play-sharp-fill

വിമർശനങ്ങൾക്ക് മറുപടിയുമായി ഭാഗ്യലക്ഷ്മി

സോഷ്യൽ മീഡിയയിലെ സമീപകാലത്തെ എല്ലാ വിമർശനങ്ങൾക്കും മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. എവിടെയായിരുന്നാലും കാര്യങ്ങളെ കുറിച്ച് തുറന്ന് സംസാരിക്കുന്ന ശീലം തനിക്കുണ്ടെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. ഇതുപോലുള്ള കാര്യങ്ങൾ തുറന്ന് പറയുന്നത് കൊണ്ട് പലർക്കും എന്നെ ഇഷ്ടമല്ല, ഭാഗ്യലക്ഷ്മി പറഞ്ഞു. അത് ഒരു സംഘടനയായാലും സാമൂഹിക പ്രശ്നങ്ങളിലായാലും ഞാൻ സംസാരിക്കും. ഡബ്ബിംഗ് ആർട്ടിസ്റ്റുകളോട് സമൂഹത്തിലേക്ക് ഇറങ്ങി വരണമെന്ന് ഞാൻ പറയാറുണ്ട്. കാര്യങ്ങൾ തുറന്ന് പറഞ്ഞാൽ അത് മറ്റുള്ളവരുടെ അനിഷ്ടത്തിന് ഇടയാക്കുമെന്നും അവസരം നഷ്ടമാകുമെന്നും ചിലർ ഭയക്കുന്നുണ്ടെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

‘അങ്കണവാടിയിൽ എല്ലാ ദിവസവും പാലും മുട്ടയും നല്‍കാനാവണം’

തിരുവനന്തപുരം: അങ്കണവാടികളിലെ കുട്ടികൾക്ക് ദിവസവും പാലും മുട്ടയും നൽകാൻ ശ്രമിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആഴ്ചയിൽ രണ്ട് ദിവസം പാലും മുട്ടയും നൽകാനാണ് സർക്കാർ തീരുമാനം. എല്ലാ ദിവസവും അത് ലഭ്യമാക്കാൻ ഇടപെടൽ നടത്തണം. ഇതിനായി തദ്ദേശ സ്ഥാപനങ്ങളെയും സഹായിക്കാൻ തയ്യാറുള്ളവരെയും സമീപിക്കണം. മിൽമ ലാഭം വാങ്ങാതെ, എന്നാൽ നഷ്ടം വരുത്താതെ പാൽ നൽകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അങ്കണവാടി കുട്ടികൾക്ക് പാലും മുട്ടയും നൽകുന്ന ‘പോഷകാഹാരം’ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ശിശുസൗഹൃദ സംസ്ഥാനം കെട്ടിപ്പടുക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. പോഷകാഹാര ലഭ്യതയുടെ ദേശീയ ശരാശരി […]

വേലയില്ലാ പട്ടധാരിയിലെ പുകവലി രംഗം ; ധനുഷ് നേരിട്ട് കോടതിയിൽ ഹാജരാകേണ്ട

ചെന്നൈ: സിനിമയിലെ പുകവലി രംഗത്തിനൊപ്പം നിയമപരമായ മുന്നറിയിപ്പ് എഴുതിക്കാണിക്കാത്തതുമായി ബന്ധപ്പെട്ട കേസിൽ നടൻ ധനുഷിനെ കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് മദ്രാസ് ഹൈക്കോടതി ഒഴിവാക്കി. ധനുഷ് നായകനായി അഭിനയിച്ച 2014-ൽ പുറത്തിറങ്ങിയ വേലയില്ലാ പട്ടധാരി എന്ന ചിത്രത്തിലെ ഒരു രംഗത്തിന്‍റെ അടിസ്ഥാനത്തിലാണ് കേസ്. സെയ്ദാപേട്ട് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ കേസിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ധനുഷ് നൽകിയ ഹർജി പരിഗണിച്ച ജസ്റ്റിസ് എൻ സതീഷ് കുമാറാണ് ധനുഷിന് അനുകൂലമായി ഉത്തരവിറക്കിയത്.

സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇന്ന് രണ്ട് മരണം; കണ്ണൂരില്‍ കാണാതായ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി

സ്വന്തം ലേഖിക കണ്ണൂര്‍: സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇന്ന് രണ്ട് മരണം. കണ്ണൂര്‍ നെടുമ്പ്രം ചാലില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ രണ്ടര വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. കണ്ണൂരില്‍ നാലിടത്താണ് ഇന്നലെ രാത്രി ഉരുള്‍പൊട്ടി മലവെള്ളപ്പാച്ചിലുണ്ടായത്. പ്രദേശത്ത് നിന്ന് രണ്ട് പേരെക്കൂടി കാണാതായിട്ടുണ്ട്. കുട്ടിക്കലില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹവും കണ്ടെത്തി. കൂട്ടിക്കല്‍ സ്വദേശി റിയാസ് (43) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. ചുമട്ടുതൊഴിലാളിയാണ് റിയാസ്. മഴക്കെടുതിയില്‍ ഇന്നലെ നാല് പേര്‍ മരിച്ചിരുന്നു. പത്തനംതിട്ട മല്ലപ്പള്ളി പുറമറ്റം കല്ലുപാലത്ത് തോട്ടിലേക്ക് നിയന്ത്രണം വിട്ട കാര്‍ […]

