play-sharp-fill

കറുകച്ചാലിൽ സംരക്ഷണഭിത്തി തകര്‍ത്ത് വാഹനങ്ങള്‍ പള്ളിമുറ്റത്തേയ്ക്ക്: മതില്‍ വീണ്ടും കെട്ടിപ്പൊക്കിയാലും ദിവസങ്ങള്‍ക്കുള്ളില്‍ പിന്നെയും അപകടം

സ്വന്തം ലേഖകൻ കറുകച്ചാല്‍ : പനയമ്ബാല സെന്റ് സെബാസ്റ്റ്യന്‍ പള്ളിയ്ക്ക് സമീപത്തെ സംരക്ഷണഭിത്തി തകര്‍ന്ന് വാഹനങ്ങള്‍ പള്ളിമുറ്റത്തേക്ക് മറിയുന്നത് തുടര്‍ക്കഥയാകുന്നു. മതില്‍ വീണ്ടും കെട്ടിപ്പൊക്കിയാലും ദിവസങ്ങള്‍ക്കുള്ളില്‍ പിന്നെയും അപകടം നടക്കുകയാണ്. കോട്ടയം,കോഴഞ്ചേരി റോഡിന്റെ ഭാഗമായ കറുകച്ചാല്‍, നെടുങ്ങാടപ്പള്ളി റോഡില്‍ പനയമ്ബാലയിലെ എസ്.ആകൃതിയിലുള്ള വളവിനോട് ചേര്‍ന്നാണ് പള്ളിവക സ്ഥലം. ഇവിടെ പാരിഷ്ഹൗസിന്റെ മുറ്റത്തേക്കാണ് വാഹനങ്ങള്‍ ഇടിച്ചു മറിയുന്നത്. കൊടുംവളവായതിനാല്‍ ഇരുഭാഗത്തു നിന്ന് വരുന്ന വാഹനങ്ങള്‍ നിയന്ത്രണംവിട്ട് തെന്നി മതിലിടിച്ച്‌ തകര്‍ത്ത ശേഷം മുറ്റത്തേക്കാണ് മറിയുന്നത്. 50 അടി നീളവും 12 അടി ഉയരവുമുള്ള റോഡിന്റെ സംരക്ഷണഭിത്തി […]

കോട്ടയത്ത് കനത്തമഴയില്‍ ഉരുള്‍പൊട്ടല്‍; വീട് തകര്‍ന്നു: അപകട സമയത്ത് വീട്ടിലുണ്ടായിരുന്നത് ആറ് പേർ

സ്വന്തം ലേഖകൻ കോട്ടയം: ഭരണങ്ങാനം കടനാട് പഞ്ചായത്ത് അതിര്‍ത്തിയായ കയ്യൂര്‍ നാടുകാണിയില്‍ ഇന്നലെ രാത്രിയിലെ കനത്തമഴയില്‍ ഉരുള്‍പൊട്ടലുണ്ടായി. സംഭവത്തില്‍ വീട് തകര്‍ന്നു. അപകട സമയത്ത് വീട്ടില്‍ ആറ് പേരുണ്ടായിരുന്നു. എന്നാല്‍ ആര്‍ക്കും അപകടമൊന്നും സംഭവിച്ചിട്ടില്ല. അതേസമയം, വീടിന്‍്റെ അടുക്കളയടക്കം തകര്‍ന്നിട്ടുണ്ട്. സംഭവ സ്ഥലം കേരള കോണ്‍ഗ്രസ് (എം) നേതാവ് ജോസ് കെ മാണി എം പി സന്ദര്‍ശിച്ചു. താഹസീല്‍ദാര്‍ എസ് ശ്രീജിത്തിനെയും മറ്റ് റവന്യൂ ഉദ്യോഗസ്ഥരെയും വിളിച്ചുവരുത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് നിര്‍ദേശിച്ചു . നാശനഷ്ടം വന്ന വീടുകള്‍ക്ക് അടിയന്തരമായ ധനസഹായം അനുവദിക്കണമെന്ന് കലക്ടറോട് […]

