play-sharp-fill

കോവിഡ് കേസുകള്‍ ഉയരുന്നു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഒരു ശതമാനത്തിന് മുകളില്‍; ഇരുപത്തിനാല് മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് മൂവായിരത്തിലധികം കേസുകള്‍

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 3,157 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 4,30,82,345 ആയി ഉയര്‍ന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വീണ്ടും ഒരു ശതമാനം കടന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം, പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.07 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് (തിങ്കളാഴ്ച വരെ) 0.70 ശതമാനവുമാണ്. രാജ്യത്ത് ഇന്നലെ മാത്രം 26 പേരാണ് കോവിഡ് ബാധിച്ച്‌ മരിച്ചത്. ഇതോടെ ആകെ മരണം 5,23,869 ആയി ഉയര്‍ന്നു. […]

മാനസിക രോഗിയായ യുവാവിന്റെ കുത്തേറ്റ് തിരുവല്ല കുന്നന്താനം കീഴടിയിൽ വയോധിക മരിച്ചു

സ്വന്തം ലേഖകൻ തിരുവല്ല: മാനസിക രോഗിയായ യുവാവിന്റെ കുത്തേറ്റ് തിരുവല്ല കുന്നന്താനം കീഴടിയിൽ വയോധിക മരിച്ചു. വിജയമ്മ(62) ആണ് മരിച്ചത്. ഇന്ന് രാവിലെ 9 മണിയോടെ ആയിരുന്നു സംഭവം. വീട്ടിൽ കയറി കുത്തുകയായിരുന്നു. മാനസിക രോഗിയായ അയ്യപ്പൻ എന്ന യാളാണ് കുത്തിയത്. യുവാവിനെ കീഴ് വായ്പൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

തിരഞ്ഞെടുപ്പ് ചൂടിൽ തൃക്കാക്കര; ചരിത്ര വിജയം നേടി നിയമസഭയില്‍ അംഗബലം 100 ആക്കുമെന്ന് അവകാശപ്പെട്ട് എല്‍ഡിഎഫ്; യുഡിഎഫ് ഉമ തോമസിനെ ഇറക്കിയാല്‍ വനിതാ സ്ഥാനാര്‍ത്ഥിയെ പരീക്ഷിക്കാനും സാധ്യത; ബിജെപിയും ആംആദ്മി-ട്വന്റി ട്വന്റി സഖ്യവും കൂടി ഉഷാറാവുന്നതോടെ കളമൊരുങ്ങുന്നത് ചതുഷ്‌കോണ മത്സരത്തിന്

സ്വന്തം ലേഖകൻ കൊച്ചി: തൃക്കാക്കരയില്‍, ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിന് പിന്നാലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലേക്ക് കടന്നതോടെ, എല്‍ഡിഎഫും, എന്‍ഡിഎയും ഉഷാറായി. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ച ഇന്ന് നടക്കും. തിരുവനന്തപുരത്താണ് യോഗം ചേരുക. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പ്രാഥമിക ചര്‍ച്ചകളും നാളെ നടക്കും തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ചരിത്ര വിജയം നേടുമെന്ന് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ പറഞ്ഞു. തിരഞ്ഞെടുപ്പിന് എല്‍ഡിഎഫ് സുസജമാണ്. തിരഞ്ഞെടുപ്പ് കഴിയുന്നതോടെ നിയമസഭയില്‍ എല്‍ഡിഎഫിന്റെ അംഗബലം 100 ആകും എന്നും ഇ പി പറഞ്ഞു. വോട്ടുച്ചോദിക്കുന്നത് കേരളത്തിന്റെ സമഗ്ര വികസനത്തിനെന്നും ജയരാജന്‍ പറഞ്ഞു. നിരവധി […]

പ്രിയപ്പെട്ടവനില്ലാതെ നാലാം വിവാഹവാര്‍ഷികം; “ഹാപ്പി ആനിവേഴ്‌സറി ബേബി മാ…” ; വികാരനിര്‍ഭരമായ കുറിപ്പുമായി മേഘ്‌ന രാജ്

