play-sharp-fill

നാട്ടില്‍ എത്തിയാല്‍ അറസ്റ്റെന്ന് ഉറപ്പായതോടെ ദുബായില്‍ ഒളി സങ്കേതത്തില്‍ തുടര്‍ന്ന് നടന്‍; കണ്ടെത്താന്‍ ഇന്റര്‍പോളിന്റെ സഹായം തേടി അന്വേഷണ സംഘം; ബ്ലൂ കോര്‍ണര്‍ നോട്ടീസ് ഇറക്കാന്‍ കേന്ദ്രത്തെ സമീപിച്ച്‌ പൊലീസ്; വിജയ് ബാബുവിനെതിരെ നടപടി കടുപ്പിക്കാന്‍ അന്വേഷണ സംഘം

സ്വന്തം ലേഖകൻ കൊച്ചി: നടി നല്‍കിയ പീഡന കേസില്‍ അറസ്റ്റു ഭയന്ന് ദുബായില്‍ ഒളിവില്‍ കഴിയുന്ന വിജയ് ബാബുവിനെതിരെ നടപടി കടുപ്പിക്കാന്‍ അന്വേഷണ സംഘം. വിജയ് ബാബുവിനെ കണ്ടെത്താന്‍ ഇന്‍ര്‍പോള്‍ സഹായം അടക്കം തേടാനാണ് അന്വേഷണ സംഘം ഒരുങ്ങുന്നത്. ഇന്‍ര്‍പോളിനെക്കൊണ്ട് ബ്ലൂകോര്‍ണര്‍ നോട്ടീസ് പുറത്തിറക്കി ഇയാളുടെ ഒളിസങ്കേതം കണ്ടെത്തുകയാണ് ലക്ഷ്യം. ഇതിനായി ആഭ്യന്തരമന്ത്രാലയത്തെ സമീപിച്ചു. ബ്ലൂകോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുന്നതിന് മന്ത്രാലയത്തിന്റെ ഭാഗത്തുനിന്നുള്ള അന്തിമ നടപടികള്‍ പൂര്‍ത്തിയാക്കിയതായി കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മിഷണര്‍ വി.യു. കുര്യാക്കോസ് പറഞ്ഞു. ബ്ലൂകോര്‍ണര്‍ നോട്ടീസ് പുറത്തിറക്കിയാല്‍ ഏത് വിദേശരാജ്യത്ത് എവിടെയാണെന്ന് […]

പി ടി തോമസുമായും ഉമ തോമസുമായും മികച്ച ബന്ധം; ഉമ തോമസ് സ്ഥാനാര്‍ത്ഥിയായി വന്നിട്ടും ഇക്കാര്യം സൂചിപ്പിച്ചു കൊണ്ട് ഒരു ഫെയ്സ്ബു​ക്ക് പോസ്റ്റു പോലും ഇല്ല; കോണ്‍​ഗ്രസ് നേതാവിന്റെ അസാന്നിധ്യം ചര്‍ച്ചയാവുന്നു; തൃക്കാകരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ലാലി വിന്‍സെന്റോ..?

സ്വന്തം ലേഖകൻ കൊച്ചി: തൃക്കാകര ഉപതിരഞ്ഞെടുപ്പില്‍ സിപിഐഎം പരി​ഗണിക്കുന്നത് മുന്‍ കെപിസിസി വൈസ് പ്രസിഡന്റ് ലാലി വിന്‍സെന്റിനെയാണെന്ന് രാഷ്ട്രീയ വൃത്തങ്ങളില്‍ ചര്‍ച്ച. മണ്ഡലത്തില്‍ ബന്ധങ്ങളുളള കോണ്‍​ഗ്രസ് നേതാവിനെയാണ് സിപിഐഎം സ്ഥാനാര്‍ത്ഥിയാക്കാന്‍ ഒരുങ്ങുന്നത് എന്ന സൂചനകളുണ്ടായിരുന്നു. ഇത് ലാലി വിന്‍സെന്റിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. കഴിഞ്ഞ കുറച്ച്‌ നാളുകളായി കോണ്‍​ഗ്രസ് വേദികളില്‍ ലാലി വിന്‍സെന്റ് സജീവമല്ല. മുന്‍ എംപി കെ വി തോമസുമായും ലാലി വിന്‍സെന്റിന് നല്ല ബന്ധമാണുളളത്. തൃക്കാകരയില്‍ കോണ്‍​ഗ്രസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യാതൊന്നും ലാലി വിന്‍സെന്റിന്റെ സോഷ്യല്‍‌മീഡിയ പ്രൊഫൈലില്ല. രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട […]

പാലാ വലവൂരിൽ സർക്കാർ വാഹനം നിയന്ത്രണം വിട്ടു മറിഞ്ഞ് അപകടം

സ്വന്തം ലേഖകൻ കോട്ടയം :പാലാ വലവൂരിൽ സർക്കാർ വാഹനം നിയന്ത്രണം വിട്ടു മറിഞ്ഞു. ടൗണിൽ തന്നെയാണ് അപകടമുണ്ടായത്.ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. വനിതാ ശിശു വികസന വകുപ്പ് ,വനിതാ പ്രൊട്ടക്ഷൻ ഓഫീസറുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്.

