play-sharp-fill

കോട്ടയം ജില്ലയിൽ ഇന്ന് (13.05.2022) ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ ഇന്ന് (13.05.2022) ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. 1. കോട്ടയം സെൻട്രൽ സെക്ഷൻ്റെ പരിധിയിൽ ക്ലബ്ബ് ജം ഗഷൻ, പാറേച്ചാൽ ,പുളി നാക്കൽ എന്നിവിടങ്ങളിൽ ഇന്ന് വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി തടസ്സപ്പെടാം 2.മീനടം സെക്ഷൻ പരിധിയിലുള്ള മോസ്കോ, ഇരവുച്ചിറ ട്രാൻസ്‌ഫോർമറുകളിൽ ഇന്ന് 9:30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും 3. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ഏനാചിറ, കുതിരപ്പടി, ചാലച്ചിറ, പൊൻപുഴ, പൊൻപുഴ പൊക്കം എന്നീ ട്രാൻസ്‌ഫോർമാരുകളി […]

ഭക്ഷ്യസുരക്ഷ : സംസ്ഥാനത്തെ ലാബുകൾക്ക് അംഗീകാരമില്ല; കോടതിയിലെത്തും മുമ്പ് കേസ് തോൽക്കും

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഭക്ഷ്യസാംപിളുകളുടെ പരിശോധനയ്ക്കുള്ള കേരളത്തിലെ മൂന്നു മേഖലാ ലാബുകളിലും മൈക്രോബയോളജി വിഭാഗത്തിന് എൻ.എ.ബി.എൽ. (നാഷണൽ അക്രെഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിങ് ആൻഡ് കാലിബറേഷൻ ലബോട്ടറീസ്) അക്രെഡിറ്റേഷനില്ല. അംഗീകാരമില്ലാത്ത ലാബുകളുടെ പരിശോധനാഫലം കോടതികൾ തള്ളുന്നതിനാൽ ഭക്ഷ്യസുരക്ഷ സംബന്ധിച്ച് സർക്കാർ നൽകുന്ന കേസുകൾ തോൽക്കും. തിരുവനന്തപുരം ഗവ.അനലിസ്റ്റ്‌സ് ലാബ്, കാക്കനാടും കോഴിക്കോടുമുള്ള റീജണൽ അനലറ്റിക്കൽ ലാബ് എന്നിവിടങ്ങളിലെ മൈക്രോബയോളജി വിഭാഗത്തിന് എൻ.എ.ബി.എൽ. അംഗീകാരം കിട്ടാത്തതിനുകാരണം അടിസ്ഥാനസൗകര്യക്കുറവാണ്. കെമിക്കൽ വിഭാഗത്തിന് അംഗീകാരമുണ്ട്. ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യമുണ്ടാകുമ്പോൾ മൈക്രോ ബയോളജി ലാബുകളുടെ പരിശോധനാഫലം നിർണായകമാണ്. തടസ്സങ്ങൾ […]

കെ.വി തോമസിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി: നടപടി പാര്‍ട്ടി വരുദ്ധ പ്രവര്‍ത്തനത്തിന്

സ്വന്തം ലേഖകൻ തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കെവി തോമസിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടി വരുദ്ധ പ്രവര്‍ത്തനത്തിനാണ് നടപടി. എഐസിസിയുടെ അംഗീകാരത്തോടെയാണ് നടപടിയെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ അറിയിച്ചു. വ്യാഴാഴ്ച തൃക്കാക്കര മണ്ഡലത്തിലെ എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ കെവി തോമസ് പങ്കെടുത്തതിന് പിന്നാലെയാണ് നടപടി. കണ്‍വന്‍ഷനില്‍ കെവി തോമസ് മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി സംസാരിച്ചിരുന്നു. പ്രതിസന്ധികളെ നേരിട്ട് സംസ്ഥാനത്തെ മുന്നോട്ട് നയിക്കാന്‍ കരുത്തുള്ള ജനനായകര്‍ക്ക് മാത്രമേ കഴിയൂവെന്നും അത് പിണറായി വിജയന് സാധിക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. രക്തസാക്ഷി […]

പരിചരിക്കാൻ ബുദ്ധിമുട്ട്; ഇടുക്കി ചെറുതോണിയിൽ കിടപ്പുരോഗിയായ വീട്ടമ്മയെ ഭർത്താവ് കൊലപ്പെടുത്തി