വെറുതെ പേടിപ്പിച്ചു! പരിവാഹന്‍ സൈറ്റുമായി ഇന്റലിജന്‍സ് കാമറകള്‍ ബന്ധിപ്പിക്കുന്നതിലെ കാല താമസം മൂലം കണ്ണ് തുറക്കാതെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കാമറകള്‍

സ്വന്തം ലേഖകൻ ആലപ്പുഴ: നാടാകെ ഇന്റലിജന്‍സ് കാമറകള്‍ സ്ഥാപിച്ചതോടെ വാഹന യാത്രക്കാര്‍ അതീവ ജാഗ്രതയിലാണ്. നിയമ ലംഘനം നടത്തിയവരാവട്ടെ, പിഴ ചുമത്തിയുള്ള നോട്ടീസ് ഇന്ന് വരും, നാളെ വരും എന്നോര്‍ത്ത് ആകെ അങ്കലാപ്പി​ലുമാണ്.എന്നാല്‍ അതേ കാമറകള്‍ ഇന്നോളം പ്രവര്‍ത്തനം തുടങ്ങി​യി​​ട്ടി​ല്ലെന്നറി​യുമ്ബോഴാണ് പലരും ആശ്വസി​ക്കുന്നത്. കാമറകളും പരിവാഹന്‍ സൈറ്റും സംയോജിപ്പിക്കുന്നതിലെ കാലതാമസമാണ് പ്രവര്‍ത്തനം ആരംഭിക്കുന്നതിന് തടസമായതെന്നാണ് അറി​യുന്നത്. കഴിഞ്ഞ മാസം പ്രവര്‍ത്തനമാരംഭിക്കുമെന്ന മുന്നറിയിപ്പോടെയാണ് ജില്ലയിലെ പ്രധാന കേന്ദ്രങ്ങളില്‍ ഇ.ഐ കാമറകള്‍ സ്ഥാപിച്ചത്. വര്‍ദ്ധിച്ചു വരുന്ന റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനൊപ്പം, സര്‍ക്കാര്‍ ഖജനാവിലേക്ക് പണം ഒഴുകിയെത്തുമെന്നാണ് പ്രതീക്ഷ. ഇടതുവശത്തുകൂടിയുള്ള […]

പാലായിൽ പൊ​ട്ടി​വീ​ണ വൈ​ദ്യു​തി ലൈ​നി​ല്‍ നിന്ന് ഷോക്കേറ്റ് വയോധികൻ മ​രി​ച്ച നി​ല​യി​ല്‍

സ്വന്തം ലേഖകൻ പാ​ലാ : വ​യോ​ധി​ക​നെ വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. മു​ത്തോ​ലി കു​രു​വി​നാ​ല്‍ തെ​ക്കും​മു​റി ഓ​ലി​ക്ക​ല്‍ ഒ.​കെ. വാ​സു (65) ആ​ണ് മ​രി​ച്ച​ത്. തെ​ക്കും​മു​റി​യി​ല്‍ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ക​യാ​ണ് വാ​സു. വീ​ടി​ന് നൂ​റു മീ​റ്റ​ര്‍ പു​റ​കി​ലാ​ണ് മ​ക​ന്‍റെ വീ​ട്. ജന്മദി​ന ആ​ഘോ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വാ​സു​വും ഭാ​ര്യ​യും ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി മ​ക​ന്‍റെ വീ​ട്ടി​ലാ​ണ് താ​മ​സി​ച്ച​ത്. ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ചെ 4.30നു സ്വ​ന്തം വീ​ട്ടി​ലേ​ക്ക് വാ​സു മാ​ത്രം മ​ട​ങ്ങി. ആ​റി​ന് ഇ​ദേ​ഹം പറമ്പിൽ പ​ണി​യെ​ടു​ക്കു​ന്ന​താ​യി ചി​ല​ര്‍ ക​ണ്ടി​രു​ന്നു. എ​ന്നാ​ല്‍ ഏ​ഴോ​ടെ വൈ​ദ്യു​തി കമ്പി ദേ​ഹ​ത്ത് ചു​റ്റി​യ നി​ല​യി​ല്‍ […]

