ്വജനപക്ഷപാതമാണെന്നായിരുന്നു ഹര്‍ജിയിലെ വാദം. മുഖ്യമന്ത്രിയും ഒന്നാം പിണറായി സര്‍ക്കാരിലെ മന്ത്രിമാരും ദുരിതാശ്വാസ നിധി സ്വജനപക്ഷപാതത്തോടെ ചെലവഴിച്ചെന്നാണ് കേസ്. […]

സംസ്ഥാനത്ത് ഇന്ന് (31/03/2023) സ്വർണവിലയിൽ വർധനവ്; 240 രൂപ കൂടി പവന് 44,000 രൂപയിലെത്തി

സ്വന്തം ലേഖകൻ കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ വര്‍ധനവ്. പവന് 240 രൂപ ഉയര്‍ന്ന് വില വീണ്ടും 44,000ല്‍ എത്തി. ഗ്രാം വില 30 രൂപയുടെ വര്‍ധന. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5500 രൂപ. ഇന്നലെ സ്വര്‍ണ വില മാറ്റമില്ലാതെ തുടരുകയായിരുന്നു. റെക്കോര്‍ഡ് നിലയായ 44,240ല്‍ എത്തിയ ശേഷമാണ് പവന്‍ വില തിരിച്ചിറങ്ങിയത്. കോട്ടയത്തെ ഇന്നത്തെ സ്വർണവില അരുൺസ് മരിയ ​ഗോൾഡ് ​ഗ്രാമിന്- 5500 പവന്- 44,000

വിലവർധനവിൽ നട്ടംതിരിഞ്ഞ് ജനം; ഭൂനികുതിക്കും, വെള്ളക്കരത്തിനും പിന്നാലെ നാളെ മുതൽ പെട്രോളിനും ഡീസലിനും വിലകൂടും; ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന് കുപ്പിയൊന്നിന് 20 രൂപയും വർധിക്കും

സ്വന്തം ലേഖകൻ തിരുവനന്തപുരം : ഏപ്രിൽ മാസം വിലവർധനവിന്റ കാലം. സംസ്ഥാനത്ത് നാളെ മുതൽ പെട്രോളിനും ഡീസലിനും വിലകൂടും. 500 രൂപ മുതല്‍ 999 രൂപ വരെ വില വരുന്ന ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന് കുപ്പിയൊന്നിന് 20 രൂപയും 1000 രൂപയ്ക്ക് മുകളിലുള്ളവയ്ക്ക് 40 രൂപയും കൂടും. അഞ്ചുലക്ഷം മുതല്‍ 15 ലക്ഷം വരെ വിലയുള്ള വാഹനങ്ങള്‍ക്ക് രണ്ട് ശതമാനം അധിക നികുതി നൽകണം. രണ്ടുലക്ഷം വരെ വിലയുള്ള ഇരുചക്ര വാഹനങ്ങള്‍ക്ക് ഒറ്റത്തവണ നികുതി രണ്ടു ശതമാനമായി ഉയര്‍ത്തി. ഫാന്‍സി നമ്പറുകള്‍ക്ക് പെര്‍മിറ്റ്, അപ്പീല്‍ […]

വിവാഹേതര ബന്ധം വെളിപ്പെടുത്താതിരിക്കാന്‍ അശ്ലീലചിത്ര നടിക്ക് പണം നൽകിയ കേസ്…! ട്രംപിനെതിരെ ക്രിമിനൽ കുറ്റം ചുമത്തി കോടതി..! അറസ്റ്റിന് സാധ്യത