സ്വന്തം ലേഖിക ചെറുതോണി : കിടപ്പുരോഗിയായ വീട്ടമ്മയെ ഭർത്താവ് കൊലപ്പെടുത്തി. ഇടുക്കി ആലിൻചുവട് സ്വദേശി കാലായിക്കൽ മുനിസാമിയുടെ ഭാര്യ രഞ്ജിനി (55) ആണ് കൊല്ലപ്പെട്ടത്. മുനിസാമിയെ ഇടുക്കി പൊലീസ് അറസ്റ്റുചെയ്തു. ഇടുക്കി ചെറുതോണിക്ക് സമീപം ഗാന്ധിനഗറിൽ ബുധനാഴ്ച രാത്രിയാണ് സംഭവം. ആറു മാസമായി തളർന്നു കിടപ്പിലായ ഭാര്യ രാത്രിയിൽ മരണപ്പെട്ടു എന്നാണ് മുനിസാമി ബന്ധുക്കളെ അറിയിച്ചത്. എന്നാൽ രഞ്ജിനിയുടെ കഴുത്തിൽ മുറിവ് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് മുനിസാമി കുറ്റം സമ്മതിച്ചത്. കിടപ്പുരോഗിയായ ഭാര്യയെ പരിചരിക്കാനുള്ള ബുദ്ധിമുട്ടുകൊണ്ടാണ് കൊല നടത്തിയതെന്ന് […]

കോഴിക്കോട് മാതോളത്ത്കടവില്‍ കുളിക്കാനിറങ്ങിയ ഒമ്പതുവയസ്സുകാരൻ ഒഴുക്കില്‍പ്പെട്ട് മരിച്ചു

സ്വന്തം ലേഖിക കോഴിക്കോട്: ഓമശ്ശേരി മാതോളത്ത്കടവില്‍ ഒഴുക്കില്‍പ്പെട്ട കുട്ടികളില്‍ ഒരാള്‍ മരിച്ചു. വെണ്ണക്കോട് വട്ടക്കണ്ടിയില്‍ ഷമീര്‍ സഖാഫിയുടെ മകന്‍ മുഹമ്മദ് ദില്‍ഷോക്ക്(9) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന മലയമ്മ വെണ്ണക്കോട് പെരിങ്ങാപുരത്ത് മുഹമ്മദിന്റെ മകന്‍ അമീന്‍(8)നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . വൈകിട്ടാണ് കുളിക്കാനിറങ്ങിയ കുട്ടികളിൽ രണ്ടു പേർ ഒഴിക്കിൽപ്പെട്ടത്. മറ്റു കുട്ടികൾ അറിയിച്ചതിനെ തുടർന്നെത്തിയ നാട്ടുകാരാണ് ഒഴുക്കിൽപ്പെട്ട രണ്ടു പേരെയും പുറത്തെടുത്തത്.ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ഒരാൾ മരിച്ചിരുന്നു.

മാരകായുധം കൊണ്ട് രാമപുരം സ്വദേശിയായ യുവാവിനെ ആക്രമിച്ച സംഭവം; പ്രതി അറസ്റ്റിൽ; അടിപിടി വധശ്രമം പിടിച്ചുപറി ഉൾപ്പെടെ നിരവധികേസുകളിൽ പ്രതിയായ പോത്ത് വിൻസെന്റാണ് അറസ്റ്റിലായത്

സ്വന്തം ലേഖകൻ പാലാ: മാരകായുധം കൊണ്ട് രാമപുരം സ്വദേശിയായ യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. കുറവിലങ്ങാട് തോട്ടുവ ചിറക്കൽ ജോസഫ് കുട്ടപ്പൻ (തോമസ് വർഗ്ഗീസ്-46) ആണ് അറസ്റ്റിലായത്. പോത്ത് വിൻസെൻറ് എന്നാണ് ഇയാൾ അറിയപ്പെടുന്നത്. പാല എ. എസ്. പി നിധിൻ രാജ് ഐ.പി.എസിന്റെ നിർദ്ദേശാനുസരണം എസ് .എച്ച്. ഒ കെ.പി തോംസണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പാല മുണ്ടുപാലത്ത് വച്ചാണ് രാമപുരം കുണിഞ്ഞി സ്വദേശിയെ മാരകായുധംകൊണ്ട് ആക്രമിച്ചു. കൈയ്ക്കും കണ്ണിനും ​ഗുരുതരമായി പരിക്കേൽപ്പിച്ച ശേഷം ഒളിവിൽ […]

ബയോടെക്നോളജിയിൽ ഡോക്ടറേറ്റ് നേടി സൗമ്യ

സ്വന്തം ലേഖകൻ പുതുപ്പള്ളി:ബയോടെക്നോളജിയിൽ പി എച്ച് ഡി നേടി പടിഞ്ഞാറേക്കാവിൽ സൗമ്യ. പുതുപ്പള്ളി ഇരവിനെല്ലൂർ പടിഞ്ഞാറേക്കാവിൽ പി. ജി.അപ്പുക്കുട്ടൻ നായരുടെയും ബി.സരസ്വതിയുടെയും മകളാണ്. ഭർത്താവ്: കുമ്മനം തുരുത്തിക്കാട്ട് മാലിയിൽ ടി.ജി.ഹരികൃഷ്‌ണൻ

റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത് ഡിസംബര്‍ എട്ടിന് ; ഇതുവരെ നിയമനം ലഭിക്കാതെ നഴ്സുമാര്‍: റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടതോടെ വിദേശത്തുനിന്ന് ജോലി രാജിവെച്ച്‌ എത്തിയ നഴ്സുമാരടക്കം ജോലിയില്ലാതെ ബുദ്ധിമുട്ടലിൽ

