Spread the love

സ്വന്തം ലേഖകൻ
കൊല്ലം: മദ്യ ലഹരിയിൽ ബസ് സ്റ്റാൻഡിൽ യുവാവിന്റെ പരാക്രമം. നിർത്തിയിട്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിന്റെ ഗ്ലാസ് എറിഞ്ഞു തകർത്തു. കെ.എസ്.ആർ.ടി.സി പുനലൂർ ഡിപ്പോയിൽ ബുധനാഴ്ച വൈകിട്ട് അഞ്ചോടെയാണ് സംഭവം.

video
play-sharp-fill

മറ്റൊരു ബസിൽ സ്റ്റാൻഡിൽ വന്നിറങ്ങിയ ഭാരതീപുരം സ്വദേശി മണിക്കുട്ടനാണ് പരിഭ്രാന്തി പരത്തിയത്. യുവാവ് ഷർട്ട് ഊരി ഇടുപ്പിൽ കെട്ടിയ ശേഷം ബഹളമുണ്ടാക്കാൻ തുടങ്ങി.

യാത്രക്കാരായ പലരുമായി ഇയാൾ വഴക്കിട്ടിരുന്നു. പിന്നീട് കല്ലെടുത്ത് നിർത്തിയിട്ടിരുന്ന ബസിന്റെ മുന്നിലെ ഗ്ലാസ് എറിഞ്ഞു തകർക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടുർ ഡിപ്പോയിലെ ഓർഡിനറി ബസ് കായംകുളത്ത് പോകാനായി നിർത്തിയിട്ടതായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കില്ല. ഈ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി യുവാവിനെ ഉടൻ പിടികൂടി കൈകാര്യം ചെയ്ത ശേഷം പുനലൂർ പൊലീസിന് കൈമാറി.