
സ്വന്തം ലേഖകൻ
പാലാ : വയോധികനെ വൈദ്യുതാഘാതമേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മുത്തോലി കുരുവിനാല്‍ തെക്കുംമുറി ഓലിക്കല്‍ ഒ.കെ. വാസു (65) ആണ് മരിച്ചത്. തെക്കുംമുറിയില്‍ വാടകയ്ക്ക് താമസിക്കുകയാണ് വാസു.
വീടിന് നൂറു മീറ്റര്‍ പുറകിലാണ് മകന്റെ വീട്. ജന്മദിന ആഘോഷവുമായി ബന്ധപ്പെട്ട് വാസുവും ഭാര്യയും കഴിഞ്ഞ ദിവസം രാത്രി മകന്റെ വീട്ടിലാണ് താമസിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ 4.30നു സ്വന്തം വീട്ടിലേക്ക് വാസു മാത്രം മടങ്ങി. ആറിന് ഇദേഹം പറമ്പിൽ പണിയെടുക്കുന്നതായി ചിലര്‍ കണ്ടിരുന്നു.
എന്നാല്‍ ഏഴോടെ വൈദ്യുതി കമ്പി ദേഹത്ത് ചുറ്റിയ നിലയില്‍ വാസു വീണു കിടക്കുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് അരുണാപുരത്തെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കിടങ്ങൂര്‍ പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് തയ്യാറാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. വൈദ്യുതി വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി. ഓലമടല് വീണതിനെ തുടര്‍ന്ന് ലൈനുകള്‍ കൂട്ടിമുട്ടി ചൂടായി പൊട്ടിവീണതാണെന്നാണ് നിഗമനം.
സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് വീട്ടുവളപ്പില്‍ . ഭാര്യ: സന്താനവല്ലി. മക്കള്‍: മനു, മഞ്ജു (ഹെല്‍ത്ത് ഓഫീസ് നഴ്സ്), ഉണ്ണിമായ (യു എ ഇ). മരുമക്കള്‍: ബിന്ദു, ബിനു, അനീഷ് (എറണാകുളം).







