സംസ്ഥാനത്ത് മഴ കനക്കുന്നു; ചെറു മിന്നല്‍ പ്രളയ സാധ്യത; ഇന്ന് ഏഴ് ജില്ലയില്‍ ഓറഞ്ച്‌ അലര്‍ട്ട്; കോട്ടയം തിരുവനന്തപുരം ജില്ലകളിലെ വിവിധ താലൂക്കുകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി

സ്വന്തം ലേഖിക തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതല്‍ തീവ്രമഴയ്ക്കുള്ള സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം. ഇത് പ്രകാരം ഇന്ന് ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളിലാകും ഇന്ന് മഴ കനക്കുക. അതുകൊണ്ടുതന്നെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഇന്ന് ഓറഞ്ച് അല‍ര്‍ട്ട് പ്രഖ്യാപിച്ചു. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ടായിരിക്കും. വയനാടും കാസര്‍കോടും മാത്രമാണ് ഇന്ന് അലര്‍ട്ടില്ലാത്തത്. കോട്ടയം ജില്ലയിൽ കനത്ത മഴയെ തുടര്‍ന്ന് മീനച്ചില്‍,​ കാഞ്ഞിരപ്പള്ളി താലൂക്കില്‍ വിദ്യാഭ്യാസ […]