ഭക്ഷ്യസുരക്ഷ : സംസ്ഥാനത്തെ ലാബുകൾക്ക് അംഗീകാരമില്ല; കോടതിയിലെത്തും മുമ്പ് കേസ് തോൽക്കും

ഭക്ഷ്യസുരക്ഷ : സംസ്ഥാനത്തെ ലാബുകൾക്ക് അംഗീകാരമില്ല; കോടതിയിലെത്തും മുമ്പ് കേസ് തോൽക്കും

Spread the love

സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഭക്ഷ്യസാംപിളുകളുടെ പരിശോധനയ്ക്കുള്ള കേരളത്തിലെ മൂന്നു മേഖലാ ലാബുകളിലും മൈക്രോബയോളജി വിഭാഗത്തിന് എൻ.എ.ബി.എൽ. (നാഷണൽ അക്രെഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിങ് ആൻഡ് കാലിബറേഷൻ ലബോട്ടറീസ്) അക്രെഡിറ്റേഷനില്ല. അംഗീകാരമില്ലാത്ത ലാബുകളുടെ പരിശോധനാഫലം കോടതികൾ തള്ളുന്നതിനാൽ ഭക്ഷ്യസുരക്ഷ സംബന്ധിച്ച് സർക്കാർ നൽകുന്ന കേസുകൾ തോൽക്കും.

തിരുവനന്തപുരം ഗവ.അനലിസ്റ്റ്‌സ് ലാബ്, കാക്കനാടും കോഴിക്കോടുമുള്ള റീജണൽ അനലറ്റിക്കൽ ലാബ് എന്നിവിടങ്ങളിലെ മൈക്രോബയോളജി വിഭാഗത്തിന് എൻ.എ.ബി.എൽ. അംഗീകാരം കിട്ടാത്തതിനുകാരണം അടിസ്ഥാനസൗകര്യക്കുറവാണ്. കെമിക്കൽ വിഭാഗത്തിന് അംഗീകാരമുണ്ട്. ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യമുണ്ടാകുമ്പോൾ മൈക്രോ ബയോളജി ലാബുകളുടെ പരിശോധനാഫലം നിർണായകമാണ്.

തടസ്സങ്ങൾ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

* തിരുവനന്തപുരത്ത് മൂന്നുമൈക്രോ ബയോളജിസ്റ്റ് തസ്തികയിൽ ഒരെണ്ണം ഒഴിഞ്ഞുകിടക്കുന്നു. ഒരു റിസർച്ച് ഓഫീസറുണ്ട്.

* കാക്കനാട്ടും കോഴിക്കോടും ഓരോ മൈക്രോബയോളജിസ്‌റ്റേയുള്ളു. ഇത് ജോലിഭാരം കൂട്ടും. പരിശോധനാഫലം വൈകാനുമിടയാക്കും.

* സ്ഥലം ഉൾപ്പെടെ ലാബിനുവേണ്ട പ്രാഥമിക സൗകര്യക്കുറവ് പരിഹരിക്കുന്നില്ല.

* യന്ത്രവത്കൃത സൂക്ഷ്മാണു പരിശോധനാസംവിധാനമില്ല.

* ഓരോ ലാബിലും ടെക്‌നിക്കൽ അസിസ്റ്റന്റ്, ജൂനിയർ റിസർച്ച് ഓഫീസർ, റിസർച്ച് ഓഫീസർ, അനലിസ്റ്റുമാർ എന്നിവർ വേണം.

പരിശോധനയും വിവാദത്തിൽ

സംസ്ഥാനത്ത് എൻഫോഴ്‌സ്‌മെന്റ് നടപടികൾക്ക് മിനിസ്റ്റീരിയൽ വിഭാഗം ജീവനക്കാരെക്കൂടി ഉൾപ്പെടുത്തി സ്ക്വാഡുണ്ടാക്കാൻ ഭക്ഷ്യസുരക്ഷാ കമ്മിഷണർ ഉത്തരവിട്ടിരുന്നു. ഇതോടെ സീനിയർ സൂപ്രണ്ട് ഉൾപ്പെടെയുള്ളവർ പരിശോധനയ്ക്കിറങ്ങി. മിനിസ്റ്റീരിയൽ വിഭാഗത്തിന് എൻഫോഴ്‌സ്‌മെന്റ് ചുമതല നൽകിയെന്ന ആരോപണവും ഉയർന്നു. ഭക്ഷ്യസുരക്ഷാ നിയമപ്രകാരം നിശ്ചിത യോഗ്യതയുള്ളവരേ പരിശോധിക്കാവൂ എന്നിരിക്കയാണ് ഈ ഉത്തരവ്. ഇത് വിവാദമായതോടെ, ജീവനക്കാർകൂടി സഹായിക്കണം എന്നാണ് ഉദ്ദേശിച്ചതെന്നും എല്ലാവരും ഒന്നിച്ചു പ്രവർത്തിച്ചാലേ പ്രതീക്ഷ നിറവറ്റാനാകൂ എന്നും വാട്‌സാപ്പിലൂടെ തിരുത്തലിറക്കി.

കമ്മിഷണറേറ്റിൽ, സംസ്ഥാനത്തെ പരിശോധനാനടപടികൾ ഏകോപിപ്പിക്കേണ്ട ജോയന്റ് കമ്മിഷണറുടെ തസ്തികയിൽ രണ്ടുവർഷമായി ആളില്ല.