കനത്ത മഴയിൽ കൂട്ടിക്കൽ ചപ്പാത്തിൽ  ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

കനത്ത മഴയിൽ കൂട്ടിക്കൽ ചപ്പാത്തിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

സ്വന്തം ലേഖകൻ

കോട്ടയം: കനത്ത മഴയെ തുടർന്ന് കൂട്ടിക്കൽ ചപ്പാത്തിൽ
ഒഴുക്കിൽ പെട്ട് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി.
കുട്ടിക്കൽ ,കന്നുപറമ്പിൽ റിയാസ് (44) ൻ്റെ മൃതദേഹം ആണ് ഇന്ന് രാവിലെ 7.30 ഓടെ കൂട്ടിക്കൽ ചപ്പാത്തിന് താഴെ ജലനിധി ടാങ്കിന് സമീപം പുല്ലകയാർ തീരത്തു നിന്ന് കണ്ടെത്തിയത്.

റിയാസിൻ്റെ കൂട്ടുകാർ രാവിലെ എട് മണിയോടെ തിരച്ചിൽ നടത്തുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്. കൂട്ടിക്കൽ ടൗണിലെ ചുമട്ടുത്തൊഴിലാളിയാണ് മരിച്ച റിയാസ്‌.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group