സംയുക്തസേനാ മേധാവി ബിപിന്‍ റാവത്തിന്റെ മരണത്തോടെ പിണറായിക്ക് ഹെലികോപ്റ്റര്‍ യാത്ര പേടി; പൊലീസിന്റെ പേരില്‍ ഹെലികോപ്ടര്‍ വാടകയ്‌ക്കെടുക്കാനുള്ള പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിച്ചു; അത്യാവശ്യമുള്ളപ്പോള്‍ ഹെലികോപ്ടര്‍ നല്‍കാമെന്ന് രവി പിള്ളയുടെ വാഗ്ദാനം; കരിങ്കൊടി ഒഴിവാക്കാന്‍ അത് മതിയെന്ന മുഖ്യൻ്റെ തീരുമാനത്തിൽ ആശ്വാസം ഖജനാവിന്…..!

സ്വന്തം ലേഖിക തിരുവനന്തപുരം: മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും പൊലീസ് മേധാവിക്കും ഉദ്യോഗസ്ഥര്‍ക്കും പറക്കാന്‍ സ്വകാര്യ കമ്പനിയുടെ ഹെലികോപ്ടര്‍ മൂന്നുവര്‍ഷത്തേക്ക് വാടകയ്‌ക്കെടുക്കാന്‍ കഴിഞ്ഞ ഡിസംബറില്‍ പൊലീസ് ധാരണയിലെത്തിയതാണ്. എന്നാൽ കൂനൂരിലെ അപകടത്തിന് ശേഷം ആ തീരുമാനം മുഖ്യമന്ത്രി തന്നെ ഉപേക്ഷിച്ചു. ലോകത്തെ ഏറ്റവും ആധുനിക മിലിട്ടറി ട്രാന്‍സ്‌പോര്‍ട്ട് കോപ്റ്ററും എം. ഐ 8 കോപ്റ്ററിന്റെ റഷ്യന്‍ മിലിട്ടറി ട്രാന്‍സ്‌പോര്‍ട്ട് പതിപ്പുമായ എം.ഐ 17 വി 5 ഹെലികോപ്റ്റര്‍ കൂനൂരിലെ മലനിരകളില്‍ തകര്‍ന്നതോടെ മുഖ്യമന്ത്രി ആശങ്കയിലായി. സേനാ പൈലറ്റുമാരുടെയത്ര വൈദഗ്ദ്ധ്യമുള്ളവരല്ല സ്വകാര്യ ഹെലികോപ്ടര്‍ പറത്തുന്നതെന്നു കൂടി ബോദ്ധ്യമായതോടെ, ഹെലികോപ്ടര്‍ […]

കുരങ്ങുവസൂരി ബാധിച്ച് മരണം; പ്രതിരോധം കടുപ്പിച്ച് ആരോഗ്യവകുപ്പ്

ചാവക്കാട്: ചാവക്കാട് കുരഞ്ഞിയൂർ സ്വദേശി ഹാഫിസ് മങ്കിപോക്സ് ബാധിച്ച് മരിച്ചതിനെ തുടർന്ന് പുന്നയൂർ പഞ്ചായത്ത് അതീവ ജാഗ്രതയിലാണ്. പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ള 21 പേരും ഇപ്പോഴും നിരീക്ഷണത്തിലാണ്. ആർക്കും രോഗലക്ഷണങ്ങളില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇവരെ നിരീക്ഷിക്കാൻ ആശാ വർക്കർമാരുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികളുടെയും പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്. ഹാഫിസിന്‍റെ വീട് സ്ഥിതി ചെയ്യുന്ന കുരഞ്ഞിയൂർ വാർഡിലും പുന്നയൂർ പഞ്ചായത്തിലെ ആറാം വാർഡിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഇവരുമായി സമ്പർക്കം പുലർത്തിയവർ മങ്കിപോക്സ് ലക്ഷണങ്ങൾ കാണിച്ചാൽ ആരോഗ്യ പ്രവർത്തകരെ അറിയിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. […]

ഭാരോദ്വഹനത്തില്‍ ഹര്‍ജിന്ദര്‍ കൗറിന് വെങ്കലം ; ജൂഡോയില്‍ വെള്ളിയും വെങ്കലവും

ബിര്‍മിങ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യ ഒരു വെങ്കല മെഡൽ കൂടി നേടി. ഭാരോദ്വഹനത്തിൽ ഹർജിന്ദർ കൗർ വെങ്കല മെഡൽ നേടി. ഇതുകൂടാതെ നാലാം ദിനം ജൂഡോയിൽ രണ്ട് മെഡലുകൾ കൂടി ഇന്ത്യ സ്വന്തമാക്കി. ഭാരോദ്വഹനത്തിൽ 71 കിലോഗ്രാം വിഭാഗത്തിൽ ഹർജിന്ദർ വെങ്കലം നേടി. ജൂഡോയിൽ സുശീല ദേവി വെള്ളിയും വിജയ് കുമാർ വെങ്കലവും നേടി. ഇതോടെ നാലാം ദിനം ഇന്ത്യയുടെ മെഡൽ നേട്ടം ഒമ്പതായി.  സ്നാച്ചിൽ 93 കിലോയും ക്ലീൻ ആൻഡ് ജെർക്കിൽ 119 കിലോയുമാണ് ഹർജിന്ദർ കൗർ ഉയർത്തിയത്. ജൂഡോയിലെ വനിതകളുടെ 48 […]