സ്വന്തം ലേഖകൻ വാഷിങ്ടൺ: ലൈംഗികാരോപണ കേസിൽ യുഎസ് മുൻ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപിന് തിരിച്ചടി. ട്രംപിനെതിരെ ക്രിമിനൽ കുറ്റം ചുമത്തി ന്യൂയോർക്കിലെ മൻഹട്ടൻ കോടതി. വിവാഹേതര ബന്ധം വെളിപ്പെടുത്താതിരിക്കാന്‍ അശ്ലീലചിത്ര നടിക്ക് പണം നല്‍കിയതിലാണ് നടപടി. 2016 തെരഞ്ഞെടുപ്പ് പ്രചാരണകാലത്താണ് ട്രംപ് 1.30 ലക്ഷം ഡോളര്‍ നല്‍കിയത്. ഈ പണം ബിസിനസ് ചെലവായി കാണിച്ചതാണ് കുറ്റകരമായത്. 5 വർഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് ട്രംപ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. എന്നാൽ നടപടി രാഷ്ട്രീയ പക പോക്കലാണെന്നാണ് ട്രംപിന്‍റെ വാദം. ഇത് നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത […]

സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; കോട്ടയം, കൊല്ലം, ആലപ്പുഴ അടക്കമുള്ള ജില്ലകളിൽ മഴ മുന്നറിയിപ്പ്..!

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറില്‍ 40 കീ.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നല്‍ ഇപകടകാരികളാണ്. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണമെന്നും ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കേരളം, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടുത്തത്തിന് തടസ്സമില്ല. കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും […]

കെപിസിസിയുടെ ശതാബ്ദി ആഘോഷങ്ങള്‍ക്കിടെ പരാതിയും പരിഭവവും….! സുധാകരന്‍ നേരിട്ട് ക്ഷണിച്ചിട്ട് എത്തിയ തരൂരിന് പ്രസംഗിക്കാന്‍ അവസരം നല്‍കാതെ ഒഴിവാക്കി; ചെന്നിത്തലയ്ക്ക് മൈക്ക് നല്‍കിയവര്‍ മുല്ലപ്പള്ളിയെ അവഗണിച്ചു; പൊട്ടിത്തെറിച്ച്‌ കെ മുരളീധരന്‍; വൈക്കം ബീച്ചിലും നിറഞ്ഞത് കോണ്‍ഗ്രസിലെ ‘ഹൈക്കമാന്‍ഡ്’ ഗ്രൂപ്പിസം; ഗ്രൂപ്പിന്റെ നേതാക്കൾക്ക് മാത്രമായുള്ള ചടങ്ങായി പരിപാടിയെ മാറ്റിയെന്ന് ആക്ഷേപം…

സ്വന്തം ലേഖകൻ കോട്ടയം: വൈക്കം സത്യാഗ്രഹം നൂറാം വര്‍ഷത്തിലേക്ക് കടക്കുന്ന വേളയില്‍ കെപിസിസിയുടെ ശതാബ്ദി ആഘോഷങ്ങള്‍ക്കിടെ പരാതിയും പരിഭവവും. ഗ്രൂപ്പിന്റെ മാത്രം നേതാക്കള്‍ക്കായുള്ള ചടങ്ങായി പരിപാടിയെ മാറ്റിയെന്നാണ് ആക്ഷേപം. അര്‍ഹമായ പരിഗണന നല്‍കാത്തതില്‍ കെ മുരളീധരന്‍ നേതൃത്വത്തെ പരാതിയും അറിയിച്ചു. ഒരു മാനദണ്ഡവുമില്ലാതെ നേതാക്കള്‍ക്ക് സീറ്റ് അടക്കം നിശ്ചയിച്ചു. എ-ഐ ഗ്രൂപ്പുകള്‍ക്ക് മതിയായ പരിഗണന കിട്ടിയപ്പോള്‍ പ്രത്യേക ആവശ്യപ്രകാരം സമ്മേളനത്തിന് എത്തിയ ശശി തരൂരിന് പോലും പ്രസംഗിക്കാന്‍ അവസരം നല്‍കിയില്ല. പാര്‍ട്ടി പ്രോട്ടോകോള്‍ പറഞ്ഞാണ് നേതാക്കളെ പിന്‍നിരയിലേക്ക് ഇരുത്തിയത്. രമേശ് ചെന്നിത്തലയ്ക്ക് പ്രസംഗിക്കാന്‍ അവസരം […]