പന്തളത്ത് എംഡിഎംഎയുമായി പിടിയിലായവർ വൻ മയക്കുമരുന്ന് സംഘത്തിലെ കണ്ണികൾ; ഇവരുടെ പക്കൽനിന്ന് എട്ട് മൊ​ബൈൽ ഫോണുകളും രണ്ട് കാറും ഒരു ​ബൈക്കും പിടിച്ചെടുത്തു; ലോഡ്ജിൽ നടന്ന പരിശോധയിൽ ​ഗർഭ നിരോധന ഉറകളും ലൈം​ഗിക ഉപകരണങ്ങളും കണ്ടെടുത്തു

പന്തളത്ത് എംഡിഎംഎയുമായി പിടിയിലായവർ വൻ മയക്കുമരുന്ന് സംഘത്തിലെ കണ്ണികൾ; ഇവരുടെ പക്കൽനിന്ന് എട്ട് മൊ​ബൈൽ ഫോണുകളും രണ്ട് കാറും ഒരു ​ബൈക്കും പിടിച്ചെടുത്തു; ലോഡ്ജിൽ നടന്ന പരിശോധയിൽ ​ഗർഭ നിരോധന ഉറകളും ലൈം​ഗിക ഉപകരണങ്ങളും കണ്ടെടുത്തു

Spread the love

 

പത്തനംതിട്ട: പന്തളത്ത് മാരക ലഹരി മരുന്നായ എംഡിഎംഎയുമായി അറസ്റ്റിലായവർ വൻ മയക്കുമരുന്ന സംഘത്തിലെ കണ്ണികളെന്ന് സൂചന. അടൂർ കേന്ദ്രമാക്കി പത്തനംതിട്ട, കൊല്ലം, ആലപ്പുഴ ജില്ലകളിലായി ഇവർ ലഹരി മരുന്നുകൾ വിറ്റുവെന്നാണ് പൊലീസ് നൽകുന്ന വിവരം. എട്ടിലേറെ മൊബൈൽ ഫോണുകളും പെൻ​ഡ്രൈവുകളും രണ്ട് കാറുകളും ഒരു ബൈക്കും പൊലീസ് പി‌ടിച്ചെടുത്തിട്ടുണ്ട്.

ലോഡ്ജിൽ നടന്ന പരിശോധയിൽ ​ഗർഭ നിരോധന ഉറകളും ലൈം​ഗിക ഉപകരണങ്ങളും കണ്ടെടുത്തതായി പൊലീസ് പറയുന്നു.ഇക്കഴിഞ്ഞ ദിവസമാണ് പന്തളത്ത് ലോഡ്ജിൽ നിന്ന് നിരോധിത മയക്കുമരുന്നായ എം.ഡി.എം.എ യുമായി യുവതി ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിലായത്. പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ ഡാൻസാഫ് സംഘവും പന്തളം പോലീസും ചേർന്ന് റെയ്ഡിലാണ് 154 ഗ്രാം എം.ഡി.എം.എയുമായി അഞ്ച് പേർ പിടിയിലായത്.

അടൂർ പറക്കോട് സ്വദേശി രാഹുൽ ആർ(29), കൊല്ലം കുന്നിക്കോട് സ്വദേശിനി ഷാഹിന(23), അടൂർ പള്ളിക്കൽ പെരിങ്ങനാട് സ്വദേശി ആര്യൻ(20), പന്തളം കുടശനാട് സ്വദേശി വിധു കൃഷ്ണൻ(20), കൊടുമൺ സ്വദേശി സജിൻ(20) എന്നിവരാണ് പിടിയിലായത്.പത്തനംതിട്ട ജില്ലയിൽ വ്യാപകമായി ഇവരുടെ സംഘം എം.ഡി.എം.എ വിപണനം നടത്തുന്നതായി ജില്ലാ പോലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഡാൻസാഫ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു പ്രതികൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോഡ്ജിൽ പ്രതികളുടെ സാന്നിധ്യം ഉറപ്പാക്കിയ ശേഷം ലോഡ്ജ് വളഞ്ഞ് പോലീസ് പ്രതികളെ കീഴടക്കുകയായിരുന്നു. നാല് ഗ്രാം മയക്കുമരുന്ന് ഒരാളുടെ കയ്യിൽ നിന്നും ബാക്കി ബാഗിലും മറ്റുള്ളവരുടെ കൈവശത്ത് നിന്നുമാണ് കണ്ടെടുത്തത്.ജില്ലാ നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പിയും ഡാൻ സാഫ് ജില്ലാ നോഡൽ ഓഫീസറുമായ കെ.എ വിദ്യാധരന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘത്തിലെ അംഗങ്ങളായ എസ്.ഐ അജി സാമുവേൽ, എ.എസ് ഐ അജികുമാർ , സി.പി. ഒമാരായ മിഥുൻ ജോസ് , ശ്രീരാജ് , അഖിൽ, ബിനു, സുജിത്, അടൂർ ഡി.വൈ.എസ്.പി ആർ ബിനു, വനിതാ പോലീസ് ഇൻസ്പെക്ടർ ലീലാമ്മ, പന്തളം എസ്.ഐമാരായ ശ്രീജിത്ത്, നജീബ്, സി.പി.ഒ മാരായ അൻവർ ഷാ, രാജേഷ് എന്നിവർ റെയ്ഡിൽ പങ്കെടുത്തു.