കനത്ത മഴയിൽ കൂട്ടിക്കൽ ചപ്പാത്തിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

സ്വന്തം ലേഖകൻ കോട്ടയം: കനത്ത മഴയെ തുടർന്ന് കൂട്ടിക്കൽ ചപ്പാത്തിൽ ഒഴുക്കിൽ പെട്ട് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. കുട്ടിക്കൽ ,കന്നുപറമ്പിൽ റിയാസ് (44) ൻ്റെ മൃതദേഹം ആണ് ഇന്ന് രാവിലെ 7.30 ഓടെ കൂട്ടിക്കൽ ചപ്പാത്തിന് താഴെ ജലനിധി ടാങ്കിന് സമീപം പുല്ലകയാർ തീരത്തു നിന്ന് കണ്ടെത്തിയത്. റിയാസിൻ്റെ കൂട്ടുകാർ രാവിലെ എട് മണിയോടെ തിരച്ചിൽ നടത്തുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്. കൂട്ടിക്കൽ ടൗണിലെ ചുമട്ടുത്തൊഴിലാളിയാണ് മരിച്ച റിയാസ്‌.

സംസ്ഥാനത്ത് ദുരിതപ്പെയ്ത്ത് തുടരുന്നു; ഇന്ന് വടക്കന്‍ കേരളത്തിൽ മഴ കനക്കും; ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ട്; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്

സ്വന്തം ലേഖിക തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു. മധ്യ, തെക്കന്‍ കേരളത്തിനൊപ്പം വടക്കന്‍ കേരളത്തിലും മഴ കനക്കും. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള 7 ജില്ലകളില്‍ ഇന്നും റെഡ് അലര്‍ട്ട് ആണ്. തൃശ്ശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ആണ്. വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടായിരിക്കും. കഴിഞ്ഞ ദിവസങ്ങളിലേക്കാള്‍ കൂടിയ മഴ ഇന്നും നാളെയും കിട്ടിയേക്കും. തുടര്‍ച്ചയായ മഴയ്ക്കും ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്കും സാധ്യത ഉണ്ട്. അറബിക്കടലില്‍ നിന്നുള്ള കാറ്റ് ശക്തമാകുന്നതിനാല്‍ തീരദേശ മേഖലകളിലും, കഴിഞ്ഞ ദിവസങ്ങളില്‍ […]

പന്തളത്ത് എംഡിഎംഎയുമായി പിടിയിലായവർ വൻ മയക്കുമരുന്ന് സംഘത്തിലെ കണ്ണികൾ; ഇവരുടെ പക്കൽനിന്ന് എട്ട് മൊ​ബൈൽ ഫോണുകളും രണ്ട് കാറും ഒരു ​ബൈക്കും പിടിച്ചെടുത്തു; ലോഡ്ജിൽ നടന്ന പരിശോധയിൽ ​ഗർഭ നിരോധന ഉറകളും ലൈം​ഗിക ഉപകരണങ്ങളും കണ്ടെടുത്തു

  പത്തനംതിട്ട: പന്തളത്ത് മാരക ലഹരി മരുന്നായ എംഡിഎംഎയുമായി അറസ്റ്റിലായവർ വൻ മയക്കുമരുന്ന സംഘത്തിലെ കണ്ണികളെന്ന് സൂചന. അടൂർ കേന്ദ്രമാക്കി പത്തനംതിട്ട, കൊല്ലം, ആലപ്പുഴ ജില്ലകളിലായി ഇവർ ലഹരി മരുന്നുകൾ വിറ്റുവെന്നാണ് പൊലീസ് നൽകുന്ന വിവരം. എട്ടിലേറെ മൊബൈൽ ഫോണുകളും പെൻ​ഡ്രൈവുകളും രണ്ട് കാറുകളും ഒരു ബൈക്കും പൊലീസ് പി‌ടിച്ചെടുത്തിട്ടുണ്ട്. ലോഡ്ജിൽ നടന്ന പരിശോധയിൽ ​ഗർഭ നിരോധന ഉറകളും ലൈം​ഗിക ഉപകരണങ്ങളും കണ്ടെടുത്തതായി പൊലീസ് പറയുന്നു.ഇക്കഴിഞ്ഞ ദിവസമാണ് പന്തളത്ത് ലോഡ്ജിൽ നിന്ന് നിരോധിത മയക്കുമരുന്നായ എം.ഡി.എം.എ യുമായി യുവതി ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിലായത്. […]