സ്വന്തം ലേഖകൻ കൊച്ചി: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച്‌ മാസങ്ങള്‍ പിന്നിട്ടിട്ടും നിയമന നടപടി ഇഴഞ്ഞുനീങ്ങുകയാണെന്ന പരാതിയുമായി ഒരുകൂട്ടം നഴ്സുമാര്‍. ആരോഗ്യ വകുപ്പ് സ്റ്റാഫ് നഴ്സ് ഗ്രേഡ്-രണ്ട് ജില്ലതല റാങ്ക് ലിസ്റ്റുകളില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികളാണിവര്‍. ഡിസംബര്‍ എട്ടിനാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. ഓരോ ജില്ലയിലും 200 മുതല്‍ 500 വരെ ഉദ്യോഗാര്‍ഥികളാണ് റാങ്ക് ലിസ്റ്റിലുള്ളത്. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടതോടെ വിദേശത്തുനിന്ന് ജോലി രാജിവെച്ച്‌ എത്തിയ നഴ്സുമാരടക്കം ജോലിയില്ലാതെ ബുദ്ധിമുട്ടിലാണ്. പുതിയ റാങ്ക് ലിസ്റ്റില്‍നിന്ന് ഒരാളെപ്പോലും നിയമിക്കാത്ത ജില്ലകളുമുണ്ട്. കാലാവധി അവസാനിച്ച മുന്‍ റാങ്ക് ലിസ്റ്റില്‍ ഒഴിവ് […]

ജലസംരക്ഷണ പ്രവർത്തനങ്ങൾക്ക് തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ കൂടുതൽ പ്രാധാന്യം നൽകണം- ജോസ് കെ മാണി എം. പി

സ്വന്തം ലേഖകൻ കുറുമണ്ണ് : ജില്ലാ പഞ്ചായത്ത് മെമ്പർരാജേഷ് വാളിപ്ലാക്കൽ അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ച് കടനാട് പഞ്ചായത്തിലെ കുറുമണ്ണ് അരുവിക്കുഴി തോട്ടിൽനിർമ്മിച്ചചെക്ക് ഡാമിൻറെ ഉദ്ഘാടനം ജോസ് കെ മാണി എം. പി നിർവഹിച്ചു. ജലസംരക്ഷണ പ്രവർത്തനങ്ങൾക്ക് തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ കൂടുതൽ പ്രാധാന്യം നൽകണമെന്ന് അദ്ദേഹം പറഞ്ഞു. ജലജീവൻ മിഷൻ പദ്ധതിയിലൂടെ അടുത്ത രണ്ടു വർഷത്തിനുള്ളിൽസംസ്ഥാനത്തെ മുഴുവൻ വീടുകളിലുംകുടിവെള്ളം എത്തിക്കുക എന്നതാണ് സർക്കാർ നയമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽയോഗത്തിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് നിർമ്മല ജിമ്മി […]

റേഷന്‍കടകളുടെ സ്ഥാനത്ത് കേരളത്തിന്റെ സ്വന്തം ഷോപ്പിംഗ് സെന്ററുകള്‍ ; റേഷനും കണ്‍സ്യൂമര്‍ ഐറ്റങ്ങളും ഇ-സേവനവും ബാങ്കിംഗും ഒരുമിച്ച്‌ ; ആദ്യഘട്ടത്തില്‍ 1000 സ്റ്റോറുകള്‍

സ്വന്തം ലേഖകൻ തിരുവനന്തപുരം: റേഷന്‍കടകളുടെ സ്ഥാനത്ത് കേരളത്തിന്റെ സ്വന്തം ഷോപ്പിംഗ് സെന്ററുകള്‍ വരുന്നു. റേഷനരി വാങ്ങുന്നതിനൊപ്പം പാലും പലവ്യഞ്ജനവും വാങ്ങാം. ഇലക്‌ട്രിസിറ്റി ബില്ലും വാട്ടര്‍ ബില്ലും അടയ്ക്കാം. മിനി എ.ടി.എമ്മില്‍ നിന്ന് പണവും എടുക്കാം. സപ്ലൈകോ ഔട്ട്‌ലെറ്റ്, റേഷന്‍ കട, മില്‍മ ബൂത്ത്, ഇ-സേവനങ്ങള്‍, മിനി എ.ടി.എം തുടങ്ങിയവയെല്ലാം ചേര്‍ന്നൊരു സ്മാര്‍ട്ട് ഷോപ്പിംഗ് സെന്റര്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍. നേരത്തെ ആലോചിച്ചിരുന്ന സ്മാര്‍ട്ട് റേഷന്‍ കടയാണ് കൂടുതല്‍ വിപുലമായ രീതിയില്‍ നിലവില്‍വരുന്നത്. പേര്: കേരള സ്റ്റോര്‍ (കെ-സ്റ്റോര്‍). പ്രാരംഭപ്രവര്‍ത്തനങ്ങള്‍ സിവില്‍ സപ്ലൈസ് വകുപ്പ് അടുത്ത മാസം […]