ലഹരി വസ്‌തുക്കളുടെ ഉപയോഗവും വില്‍പനയും യുവാവ്‌ നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തില്‍ അന്വേഷണം: കണ്ടെത്തിയത് ചന്ദന മരക്കഷ്‌ണങ്ങളും വന്യജീവികളുടെ നഖങ്ങളും: യുവാവ്‌ അറസ്‌റ്റില്‍

സ്വന്തം ലേഖകൻ മാവേലിക്കര: ലഹരി വസ്‌തുക്കളുടെ ഉപയോഗവും വില്‍പനയും യുവാവ്‌ നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തില്‍ എക്‌സൈസ്‌ റേഞ്ച്‌ ഇന്‍സ്‌പെക്‌ടര്‍ പി.ബിജുവിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിൽ വന്യജീവികളുടെ തോലോട്‌ കൂടിയ നഖങ്ങളും ചന്ദനമരത്തിന്റെ കഷ്‌ണങ്ങളും കണ്ടെത്തി. ചെറുകുന്നം ചെമ്ബള്ളി വീട്ടില്‍ വിഷ്‌ണു(27)വാണ്‌ എക്‌സൈസ്‌ പരിശോധനയില്‍ പിടിയിലായത്. ചാരുംമൂട്‌ സ്വദേശിയായ വിഷ്‌ണു കഴിഞ്ഞ രണ്ടു വര്‍ഷമായി അമ്മയോടൊപ്പം ചെറുകുന്നത്ത്‌ വാടകവീട്ടിലാണ്‌ താമസം. ഒരാഴ്‌ചയോളം ഇയാള്‍ എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. ഇന്നലെ രാവിലെ നടത്തിയ മിന്നല്‍ പരിശോധനയിലാണ്‌ ഇവ കണ്ടെത്തിയത്‌. കണ്ടെത്തിയ നഖങ്ങളും തോലും പുലിയുടേതാണെന്നും ഇവ ചെങ്ങന്നൂര്‍ […]

മദ്യലഹരിയിൽ യുവാവിന്റെ പരാക്രമം; ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസിന്റെ ഗ്ലാസ് എറിഞ്ഞു തകര്‍ത്തു

സ്വന്തം ലേഖകൻ കൊല്ലം: മദ്യ ലഹരിയിൽ ബസ് സ്റ്റാൻഡിൽ യുവാവിന്റെ പരാക്രമം. നിർത്തിയിട്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിന്റെ ഗ്ലാസ് എറിഞ്ഞു തകർത്തു. കെ.എസ്.ആർ.ടി.സി പുനലൂർ ഡിപ്പോയിൽ ബുധനാഴ്ച വൈകിട്ട് അഞ്ചോടെയാണ് സംഭവം. മറ്റൊരു ബസിൽ സ്റ്റാൻഡിൽ വന്നിറങ്ങിയ ഭാരതീപുരം സ്വദേശി മണിക്കുട്ടനാണ് പരിഭ്രാന്തി പരത്തിയത്. യുവാവ് ഷർട്ട് ഊരി ഇടുപ്പിൽ കെട്ടിയ ശേഷം ബഹളമുണ്ടാക്കാൻ തുടങ്ങി. യാത്രക്കാരായ പലരുമായി ഇയാൾ വഴക്കിട്ടിരുന്നു. പിന്നീട് കല്ലെടുത്ത് നിർത്തിയിട്ടിരുന്ന ബസിന്റെ മുന്നിലെ ഗ്ലാസ് എറിഞ്ഞു തകർക്കുകയായിരുന്നു. അടുർ ഡിപ്പോയിലെ ഓർഡിനറി ബസ് കായംകുളത്ത് പോകാനായി നിർത്തിയിട്ടതായിരുന്നു. സംഭവത്തിൽ ആർക്കും […]

