കോഴിക്കോട്   മാതോളത്ത്കടവില്‍   കുളിക്കാനിറങ്ങിയ ഒമ്പതുവയസ്സുകാരൻ  ഒഴുക്കില്‍പ്പെട്ട്  മരിച്ചു

കോഴിക്കോട് മാതോളത്ത്കടവില്‍ കുളിക്കാനിറങ്ങിയ ഒമ്പതുവയസ്സുകാരൻ ഒഴുക്കില്‍പ്പെട്ട് മരിച്ചു

സ്വന്തം ലേഖിക

കോഴിക്കോട്: ഓമശ്ശേരി മാതോളത്ത്കടവില്‍ ഒഴുക്കില്‍പ്പെട്ട കുട്ടികളില്‍ ഒരാള്‍ മരിച്ചു. വെണ്ണക്കോട് വട്ടക്കണ്ടിയില്‍ ഷമീര്‍ സഖാഫിയുടെ മകന്‍ മുഹമ്മദ് ദില്‍ഷോക്ക്(9) ആണ് മരിച്ചത്.

കൂടെ ഉണ്ടായിരുന്ന മലയമ്മ വെണ്ണക്കോട് പെരിങ്ങാപുരത്ത് മുഹമ്മദിന്റെ മകന്‍ അമീന്‍(8)നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈകിട്ടാണ് കുളിക്കാനിറങ്ങിയ കുട്ടികളിൽ രണ്ടു പേർ ഒഴിക്കിൽപ്പെട്ടത്. മറ്റു കുട്ടികൾ അറിയിച്ചതിനെ തുടർന്നെത്തിയ നാട്ടുകാരാണ് ഒഴുക്കിൽപ്പെട്ട രണ്ടു പേരെയും പുറത്തെടുത്തത്.ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ഒരാൾ മരിച്ചിരുന്നു.