ബെം​ഗളൂരു ന​ഗരത്തെ ഞെട്ടിച്ച് കൂട്ടബലാത്സം​ഗം; പത്തൊൻപതുകാരിയെ തട്ടിക്കൊണ്ടുപോയി ഓടുന്ന കാറിൽവെച്ച് കൂട്ടബലാത്സം​ഗം ചെയ്ത നാലം​ഗ സംഘം അറസ്റ്റിൽ

സ്വന്തം ലേഖകൻ ബെം​ഗളൂരു: പത്തൊൻപതുകാരിയെ തട്ടിക്കൊണ്ടുപോയി ഓടുന്ന കാറിൽ നാല് മണിക്കൂറോളം കൂട്ടബലാത്സം​ഗത്തിനിരയാക്കി. കോറമംഗലയിൽ നിന്നാണ് പത്തൊൻപതുകാരിയായ നാലംഗ സംഘം കാറിലെത്തി തട്ടിക്കൊണ്ടുപോയത്.സംഭവത്തിൽ പൊലീസ് നാലുപേരെ അറസ്റ്റ് ചെയ്തെന്നും അന്വേഷണം ഊർജിതമാക്കിയെന്നും അറിയിച്ചു. 22 നും 26 നും ഇടയിൽ പ്രായമുള്ള സതീഷ്, വിജയ്, ശ്രീധർ, കിരൺ എന്നിവരാണ് അറസ്റ്റിലായത്. നാലുപേരും ഈജിപുരയിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്നവരാണെന്നും പൊലീസ് അറിയിച്ചു. സ്വകാര്യ സ്ഥാനപങ്ങളിലെ ജീവനക്കാരാണെന്നും പൊലീസ് വ്യക്തമാക്കി. 25ന് രാത്രി തന്റെ പുരുഷ സുഹൃത്തിനൊപ്പം പാർക്കിൽ ഇരിക്കുകയായിരുന്നു. ഇതിനിടെ പ്രതികളിൽ ഒരാൾ ഇവർ പുകവലിക്കുന്നത് […]

ലോക്കപ്പ് മർദ്ദനം ; സി.ഐ ടി.പി ഫർഷാദിനെതിരെ കേസെടുക്കാൻ ഉത്തരവിട്ട് കോടതി: ഫർഷദ് തിരൂർ സി.ഐ ആയിരിക്കേ മാധ്യമ പ്രവർത്തകനേയും മർദ്ദിച്ചു; നിരപരാധികളെ കള്ളക്കേസിൽ കുടുക്കി കേസ് എടുക്കുന്നതിൽ വിദഗ്ധനായ സി .ഐ ടി.പി ഫർഷാദ് പൊലീസിലെ ക്രിമിനൽ

സ്വന്തം ലേഖകൻ തൃശൂർ : വെസ്റ്റ് സി.ഐ ടി. പി. ഫർഷാദ്, സി.പി.ഒ.സുധീഷ് എന്നിവർക്കെതിരെ ലോക്കപ്പ് മർദനത്തിന് കേസെടുത്തു. ചാവക്കാട് ജൂഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് രോഹിത് നന്ദകുമാറാണ് കേസെടുത്തത്. ഫർഷാദ് നിലവിൽ തൃശൂർ വെസ്റ്റ് സി ഐ ആണ് 2013 ൽ വാടാനപ്പള്ളി പൊലീസ് സ്റ്റേഷൻ എസ്. ഐ ആയിരുന്ന ഫർഷാദും, പൊലീസുകാരനായ സുധീഷും ചേർന്ന് തളിക്കുളം എടശ്ശേരിയിലെ ഓട്ടോ തൊഴിലാളിയായ കൊല്ലാറ സന്തോഷിനെ കസ്റ്റഡിയിലെടുത്തു മർദ്ദിക്കുകയും തുടർന്നു കള്ളകേസിൽ കുടുക്കിയെന്നുമുള്ള കേസിലാണ് 10 വർഷം നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ കേസെടുത്തത്. 2013 […]

ആലുവയിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീ പിടിച്ചു..! യുവാവ് രക്ഷപെട്ടത് തലനാരിഴയ്ക്ക്; ഫയർഫോഴ്സെത്തി തീ അണച്ചു

സ്വന്തം ലേഖകൻ കൊച്ചി : ആലുവയിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീ പിടിച്ചു.മാർത്താണ്ഡവർമ്മ പാലത്തിൽ വെച്ചാണ് അപകടം. പുക കണ്ടതിനേതുടർന്ന് യുവാവ് ബൈക്ക്  നിർത്തി ചാടിയിറങ്ങിയതിനാൽ വൻ അപകടമൊഴിവായി. കാക്കനാട് നിന്നും ചാലക്കുടിക്ക്  പോകുകയായിരുന്ന അങ്കിത് എന്ന യുവാവിന്റെ ബൈക്കാണ് കത്തി നശിച്ചത്. ഫയർഫോഴ്സെത്തി തീ അണച്ചു. യുവാവിന് കാര്യമായ പരിക്കുകളില്ല.  