ഗുരുതര സാമ്പത്തികപ്രതിസന്ധിയിൽ സംസ്ഥാനം: കടമെടുക്കാൻ അനുമതിയായില്ല; കാരണം എടുത്ത കടത്തെപ്പറ്റി കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള തർക്കം തുടരുന്നത്: സാമ്പത്തികപ്രതിസന്ധി ഗുരുതരം: നിയന്ത്രണത്തിന് സാധ്യത

സ്വന്തം ലേഖകൻ തിരുവനന്തപുരം: സാമ്പത്തികവർഷം തുടങ്ങി ഒരുമാസം പിന്നിട്ടിട്ടും കേരളത്തിന് കടമെടുക്കാൻ കേന്ദ്രസർക്കാരിന്റെ അനുമതി കിട്ടിയില്ല. എടുത്ത കടത്തെപ്പറ്റി കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള തർക്കം തുടരുന്നതാണ് കാരണം. കടം കിട്ടാതായതോടെ വരവും ചെലവും തമ്മിലുള്ള വിടവ് പരിഹരിക്കാനാവാതെ ഗുരുതര സാമ്പത്തികപ്രതിസന്ധിയിലാണ് സംസ്ഥാനം. അനുമതി ഇനിയും നീണ്ടാൽ ട്രഷറിയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടിവരും. മുൻവർഷങ്ങളിൽ കേരളത്തിന്റെ കടം സംബന്ധിച്ച കണക്കിൽ പൊരുത്തക്കേടുണ്ടെന്നാണ് കേന്ദ്രവാദം. കിഫ്ബി ഉൾപ്പെടെയുള്ള ഏജൻസികളും പൊതുമേഖലാസ്ഥാപനങ്ങളും എടുക്കുന്ന കടവും സർക്കാരിന്റെ കടമായി കണക്കാക്കണമെന്നാണ് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ നിർദേശം. ഇത് ഉൾപ്പെടുത്താനാവില്ലെന്നാണ് […]

പതിനേഴുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ഇരുപത്തിമൂന്നുകാരൻ അറസ്റ്റിൽ; എരുമേലിയില്‍ നിന്ന് കാഞ്ഞിരപ്പള്ളിയിലെത്തി മൊബൈല്‍ കോട്ടയത്തിനുള്ള ബസില്‍ ഉപേക്ഷിച്ച്‌ ‘ദൃശ്യം’ മോഡലിൽ രക്ഷപ്പെടാന്‍ നടത്തിയ ശ്രമം പൊളിച്ചടുക്കി മുണ്ടക്കയം പൊലീസ്

സ്വന്തം ലേഖകൻ കോട്ടയം: പതിനേഴുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഇരുപത്തിമൂന്നുകാരൻ പൊലീസ് പിടിയില്‍. ഇരുമ്പൂന്നിക്കര കോച്ചേരിയില്‍ രാഹുല്‍ രാജാ(23)ണ് അറസ്റ്റിലായത്. ദൃശ്യം സിനിമ മോഡലിൽ കടന്നു കളയാൻ ശ്രമിച്ച യുവാവിനെ മുണ്ടക്കയം പൊലീസ് വിദ​ഗ്ദമായി കുടുക്കി. ഇളംകാട് സ്വദേശിയായ പതിനേഴുകാരിയെ പീഡിപ്പിച്ച ശേഷം മലേഷ്യയിലേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നു രാഹുൽ. പ്രതിയെ തിരഞ്ഞ് പൊലീസ് ആദ്യം വീട്ടിലെത്തിയെങ്കിലും കണ്ടെത്താനായില്ല. മലേഷ്യക്ക് പോകാന്‍ തയ്യാറെടുത്തിരുന്ന ഇയാളുടെ പാസ്‌പോര്‍ട്ട് പൊലീസ് കൈക്കലാക്കി. പ്രതി മണിപ്പുഴയില്‍ ഉണ്ടെന്ന് ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ പൊലീസിന് മനസിലായി. തുടര്‍ന്ന് മണിപ്പുഴയില്‍ പൊലീസ് […]

