കറുകച്ചാലിൽ സംരക്ഷണഭിത്തി തകര്‍ത്ത് വാഹനങ്ങള്‍ പള്ളിമുറ്റത്തേയ്ക്ക്: മതില്‍ വീണ്ടും കെട്ടിപ്പൊക്കിയാലും ദിവസങ്ങള്‍ക്കുള്ളില്‍ പിന്നെയും അപകടം

കറുകച്ചാലിൽ സംരക്ഷണഭിത്തി തകര്‍ത്ത് വാഹനങ്ങള്‍ പള്ളിമുറ്റത്തേയ്ക്ക്: മതില്‍ വീണ്ടും കെട്ടിപ്പൊക്കിയാലും ദിവസങ്ങള്‍ക്കുള്ളില്‍ പിന്നെയും അപകടം

സ്വന്തം ലേഖകൻ
കറുകച്ചാല്‍ : പനയമ്ബാല സെന്റ് സെബാസ്റ്റ്യന്‍ പള്ളിയ്ക്ക് സമീപത്തെ സംരക്ഷണഭിത്തി തകര്‍ന്ന് വാഹനങ്ങള്‍ പള്ളിമുറ്റത്തേക്ക് മറിയുന്നത് തുടര്‍ക്കഥയാകുന്നു.

മതില്‍ വീണ്ടും കെട്ടിപ്പൊക്കിയാലും ദിവസങ്ങള്‍ക്കുള്ളില്‍ പിന്നെയും അപകടം നടക്കുകയാണ്. കോട്ടയം,കോഴഞ്ചേരി റോഡിന്റെ ഭാഗമായ കറുകച്ചാല്‍, നെടുങ്ങാടപ്പള്ളി റോഡില്‍ പനയമ്ബാലയിലെ എസ്.ആകൃതിയിലുള്ള വളവിനോട് ചേര്‍ന്നാണ് പള്ളിവക സ്ഥലം.

ഇവിടെ പാരിഷ്ഹൗസിന്റെ മുറ്റത്തേക്കാണ് വാഹനങ്ങള്‍ ഇടിച്ചു മറിയുന്നത്. കൊടുംവളവായതിനാല്‍ ഇരുഭാഗത്തു നിന്ന് വരുന്ന വാഹനങ്ങള്‍ നിയന്ത്രണംവിട്ട് തെന്നി മതിലിടിച്ച്‌ തകര്‍ത്ത ശേഷം മുറ്റത്തേക്കാണ് മറിയുന്നത്. 50 അടി നീളവും 12 അടി ഉയരവുമുള്ള റോഡിന്റെ സംരക്ഷണഭിത്തി പള്ളിയ്ക്കും അനുബന്ധ സ്ഥാപനങ്ങള്‍ക്കും ഭീഷണിയാണെന്ന് കാണിച്ച്‌ പള്ളി അധികൃതര്‍ പൊതുമരാമത്തുവകുപ്പിനും ജനപ്രതിനിധികള്‍ക്കും പരാതി നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്രാഷ്ബാരിയറുകളും സ്ഥാപിച്ചിട്ടില്ല. വളവ് നിവര്‍ത്തി, ഇരുവശങ്ങളിലും വേഗനിയന്ത്രണ സംവിധാനം സ്ഥാപിക്കണമെന്നാണ് ആവശ്യം.