ബം​ഗ​ളൂ​രു​വിൽ  ബൈ​ക്ക​പ​ക​ടം; കൊ​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​യാ​യ വി​ദ്യാ​ർത്ഥിക്ക് ദാരുണാന്ത്യം; മരിച്ചത്  ഒ​ന്നാം​വ​ർ​ഷ ബി.​ബി.​എ വി​ദ്യാ​ർ​ത്ഥി​

ബം​ഗ​ളൂ​രു​വിൽ ബൈ​ക്ക​പ​ക​ടം; കൊ​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​യാ​യ വി​ദ്യാ​ർത്ഥിക്ക് ദാരുണാന്ത്യം; മരിച്ചത് ഒ​ന്നാം​വ​ർ​ഷ ബി.​ബി.​എ വി​ദ്യാ​ർ​ത്ഥി​

സ്വന്തം ലേഖകൻ

ബം​ഗ​ളൂ​രു: ബൈ​ക്ക​പ​ക​ട​ത്തി​ൽ കൊ​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​യാ​യ വി​ദ്യാ​ർത്​ഥി മ​രി​ച്ചു. കൊ​ടു​ങ്ങ​ല്ലൂ​ര്‍ പെ​രി​ഞ്ഞ​നം വെ​സ്റ്റ് അ​ര​വീ​ട്ടി​ല്‍ അ​ഭി​ഷേ​ക് (19) ആ​ണ് അപകടത്തിൽ മരണപ്പെട്ടത്. ബം​ഗ​ളൂ​രു​വി​ലെ കോ​ശി കോ​ള​ജി​ൽ ഒ​ന്നാം​വ​ർ​ഷ ബി.​ബി.​എ വി​ദ്യാ​ർ​ത്ഥി​യാ​ണ് അ​ഭി​ഷേ​ക്.

ഡെ​ലി​വ​റി ക​മ്പ​നി​യി​ല്‍ പാ​ര്‍ട്ട് ടൈം ​ജോ​ലി ചെ​യ്തി​രു​ന്നു. ഡെ​ലി​വ​റി​ക്കാ​യി ബൈ​ക്കി​ല്‍ സ​ഞ്ച​രി​ക്ക​വേ ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി 1.30ഓ​ടെ​യാ​ണ് അ​പ​ക​ട​മെ​ന്ന് ക​രു​തു​ന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാ​വി​ലെ​യാ​യി​ട്ടും അ​ഭി​ഷേ​കി​നെ കാ​ണാ​ത്ത​തി​നെ തു​ട​ര്‍ന്ന് റൂ​മി​ല്‍ താ​മ​സി​ക്കു​ന്ന സു​ഹൃ​ത്തു​ക്ക​ള്‍ ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ട്ട​പ്പോ​ഴാ​ണ് പൊ​ലീ​സ് അ​പ​ക​ട​വി​വ​രം അ​റി​യി​ക്കു​ന്ന​ത്.

തു​ട​ർ​ന്ന് എ.​ഐ.​കെ.​എം.​സി.​സി കെ.​ആ​ര്‍ പു​രം ഏ​രി​യ ക​മ്മി​റ്റി പ്ര​വ​ര്‍ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍ത്തി​യാ​ക്കി പോ​സ്റ്റ്മോ​ര്‍ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യി.