സ്ത്രീകളുടെ അടിവസ്ത്രങ്ങൾ തുടർച്ചയായി മോഷണം പോകുന്നുവെന്ന് പരാതി; മോഷ്ടാവിനെകുറിച്ചറിഞ്ഞ നാട്ടുകാർ ഞെട്ടി; യുവാവിന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയത് വിവിധ പ്രായക്കാരായ സ്ത്രീകളുടെ അഞ്ഞൂറോളം അടിവസ്ത്രങ്ങൾ; ഒടുവിൽ പ്രതി ഒളിവിൽ

സ്വന്തം ലേഖകൻ കിളിമാനൂർ: നാട്ടിലെ സ്ത്രീകളുടെ അടിവസ്ത്രങ്ങൾ തുടർച്ചയായി മോഷണം പോകുന്നുവെന്ന പരാതി വരാൻ തുടങ്ങിയിട്ട് വർഷങ്ങളായി. കാണാതായത് അടിവസ്ത്രമായതിനാൽ പലരും പുറത്തു പറഞ്ഞില്ല. പോലിസ് സ്റ്റേഷനിലും പരാതി കൊടുക്കാൻ മടിച്ചു. ചെറിയ കുട്ടികളുടെ മുതൽ മുതിർന്നവരുടെ വരെ അടിവസ്ത്രമാണ് മോഷ്ടിക്കുന്നത്. ഒടുവിൽ കള്ളനെ കണ്ടു നാട്ടുകാർ ഞെട്ടി. അയൽക്കാരനായ ഹരി എസ് ടിയാണ് ഈ ഷഡ്ഢി മോഷ്ടാവ്. ഏകദേശം 500 ഓളം അടിവസ്ത്രം ഇദ്ദേഹത്തിന്റെ വീട്ടിൽ നിന്നും കണ്ടുകിട്ടി. സ്ത്രീകൾ കുളിക്കുമ്പോൾ കുളിമുറിയിൽ ഒളിഞ്ഞ് നോക്കുന്നതാണ് ഈ ചെറുപ്പക്കാരന്റെ പ്രധാന പരിപാടിഎന്നാണ് സ്ത്രീകളുടെ […]

വിവാഹ ദിവസം കല്യാണ വണ്ടിയാക്കി മാറ്റിയത് കേരള സര്‍ക്കാരി​ന്റെ സ്വന്തം ആനവണ്ടിയെ; തന്റെ ജീവിത സൗഭാഗ്യങ്ങള്‍ എല്ലാം കൊണ്ടുവന്ന കെ എസ് ആർ.ടി.സിയെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിവാഹയാത്രയിലും ഒപ്പം കൂട്ടി പൊൻകുന്നം സ്വദേശിയായ അഖിൽ

സ്വന്തം ലേഖകൻ കോട്ടയം: വിവാഹ ദിവസം കല്യാണ വണ്ടിയാക്കി മാറ്റിയത് കേരള സര്‍ക്കാരി​ന്റെ സ്വന്തം ആനവണ്ടിയെ. തന്റെ ജീവിത സൗഭാഗ്യങ്ങള്‍ എല്ലാം കൊണ്ടുവന്ന കെ എസ് ആർ.ടി.സിയെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിവാഹയാത്രയിലും ഒപ്പം കൂട്ടി പൊൻകുന്നം സ്വദേശിയായ അഖിൽ. വധൂവരന്‍മാരുടെ വിവാഹ ദിവസമുള്ള യാത്രകള്‍ എല്ലാം ഈ ബസില്‍ തന്നെ ആയിരുന്നു. ആര്‍എന്‍സി 816 ബസിനോടുള്ള അഖിലിന്റെ പ്രിയത്തിന് പിന്നില്‍ ഒരു കഥയുണ്ട്. ചെങ്ങന്നൂര്‍ തന്ത്രവിദ്യാപീഠത്തില്‍ വിദ്യാര്‍ഥിയായിരിക്കെ അഖിലിന്റെ സ്ഥിരം യാത്ര ഈ ബസിലായിരുന്നു. ബസ് യാത്രയ്ക്കിടയിലാണ് തമ്പലക്കാട് എന്‍എസ്‌എസ് യുപി സ്‌കൂളിലെ […]