എംഡിഎംഎ പോലുള്ള ലഹരിവസ്തുക്കൾ വാങ്ങാൻ പണം കണ്ടെത്തൽ; പോലീസ് സ്‌റ്റേഷൻ പരിസരത്തുനിന്ന് രാത്രിയിൽ ബൈക്ക് മോഷ്ടിച്ചു; രണ്ടുപേർ പിടിയിൽ

സ്വന്തം ലേഖകൻ കോഴിക്കോട്: പോലീസ് സ്‌റ്റേഷൻ പരിസരത്തുനിന്ന് ബൈക്ക് മോഷ്ടിച്ച കേസിൽ രണ്ടു യുവാക്കൾ പിടിയിലായി. പന്തീരാങ്കാവ് മാമ്പുഴക്കാട്ട് മീത്തൽ രാഹുൽ (22), പറമ്പിൽ തൊടിയിൽ അക്ഷയ് (19) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മോട്ടോർ വാഹനവകുപ്പിന്റെ പരിശോധനയ്ക്കു ശേഷം പന്തീരാങ്കാവ് പോലീസ് സ്റ്റേഷൻ വളപ്പിനു പുറത്തെ ഒഴിഞ്ഞ പറമ്പിൽ നിർത്തിയിട്ട സ്‌കൂട്ടറാണ് പ്രതികൾ രാത്രിയിലെത്തി കടത്തിക്കൊണ്ടുപോയത്. പരാതിയെ തുടർന്ന് കേസെടുത്ത പന്തീരാങ്കാവ് പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണമാണ് പ്രതികളിലെത്തിയത്. മുൻപ് കളവ് കേസിൽ ഉൾപ്പെട്ടവരെ കുറിച്ചും ലഹരി ഉപയോഗിക്കുന്നവരെക്കുറിച്ചും വിശദമായി അന്വേഷണം നടത്തിയിരുന്നു. കൂടാതെ […]

ചേർത്തലയിൽ ബേക്കറിയിൽ തീപിടിത്തം; അ​ഗ്നിബാധയിൽ നഗരസഭാ വ്യാപാരസമുച്ചയത്തിൽ പ്രവർത്തിക്കുന്ന ബേക്കറിയിലെ 90 ശതമാനം ഉപകരണങ്ങളും സാമഗ്രികളും നശിച്ചു; ഷോർട്ട് സർക്ക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്ന് പ്രാഥമിക നി​ഗമനം

സ്വന്തം ലേഖകൻ ചേർത്തല: നഗരസഭാ വ്യാപാരസമുച്ചയത്തിൽ പ്രവർത്തിക്കുന്ന ബേക്കറിയിൽ തീപിടുത്തം. വ്യാഴാഴ്ച പുലർച്ചെ 3.30യോടെയാണ് തീപിടിത്തം സംഭവിച്ചത്. നാട്ടുകാരും അഗ്നിശമനസേനയുമെത്തിയാണ് തീയണച്ചത്. പത്ര ഏജന്‍റുമാരണ് ബേക്കറിയിലെ തീ ആദ്യം കണ്ടത്. തുടർന്ന് അവർ ബേക്കറി ഉടമയെ വിവരം അറിയിക്കുകയും ആയിരുന്നു. ദിനുമോന​ന്റെ ബേക്കറിയാണ് കത്തി നശിച്ചത്. കടക്കുളളിലെ 90 ശതമാനം ഉപകരണങ്ങളും സമാഗ്രികളും കത്തി നശിച്ചിട്ടുണ്ട്. ഏകദേശം 15 ലക്ഷത്തിന്റെ നഷ്ടമാണ് കണക്കാക്കുന്നത്. ഇതു സംബന്ധിച്ച് ചേർത്തല പോലീസിൽ ഉടമ ദിനുമോൻ പരാതി നൽകിയിട്ടുണ്ട്. ഷോർട്ട് സർക്ക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.

ബാർ ലൈസൻസ് ഫീസിൽ വർധനവ്; ഷാപ്പുകള്‍ക്ക് ദൂരപരിധി കുറയും; സീസണൽ ബീയർ-വൈൻ’ ലൈസൻസ്; പുതിയ അബ്കാരി നയത്തിൽ എക്സൈസ് ശുപാർശകൾ ഇങ്ങനെ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഇന്ത്യൻ നിർമിത വിദേശ മദ്യം നിർമ്മിക്കുന്ന എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോളിന്റെ ഉത്പാദനം പ്രോത്സാഹിപ്പിക്കണമെന്ന് പുതിയ അബ്കാരി നയത്തിൽ എക്സൈസ് ശുപാർശ. ഇതിനായി പുതിയ ഡിസ്റ്റലറികൾക്കും പുതിയ യൂണീറ്റുകൾക്കും അനുമതി നൽകമാണെന്ന് എക്സൈസ് കമ്മീഷണർ എസ് ആനന്ദകൃഷ്ണൻ സമർപ്പിച്ച കരടു നയത്തിൽ‌ പറയുന്നു. വിദ്യാഭ്യാസ, മത സ്ഥാപനങ്ങളിൽ നിന്നും ശ്മശാനങ്ങളിൽ നിന്നും കള്ളുഷാപ്പുകളിലേക്കുള്ള ദുരപരിധി 100 മീറ്റർ‌ വരെ കുറയും. ഷാപ്പുകൾക്ക് സ്റ്റാർ ക്ലാസിഫിക്കേഷൻ ഏര്‍പ്പെടുത്തിയ ശേഷമാകും ദൂരപരിധി ഇളവ് നൽകുക. ക്ലാസിഫിക്കേഷന്‍ ഇല്ലാത്തവയ്ക്ക് നിലവിലെ ദൂരപിരധി തുടരും. ഏപ്രിൽ ഒന്നിന് […]

