പ്രിയപ്പെട്ടവനില്ലാതെ നാലാം വിവാഹവാര്‍ഷികം; “ഹാപ്പി ആനിവേഴ്‌സറി ബേബി മാ…” ;  വികാരനിര്‍ഭരമായ കുറിപ്പുമായി മേഘ്‌ന രാജ്

പ്രിയപ്പെട്ടവനില്ലാതെ നാലാം വിവാഹവാര്‍ഷികം; “ഹാപ്പി ആനിവേഴ്‌സറി ബേബി മാ…” ; വികാരനിര്‍ഭരമായ കുറിപ്പുമായി മേഘ്‌ന രാജ്

സ്വന്തം ലേഖകൻ

കൊച്ചി: മലയാളത്തിന്റെ പ്രിയനടി മേഘ്‌ന രാജിന്റെ ഭര്‍ത്താവായിരുന്ന ചിരഞ്ജീവിയുടെ വിയോഗത്തിൽ ആരാധകര്‍ ഏറെ സങ്കടപ്പെട്ടിരുന്നു.

അമ്മയാകുന്ന സന്തോഷം പങ്കുവച്ചു നാളുകള്‍ മാത്രം പിന്നിടുമ്പോഴായിരുന്നു ചിരഞ്ജീവി സര്‍ജയുടെ വിയോഗം. ഹൃദയാഘാതത്തെ തുടര്‍ന്ന് 2020-ലായിരുന്നു ചീരു വിടപറഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നീണ്ട പത്ത് വര്‍ഷക്കാലം നീണ്ട പ്രണയത്തിനു ശേഷമായിരുന്നു മേഘ്‌നയുടെയും ചീരുവിന്റെയും വിവാഹം. ഇരുവരുടെയും നാലാം വിവാഹവാര്‍ഷിക ദിനത്തില്‍ ചീരുവിനൊപ്പമുള്ള ഒരു പഴയകാലം ചിത്രം പോസ്റ്റ് ചെയ്ത് ഹൃദയ സ്പര്‍ശിയായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് താരം.

‘റയാനും എനിക്കും ശരിയായ കാര്യങ്ങള്‍ ചെയ്തുതരുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി നിങ്ങളുടെ മാര്‍ഗനിര്‍ദേശം അവന് ആവശ്യമാണെന്ന് എനിക്കറിയാം, അതാണ് ദൈവത്തോട് ക്ഷമിക്കാനുള്ള ഒരേയൊരു കാരണവും. ഹാപ്പി ആനിവേഴ്‌സറി ബേബി മാ’ മേഘ്‌ന കുറിച്ചു. താരത്തിന്റെ ഈ പോസ്റ്റിനെ ആരാധകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.