മഴയില്‍ ജില്ലയില്‍ വ്യാപക നാശം: വെള്ളപ്പൊക്ക ഭീഷണിയും: മലയോരമേഖലയിലും നദീതീരത്തും താമസിക്കുന്നവര്‍ക്ക് ജാഗ്രത

സ്വന്തം ലേഖകൻ കോട്ടയം: ചൊവ്വാഴ്‌ച വൈകിട്ട്‌ മുതല്‍ ശക്‌തമായി പെയ്‌ത മഴയില്‍ മീനച്ചില്‍ താലൂക്കിന്റെ വിവിധ മേഖലകളിൽ മഴ നാശം വിതച്ചു.പെട്ടെന്നുള്ള മഴയില്‍ വെള്ളം കയറിയതിനെത്തുടര്‍ന്നു ചിലയിടങ്ങളില്‍ ഗതാഗതം മുടങ്ങി. എന്നാല്‍, മറ്റു വിലിയ നാശനഷ്‌ടങ്ങളൊന്നുമില്ല. അതേസമയം, ഇന്നും 14, 15 തീയതികളിലും ജില്ലയില്‍ മഞ്ഞ അലേര്‍ട്ട്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്നതിനെയാണ്‌ ശക്‌തമായ മഴയായി കണക്കാക്കുന്നത്‌. മലയോരമേഖലയിലും നദീതീരത്തും താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നു കലക്‌ടര്‍ നിര്‍ദേശിച്ചു. ചൊവ്വാഴ്‌ച രാത്രി മുതലാണു ജില്ലയില്‍ ശക്‌തമായ […]

മരിച്ച വ്യക്തിയുടെ തൊഴിലുറപ്പ് വേതനം വ്യാജ ഒപ്പിട്ടു തട്ടിയെടുത്തെന്ന് പരാതി; തൊഴിലുറപ്പ് ജോലിയുടെ മേൽ നോട്ടം വഹിക്കുന്ന നാലുപേർക്ക് സസ്പെൻഷൻ

സ്വന്തം ലേഖകൻ കൊടുങ്ങല്ലൂര്‍:മരിച്ച വ്യക്തിയുടെ തൊഴിലുറപ്പ് വേതനം വ്യാജ ഒപ്പിട്ടു വാങ്ങിയെന്ന് പരാതി. പഞ്ചായത്ത് അധികാരികള്‍ തൊഴിലുറപ്പ് പണികളുടെ മേല്‍നോട്ടം വഹിക്കുന്ന നാല് പേരെ താത്കാലികമായി സസ്‌പെന്‍ഡ് ചെയ്തു. തൊഴിലാളി രോഗശയ്യയില്‍ ആയിരിക്കുമ്പോഴും മരിച്ച ശേഷവും ഇദ്ദേഹത്തിന്റെ പണം വ്യാജ ഒപ്പിട്ടു തട്ടിയെടുത്തു. ശ്രീനാരായണപുരം പഞ്ചായത്തിലെ പതിനെട്ടാം വാര്‍ഡിലെ കുടിലിങ്ങള്‍ ബസാറിലുള്ള കാട്ടിക്കൂടാത്തത് ദേവയാനി എന്ന 62 കാരിയുടെ ബന്ധുക്കള്‍ ഇതുമായി ബന്ധപ്പെട്ടു മതിലകം പോലീസ്, പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് എന്നിവിടങ്ങളിലാണ് പരാതി നല്‍കിയത്. കഴിഞ്ഞ മാര്‍ച്ച്‌ പത്തൊമ്പതിനാണ് രോഗബാധിതയായി കിടന്ന ദേവയാനി മരിച്ചത്. […]