രാജ്യത്ത് കൊവിഡ് കേസുകളിൽ വർധന; കഴിഞ്ഞ 24 മണിക്കൂറിനിടെ 3095 പേർക്ക് രോഗം സ്ഥിരീകരിച്ചു; രോഗവ്യാപനം കൂടുതൽ കേരളത്തിൽ

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകളിൽ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 3095 പേർക്ക് രോഗം സ്ഥിരീകരിച്ചു . ഇതോടെ രാജ്യത്ത് ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 15,208 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഒരാഴ്ചയ്ക്കിടെ ഇരട്ടിയായാണ് കോവിഡ് കേസുകള്‍ വര്‍ധിച്ചിട്ടുള്ളത്. കേരളം, മഹാരാഷ്ട്ര, ഡല്‍ഹി സംസ്ഥാനങ്ങളിലാണ് കോവിഡ് വ്യാപനം കൂടുതൽ . ചൊവ്വാഴ്ച കേരളത്തില്‍ 332 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ബുധനാഴ്ച ഇത് 686 ഉം, വ്യാഴാഴ്ച 765 ആയും വര്‍ധിച്ചു. എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് കോവിഡ് കേസുകള്‍ കൂടുന്നത്. […]

ഗായകൻ വിജയ് യേശുദാസിന്റെ ചെന്നൈയിലെ വീട്ടിൽ മോഷണം..! 60 പവൻ സ്വർണവും വജ്രാഭരണങ്ങളും നഷ്ടപ്പെട്ടതായി പൊലീസിൽ പരാതി..! വീട്ടുജോലിക്കാരെ സംശയമുള്ളതായി കുടുംബം

സ്വന്തം ലേഖകൻ ചെന്നൈ: ഗായകൻ വിജയ് യേശുദാസിന്റെ ചെന്നൈയിലെ വീട്ടിൽ മോഷണം. 60 പവൻ സ്വർണവും വജ്രാഭരണങ്ങളും നഷ്ടപ്പെട്ടതായി പൊലീസിൽ പരാതി. ചെന്നൈയിലെ അഭിരാമപുരം പൊലീസ് സ്‌റ്റേഷനിലാണ് പരാതി നൽകിയത്. മോഷണത്തിനു പിന്നിൽ വീട്ടിലെ ജോലിക്കാരെ സംശയിക്കുന്നതായി വിജയ് യേശുദാസിന്റെ കുടുംബം അറിയിച്ചു.ഇന്നലെ രാത്രിയാണ് മോഷണവുമായി ബന്ധപ്പെട്ട് വിജയ് യേശുദാസിന്റെ കുടുംബം അഭിരാമിപുരം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ച പൊലീസ്, സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചു. വീട്ടുജോലിക്കാരെ സംശയമുള്ളതിനാൽ അവരുടെ പശ്ചാത്തലവും മുൻകാല വിവരങ്ങളും ശേഖരിക്കുന്നുണ്ട്. സമാനമായ രീതിയിൽ രജനികാന്തിന്റെ […]

അമ്മയോടൊപ്പം റോഡ് മുറിച്ചുകടക്കവെ അമിത വേ​ഗതിയിലെത്തിയ ബൈക്കിടിച്ച് അപകടം; കോവളത്ത് നാലുവയസുകാരന് ദാരുണാന്ത്യം; നിർത്താതെപോയ ബൈക്കിനായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: കോവളത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ അമിത വേഗതയിലെത്തിയ ബൈക്കിടിച്ച് നാലുവയസുകാരന് ദാരുണാന്ത്യം. ആഴാകുളം പെരുമനം എം എ വിഹാറിൽ ഷൺമുഖ സുന്ദരത്തിന്റെയും അഞ്ചുവിന്റെയും ഇളയ മകൻ യുവാൻ ആണ് മരിച്ചത്. അമ്മക്കൊപ്പം കടയിൽ പോയി മടങ്ങിവരുന്നതിനിടയിൽ മുക്കോല ബൈപാസിൽ പോറോഡ് പാലത്തിനു സമീപത്തുവെച്ച് റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കുകയായിരുന്നു യുവാനും അമ്മയും. ആ സമയം അമിത വേഗത്തിലെത്തിയ വാഹനം കുട്ടിയെ ഇടിച്ച് തെറിപ്പിച്ചു. സംഭവ കണ്ട് ഓടിയെത്തിയപ്പോൾ കുട്ടി ദൂരേ വീണ് കിടക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. കുട്ടിയെ ഉടൻ തന്നെ […]