സ്വന്തം ലേഖകൻ കൊച്ചി: മലയാളത്തിന്റെ പ്രിയനടി മേഘ്‌ന രാജിന്റെ ഭര്‍ത്താവായിരുന്ന ചിരഞ്ജീവിയുടെ വിയോഗത്തിൽ ആരാധകര്‍ ഏറെ സങ്കടപ്പെട്ടിരുന്നു. അമ്മയാകുന്ന സന്തോഷം പങ്കുവച്ചു നാളുകള്‍ മാത്രം പിന്നിടുമ്പോഴായിരുന്നു ചിരഞ്ജീവി സര്‍ജയുടെ വിയോഗം. ഹൃദയാഘാതത്തെ തുടര്‍ന്ന് 2020-ലായിരുന്നു ചീരു വിടപറഞ്ഞത്. നീണ്ട പത്ത് വര്‍ഷക്കാലം നീണ്ട പ്രണയത്തിനു ശേഷമായിരുന്നു മേഘ്‌നയുടെയും ചീരുവിന്റെയും വിവാഹം. ഇരുവരുടെയും നാലാം വിവാഹവാര്‍ഷിക ദിനത്തില്‍ ചീരുവിനൊപ്പമുള്ള ഒരു പഴയകാലം ചിത്രം പോസ്റ്റ് ചെയ്ത് ഹൃദയ സ്പര്‍ശിയായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് താരം. ‘റയാനും എനിക്കും ശരിയായ കാര്യങ്ങള്‍ ചെയ്തുതരുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി നിങ്ങളുടെ മാര്‍ഗനിര്‍ദേശം അവന് […]

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്; ട്വന്റി ട്വന്റി മല്‍സരിച്ചേക്കില്ല; ആംആദ്മി മല്‍സരിച്ചാല്‍ പിന്തുണ നല്‍കാൻ തീരുമാനം

സ്വന്തം ലേഖകൻ കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ കഴിക്കമ്പലത്തെ ട്വന്‍റി ട്വന്‍റി ഇത്തവണ മല്‍സരിച്ചേക്കില്ല. ആം ആദ്മി പാര്‍ടി സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ പിന്തുണക്കാനാണ് ആലോചന. കേജരിവാള്‍ എത്തി മുന്നണി പ്രഖ്യാപിച്ചാലും തൃക്കാക്കരയില്‍ ട്വന്‍റി ട്വന്‍റി പരസ്യപ്രചാരണത്തിന് ഇറങ്ങിയേക്കില്ല. പി ടി തോമസിൻ്റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന തൃക്കാക്കര നിയോജകമണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് 31നാണ്. മെയ് നാലിന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. മെയ് പതിനൊന്ന് വരെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം, 12-നാണ് പത്രികകളുടെ സൂക്ഷമപരിശോധന. 16 വരെ പത്രിക പിന്‍വലിക്കാനും സമയം അനുവദിക്കും. ജൂണ് മൂന്നിന് വോട്ടെണ്ണല്‍ നടക്കും. യുഡിഎഫിൻ്റെ […]

സ്കൂൾ തുറക്കാറായപ്പോഴേക്കും നാ​ഗമ്പടം മുനിസിപ്പൽ പാർക്ക് തുറന്ന് കൊടുത്ത് കോട്ടയം നഗരസഭ; ഭരണാധികാരികൾ ഉറക്കമുണർന്നത് പാർക്ക് തുറന്ന് നല്കണമെന്നാവശ്യപ്പെട്ട് തേർഡ് ഐ ന്യൂസ് ഹൈക്കോടതിയെ സമീപിച്ചതോടെ