വില്ലന്‍പരിവേഷം ലഭിച്ചതോടെ ഷവര്‍മ കച്ചവടം തകർന്നടിഞ്ഞു ; അറേബ്യന്‍ ഭക്ഷണങ്ങളായ ഷവര്‍മ, കുഴിമന്തി, അല്‍ഫാം, ബാര്‍ബി ക്യൂ കച്ചവടങ്ങളിൽ വൻ ഇടിവ്

സ്വന്തം ലേഖകൻ കോട്ടയം. വില്ലന്‍പരിവേഷം ലഭിച്ചതോടെ ഷവര്‍മ കച്ചവടത്തില്‍ വന്‍ ഇടിവ്. അറേബ്യന്‍ ഭക്ഷണങ്ങളായ ഷവര്‍മ, കുഴിമന്തി, അല്‍ഫാം, ബാര്‍ബി ക്യൂ തുടങ്ങിയവയുടെ കച്ചവടം തകർന്നടിഞ്ഞു. ഷവര്‍മ കഴിച്ചതിന് പിന്നാലെയുള്ള മരണവും തുടര്‍ന്നുണ്ടായ ഭക്ഷ്യവിഷബാധയുമൊക്കെ കച്ചവടം പകുതിയിലും താഴേയ്ക്കെത്തിച്ചെന്ന് കടഉടമകള്‍. അവധിക്കാലമായതോടെ അറേബ്യന്‍ വിഭവങ്ങളുടേ മാര്‍ക്കറ്റ് പതിവില്ലാത്ത വിധം ഉയര്‍ന്നിരുന്നു. കുട്ടികളടക്കം ബേക്കറികളിലും ഹോട്ടലുകളിലും അറേബ്യന്‍ വിഭവങ്ങള്‍ മാത്രം തേടിയെത്തുമായിരുന്നു. പെരുന്നാളിന് ശേഷം കച്ചവടം വീണ്ടും ഉയരുന്നതിനിടെയാണ് ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചര്‍ച്ചയായത്. ഇതോടെ മാതാപിതാക്കള്‍ കുട്ടികളെ കര്‍ശനമായി വിലക്കുകയും ചെയ്തു. ജില്ലയില്‍ വ്യാപകമായി […]

കോട്ടയത്ത് ഫലവൃക്ഷത്തൈകളുടെ വില്‍പന വ്യാപകമാകുന്നു; ലഭിക്കുന്ന തൈകൾ ​ഗുണനിലവാരമില്ലാത്തത് ; നടപടിയെടുക്കണമന്ന് കർഷകർ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയില്‍ ഫലവൃക്ഷത്തൈകളുടെ വില്‍പന വ്യാപകമാകുന്നു, ഇതിനൊപ്പം ലഭിക്കുന്ന തൈകള്‍ക്കു ഗുണനിലവാരമില്ലെന്നു ആക്ഷേപം. അത്യുല്‍പാദനശേഷിയുള്ളതും, ചുരുങ്ങിയ കാലത്തിനുള്ളില്‍ ഫലം പുറപ്പെടുവിക്കുന്നതുമായ തൈകള്‍ എന്ന പേരിലാണു ഗുണനിലവാരമില്ലാത്ത തൈകള്‍ വില്‍പന നടത്തുന്നത്‌. ഫലവൃക്ഷത്തൈകളുടെ പരിപാലനത്തിനായി കേന്ദ്ര സംസ്‌ഥാന സര്‍ക്കാരുകളുടെ നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ചതോടെ കര്‍ഷകര്‍ ഈ മേഖലയിലേക്ക്‌ ആകൃഷ്‌ടരായിരിക്കുകയാണ്‌. പ്ലാവ്‌, മാവ്‌, ജാതി, റമ്ബൂട്ടന്‍, തെങ്ങ്‌, മാംഗോസ്‌റ്റിന്‍, പേര തുടങ്ങിയ നിരവധി ഫല വൃക്ഷങ്ങളുടെ തൈകള്‍ക്കു വിപണിയില്‍ ആവശ്യക്കാര്‍ വര്‍ധിച്ചിരിക്കുകയാണ്‌. ഇത്തരം തൈകള്‍ വാങ്ങി പരിപാലിക്കുന്ന കര്‍ഷകര്‍ക്ക്‌ അതിന്റെ ഗുണം ലഭിക്കുന്നതുമില്ലെന്നാണു പരാതി. […]

ചെങ്ങന്നൂരിൽ കെഎസ്ആര്‍ടിസി സ്വിഫ്റ്റും കാറും കൂട്ടിയിടിച്ച് അപകടം; രണ്ടുപേർ മരിച്ചു

