സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇന്ന് രണ്ട് മരണം; കണ്ണൂരില്‍ കാണാതായ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി

സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇന്ന് രണ്ട് മരണം; കണ്ണൂരില്‍ കാണാതായ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി

സ്വന്തം ലേഖിക

കണ്ണൂര്‍: സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇന്ന് രണ്ട് മരണം.

കണ്ണൂര്‍ നെടുമ്പ്രം ചാലില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ രണ്ടര വയസുകാരിയുടെ മൃതദേഹം കണ്ടെത്തി.
കണ്ണൂരില്‍ നാലിടത്താണ് ഇന്നലെ രാത്രി ഉരുള്‍പൊട്ടി മലവെള്ളപ്പാച്ചിലുണ്ടായത്. പ്രദേശത്ത് നിന്ന് രണ്ട് പേരെക്കൂടി കാണാതായിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടിക്കലില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹവും കണ്ടെത്തി. കൂട്ടിക്കല്‍ സ്വദേശി റിയാസ് (43) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. ചുമട്ടുതൊഴിലാളിയാണ് റിയാസ്.

മഴക്കെടുതിയില്‍ ഇന്നലെ നാല് പേര്‍ മരിച്ചിരുന്നു. പത്തനംതിട്ട മല്ലപ്പള്ളി പുറമറ്റം കല്ലുപാലത്ത് തോട്ടിലേക്ക് നിയന്ത്രണം വിട്ട കാര്‍ മറിഞ്ഞ് പാസ്റ്റര്‍ കുമളി ചക്കുപള്ളം വരയന്നൂര്‍ വീട്ടില്‍ വി.എം.ചാണ്ടി (ബിജു, 50), മക്കളായ ഫെബ ചാണ്ടി (24), ബ്ലെസി ചാണ്ടി (18) എന്നിവരും, വിഴിഞ്ഞത്ത് മത്സ്യബന്ധനത്തിനിടെ ശക്തമായ തിരയില്‍പ്പെട്ട് വള്ളം മറിഞ്ഞ് കന്യാകുമാരി ഇനയം പുത്തന്‍തുറ സ്വദേശി കില്‍സണുമാണ് (20) മരിച്ചത്.

അതേസമയം, തുടര്‍ച്ചയായ നാലുദിവസം ഇത്തരത്തില്‍ മഴയെങ്കില്‍ പ്രതിസന്ധിയുണ്ടാകുമെന്നും ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നറിയിപ്പ് നല്‍കി. മഴക്കെടുതി നേരിടാന്‍ ജില്ലകള്‍ക്ക് ഒരു കോടിരൂപ വീതം നല്‍കി. റവന്യു മന്ത്രിയുടെ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. ഫോണ്‍- 807 8548 538.