സ്വന്തം ലേഖകൻ കോട്ടയം: മാർച്ച് അവസാനം അടച്ച സ്കൂളുകൾ തുറക്കാറായപ്പോഴേക്കും നാ​ഗമ്പടം മുനിസിപ്പൽ പാർക്ക് തുറന്ന് കൊടുക്കാൻ തീരുമാനമെടുത്ത് കോട്ടയം നഗരസഭ. കോവിഡ് നിയന്ത്രണങ്ങൾ സർക്കാൻ പിൻവലിച്ചപ്പോൾ തന്നെ പാർക്ക് തുറക്കണമെന്നാവശ്യപ്പെട്ട് നിരവധി വ്യക്തികളും സംഘടനകളും നഗരസഭാ അധികാരികളെ സമീപിച്ചെങ്കിലും അധികാരികൾ കേട്ട ഭാവം നടിച്ചില്ല. പാർക്ക് തുറന്ന് നല്കണമെന്നും, മിതമായ നിരക്കിൽ അവധിക്കാലം ആഘോഷിക്കാനുള്ള സാഹചര്യമൊരുക്കണമെന്നുമാവശ്യപ്പെട്ട് തേർഡ് ഐ ന്യൂസ് ഹൈക്കോടതിയെ സമീപിച്ചതോടെയാണ് നഗരസഭാ അധികാരികൾ ഉറക്കമുണർന്നത്. ആറ് വർഷമായി അടഞ്ഞുകിടക്കുന്ന പാർക്ക് നാശത്തിന്റെ വക്കിലാണെന്നും കോട്ടയത്തെ സാധാരണക്കാരുടെ ഒഴിവ് സമയങ്ങൾ ചിലവഴിക്കാനുള്ള […]

കപ്പലിലേറി കടല്‍ കാണാന്‍ പോയാലോ?അതും 350 രൂപയ്ക്ക് നമ്മുടെ കൊച്ചിയിൽ; ഒറ്റയ്ക്കും 50 പേരുള്ള സംഘമായിട്ടും യാത്ര ചെയ്യാം; പ്രത്യേക പാക്കേജുകളുമായി സാ​ഗരറാണി

സ്വന്തം ലേഖകൻ കപ്പലിലേറി കടല്‍ കാണാന്‍ പോയാലോ?അതും 350 രൂപയ്ക്ക് നമ്മുടെ കൊച്ചിയിൽ. ഒറ്റയ്ക്കും 50 പേരുള്ള സംഘമായിട്ടും യാത്ര ചെയ്യാം. പ്രത്യേക പാക്കേജുകളുമായി സാ​ഗരറാണി പുറം കടലിലേയ്ക്ക് 2 മണിക്കൂര്‍ ​ദൈര്‍ഘ്യമുള്ള കപ്പല്‍ യാത്രയ്ക്ക് അവസരമൊരുക്കുകയാണ് കേരള സര്‍ക്കാറി​ന്റെ കീഴിലുള്ള കേരളാ ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍‍ഡ് നാവി​ഗേഷന്‍ കോര്‍പ്പറേഷന്‍. കൊച്ചി മറൈന്‍ ഡ്രൈവില്‍ നിന്ന് തുടങ്ങുന്ന സാഗരറാണി കപ്പല്‍ 10 കിലോമീറ്റര്‍ വരെ പുറംകടലിലേക്ക് പോകും. കടലി​​ന്റെ സൗന്ദര്യം നുകര്‍ന്ന് ബോള്‍​ഗാട്ടി പാലസ്, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്, കണ്‍ടെയ്നര്‍ ടണല്‍, മട്ടാഞ്ചേരി, വൈപ്പിന്‍, […]

പൊലീസ് റെയ്ഡിനെ തുടര്‍ന്ന് അധോലോക നായകന്റെ മകളെ മരിച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യയെന്ന് പൊലീസ്; എന്നാൽ റെയ്ഡിനിടയിൽ നടന്ന മർദ്ദനമാണ് മരണ കാരണമെന്ന് ദൃക്സാക്ഷികൾ

സ്വന്തം ലേഖകൻ ചണ്ടോലി: പൊലീസ് റെയ്ഡിനെ തുടര്‍ന്ന് അധോലോക നായകന്റെ മകളെ മരിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ചണ്ടോലി ജില്ലയിലാണ് സംഭവം നടന്നത്. പ്രസിദ്ധ കുറ്റവാളിയും അധോലോക നായകനും ആയിരുന്ന കനൈയ്യ യാദവിന്റെ മകള്‍ നിഷ യാദവിനെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കനൈയ്യയുടെ വീട്ടില്‍ റെയ്ഡ് നടത്തിയ പോലീസുകാര്‍ക്ക് ആളെ കണ്ടെത്താന്‍ സാധിച്ചില്ല. ഇതിന് പിന്നാലെയാണ് മൂത്തമകളായ നിഷയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടി ആത്മഹത്യ ചെയ്തതാണ് എന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. അതേസമയം, പെണ്‍കുട്ടിയുടെ മരണകാരണം പോലീസിന്റെ ക്രൂരമായ മര്‍ദ്ദനമാണെന്ന് പരിസരവാസികള്‍ […]

വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയില്‍ അറസ്റ്റ് ചെയ്യപ്പെട്ട പിസി ജോര്‍ജിന് സ്വീകരണം നൽകാൻ ക്രൈസ്തവ സംഘടനകള്‍; ഇന്ന് കോട്ടയത്ത് വച്ച് നടക്കുന്ന ചടങ്ങിൽ ക്രൈസ്തവമത മേലധ്യക്ഷന്‍ പങ്കെടുക്കും

സ്വന്തം ലേഖകൻ തിരുവനന്തപുരം: മുസ്ലീം സംഘടനകളുടെ പരാതിയില്‍ അറസ്റ്റ് ചെയ്യപ്പെട്ട പിസി ജോര്‍ജിന് സ്വീകരണം ഒരുക്കാന്‍ തയാറെടുത്ത് ക്രൈസ്തവ സംഘടനകള്‍. നാളെ വൈകിട്ട് അഞ്ചിന് വിവിധ ക്രൈസ്തവ സംഘടനകളുടെ നേതൃത്വത്തില്‍ പിസി ജോര്‍ജിന് കോട്ടയത്ത് വച്ച്‌ സ്വീകരണം നല്‍കും. ക്രൈസ്തവമത മേലധ്യക്ഷന്‍മാരും യോഗത്തില്‍ പങ്കെടുക്കും. ഇസ്ലാമിക ഭീകരരെ പ്രീതിപ്പെടുത്താന്‍ പിണറായിയുടെ പോലീസ് അനന്തപുരി ഹിന്ദു മഹാസമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ മറവിലായിരുന്നു പിസിയെ ഇന്നലെ അറസ്റ്റ് ചെയ്തത്. ഇന്നലെ പുലര്‍ച്ചെ ഈരാറ്റുപേട്ടയിലെ വീട്ടില്‍ നിന്ന് വന്‍ പോ ലീസ് സന്നാഹത്തോടെ […]

നീ ഇറങ്ങി പോടാ, നീയാണോ പരാതിക്കാരന്‍, നീ പരാതിക്കാരന്റെ ആരാണ്; പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയുമായി സുഹൃത്തിനൊപ്പം സ്റ്റേഷനില്‍ എത്തിയ ഡിവൈഎഫ്‌ഐ നേതാവിനു നേരെ പൊലീസ് ഉദ്യോഗസ്ഥരുടെ ആക്രോശവും മർദ്ദനവും

സ്വന്തം ലേഖകൻ മലപ്പുറം: പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയുമായി സുഹൃത്തിനൊപ്പം സ്റ്റേഷനില്‍ എത്തിയ ഡിവൈഎഫ്‌ഐ നേതാവിനെ സ്റ്റേഷനിലേക്ക് വലിച്ചിഴച്ച്‌ പൊലീസ് ഉദ്യോഗസ്ഥര്‍. നീ ഇറങ്ങി പോടാ, നീയാണോ പരാതിക്കാരന്‍, നീ പരാതിക്കാരന്റെ ആരാണ് എന്നിങ്ങനെയുള്ള ആക്രോശവും നടത്തിയെന്ന് പരാതി. ഡിവൈഎഫ്‌ഐയുടെ പള്ളിക്കല്‍ മേഖല സെക്രട്ടറി ഹണിലാലിനെയാണ് തേഞ്ഞിപ്പലം പൊലീസുകാര്‍ സ്റ്റേഷനിലേക്ക് വലിച്ചിഴച്ച്‌ മര്‍ദ്ദിച്ചതായി പരാതി ഉയര്‍ന്നത്. ”നീ ഇറങ്ങി പോടാ. നീയാണോ പരാതിക്കാരന്‍. നീ പരാതിക്കാരന്റെ ആരാണ്. നീ ഇറങ്ങി നില്‍ക്കെടാ. വെറുതെ നീ ശാഠ്യം കാണിക്കരുത്. നീ കളിക്കാന്‍ നില്‍ക്കരുത്. പരാതിയെക്കുറിച്ച്‌ ഞങ്ങള്‍ നോക്കിക്കോളാം. […]