സ്വന്തം ലേഖകൻ ചെങ്ങന്നൂർ: മുളക്കുഴയില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മരണം. ചേര്‍ത്തല സ്വദേശികളായ ഷിനോയ്, വിഷ്ണു എന്നിവരാണ് മരിച്ചത്. ചേര്‍ത്തലയില്‍ നിന്നെത്തിയ കാറും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി കെ സ്വിഫ്റ്റും കൂട്ടിയിടിക്കുകയായിരുന്നു. രാത്രി 11.30ഓടെയാണ് അപകടം. മുളക്കുഴ വില്ലേജ് ഓഫീസിന് സമീപം കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസും ഇയോണ്‍ കാറുമാണ് കൂട്ടിയിടിച്ചത്. കാറിനുള്ളില്‍ കുടുങ്ങിയ യാത്രക്കാരെ നാട്ടുകാരും പോലീസും ഫയർഫോഴ്സും ചേർന്ന് പുറത്ത് എത്തിക്കുകയായിരുന്നു. കാര്‍ അമിത വേഗതയിലായിരുന്നെന്നാണ് പൊലീസ് അനുമാനം. അപകടത്തിന് കാരണം ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാമെന്നും പൊലീസ് പറയുന്നു. […]

തൊടുപുഴ ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ കാലിന് പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ച സംഭവം; സ്ത്രീ അറസ്റ്റിൽ

സ്വന്തം ലേഖകൻ തൊടുപുഴ: നഗരത്തിലെ ബസ്‌ കാത്തിരിപ്പുകേന്ദ്രത്തില്‍ കാലിന് പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ച സംഭവത്തില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്ന സ്‌ത്രീ അറസ്‌റ്റില്‍. കൊല്ലപ്പെട്ടയാള്‍ മദ്യം പങ്കുവയ്‌ക്കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്നാണു സ്‌ത്രീ കാലില്‍ വെട്ടിയെന്നാണ്‌ പോലീസ്‌ കണ്ടെത്തല്‍. ഉടുമ്പന്നൂര്‍ നടൂപ്പറമ്പില്‍ അബ്‌ദുള്‍ സലാം (52) ആണ്‌ മരിച്ചത്‌. നഗരത്തില്‍ അലഞ്ഞുനടക്കുന്ന വെള്ളിയാമറ്റം പന്നിമറ്റം തെക്കേതില്‍ വീട്ടില്‍ സെലീന(50)യാണ്‌ അറസ്‌റ്റിലായത്‌. തിങ്കളാഴ്‌ച്ച വൈകിട്ട്‌ ഏഴ്‌ മണിയോടെയാണ്‌ സംഭവം. പിടിച്ചുപറി, മോഷണക്കേസുകളില്‍ ഉള്‍പ്പെട്ട അബ്‌ദുള്‍ സലാം പതിവായി തൊടുപുഴ ടൗണ്‍ഹാളിനു സമീപത്തെ വെയിറ്റിങ്‌ ഷെഡിലാണ്‌ കിടന്നുറങ്ങിയിരുന്നത്‌. അതേ സമയം സെലീന കാത്തിരിപ്പുകേന്ദ്രത്തിലെത്തി […]

കാസർകോട് ചെറുവത്തൂരിൽ സ്വകാര്യബസ് തലകീഴായി മറിഞ്ഞ് അപകടം; നിരവധിപേർക്ക് പരിക്ക്

സ്വന്തം ലേഖകൻ കാസര്‍കോട്: ചെറുവത്തൂർ മട്ടാലയില്‍ സ്വകാര്യബസ് തലകീഴായി മറിഞ്ഞു. നിരവധി പേര്‍ക്ക് പരിക്ക്. ചെറുവത്തൂരില്‍ മട്ടലായില്‍ ദേശീയ പാതയില്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളിന് സമീപമാണ് അപകടമുണ്ടായത്. കാഞ്ഞങ്ങാട് നിന്ന് കണ്ണൂരിലേക്ക് സര്‍വീസ് നടത്തുന്ന ഫാത്തിമാ ബസ്സാണ് തലകീഴായി മറിഞ്ഞത്. ഇതൊരു സ്ഥിരം അപകടമേഖലയാണെന്ന് നാട്ടുകാര്‍ പറയുന്നു. അപകടസമയത്ത് ശക്തമായ മഴയും കാറ്റും ഉണ്ടായിരുന്നതായും പ്രദേശവാസികള്‍ പറയുന്നു. പരിക്കേറ്റവരെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ആരുടെയും പരിക്ക് ഗുരുതരമല്ല. ഫയര്‍ഫോഴും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കി.