കെപിസിസിയുടെ ശതാബ്ദി ആഘോഷങ്ങള്‍ക്കിടെ പരാതിയും പരിഭവവും….!  സുധാകരന്‍ നേരിട്ട് ക്ഷണിച്ചിട്ട് എത്തിയ തരൂരിന് പ്രസംഗിക്കാന്‍ അവസരം നല്‍കാതെ ഒഴിവാക്കി; ചെന്നിത്തലയ്ക്ക് മൈക്ക് നല്‍കിയവര്‍ മുല്ലപ്പള്ളിയെ അവഗണിച്ചു; പൊട്ടിത്തെറിച്ച്‌ കെ മുരളീധരന്‍; വൈക്കം ബീച്ചിലും നിറഞ്ഞത് കോണ്‍ഗ്രസിലെ ‘ഹൈക്കമാന്‍ഡ്’ ഗ്രൂപ്പിസം; ഗ്രൂപ്പിന്റെ നേതാക്കൾക്ക് മാത്രമായുള്ള ചടങ്ങായി പരിപാടിയെ മാറ്റിയെന്ന് ആക്ഷേപം…

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: വൈക്കം സത്യാഗ്രഹം നൂറാം വര്‍ഷത്തിലേക്ക് കടക്കുന്ന വേളയില്‍ കെപിസിസിയുടെ ശതാബ്ദി ആഘോഷങ്ങള്‍ക്കിടെ പരാതിയും പരിഭവവും.

ഗ്രൂപ്പിന്റെ മാത്രം നേതാക്കള്‍ക്കായുള്ള ചടങ്ങായി പരിപാടിയെ മാറ്റിയെന്നാണ് ആക്ഷേപം. അര്‍ഹമായ പരിഗണന നല്‍കാത്തതില്‍ കെ മുരളീധരന്‍ നേതൃത്വത്തെ പരാതിയും അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു മാനദണ്ഡവുമില്ലാതെ നേതാക്കള്‍ക്ക് സീറ്റ് അടക്കം നിശ്ചയിച്ചു. എ-ഐ ഗ്രൂപ്പുകള്‍ക്ക് മതിയായ പരിഗണന കിട്ടിയപ്പോള്‍ പ്രത്യേക ആവശ്യപ്രകാരം സമ്മേളനത്തിന് എത്തിയ ശശി തരൂരിന് പോലും പ്രസംഗിക്കാന്‍ അവസരം നല്‍കിയില്ല.

പാര്‍ട്ടി പ്രോട്ടോകോള്‍ പറഞ്ഞാണ് നേതാക്കളെ പിന്‍നിരയിലേക്ക് ഇരുത്തിയത്. രമേശ് ചെന്നിത്തലയ്ക്ക് പ്രസംഗിക്കാന്‍ അവസരം നല്‍കി. കെപിസിസി മുന്‍ അധ്യക്ഷന്‍ എന്ന മാനദണ്ഡപ്രകാരമായിരുന്നു ഇത്.

എന്നാല്‍ താനും മുന്‍ കെപിസിസി അധ്യക്ഷനാണെന്ന പരാതിയാണ് മുരളീധരന്‍ ഉന്നയിച്ചത്. മുല്ലപ്പള്ളി രാമചന്ദ്രനും മുന്‍ കെപിസിസി അധ്യക്ഷനാണ്. മുല്ലപ്പള്ളിക്കും സംസാരിക്കാന്‍ അവസരം നല്‍കിയില്ല. വേദിയില്‍ ഉണ്ടായിരുന്ന എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനോട്(കെസി) കെ മുരളീധരന്‍ പരാതി പറഞ്ഞു.

കെ സുധാകരനേയും പ്രതിഷേധം അറിയിച്ചു. വൈക്കം ബീച്ചിലും നിറഞ്ഞത് കോണ്‍ഗ്രസിലെ ‘ഹൈക്കമാണ്ട്’ ഗ്രൂപ്പിസം എന്നതാണ് ഉയരുന്ന ആക്ഷേപം.

ചെന്നിത്തലയ്ക്ക് സംസാരിക്കാന്‍ അവസരം നല്‍കിയവര്‍ എ ഗ്രൂപ്പിലെ കെ സി ജോസഫിനും മൈക്ക് നല്‍കി. രാഹുല്‍ ഗാന്ധിയുടെ സന്ദേശം വായിക്കാനുള്ള ചുമതലയാണ് കെ സി ജോസഫിന് നല്‍കിയത്.

എന്നാല്‍ വിശ്വപൗരനെന്ന ഖ്യാതിയുള്ള തരൂരിന് പ്രസംഗിക്കാന്‍ അവസരം നല്‍കിയില്ല. പരിപാടിയില്‍ പങ്കെടുക്കണമെന്ന കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ പ്രത്യേക ആവശ്യം പരിഗണിച്ചാണ് തരൂര്‍ വൈക്കത്ത് എത്തിയത്. എന്നിട്ടും അവഗണിക്കപ്പെട്ടു.

ഇതിന് കാരണം ഹൈക്കമാനന്‍ഡില്‍ പിടിയുള്ള ചില നേതാക്കളുടെ വൈരാഗ്യവും വാശിയുമാണ്. തരൂരിന്റെ പ്രസംഗം കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രതീക്ഷിച്ചിരുന്നു.